ട്വിൻ ഫ്ലവർസ് 4 [Cyril] 843

 

സമയം 3:18.

 

പത്തിരുപത് മിനിറ്റായി ചേട്ടൻ വരുമെന്ന് ടെറസിന്റെ വാതിലിൽ തന്നെ ഞാൻ നോക്കി കിടന്നത്. പക്ഷേ വരാൻ കണ്ടില്ല.

 

ഇത്ര നേരമായി ഈ ചേട്ടൻ എന്താ ചെയ്യുന്നത്..!? ചേട്ടനെ തിരക്കി പോകാനായി ഞാൻ എഴുനേൽക്കാൻ തുടങ്ങി. അന്നേരം ചേട്ടൻ കേറി വന്നു. അപ്പോഴാണ് സമാധാനമായത്.

 

ചേട്ടൻ വന്ന് എന്റെ കൂടെ പുതപ്പിനകത്ത് കേറി എന്നെ നോക്കി ചെരിഞ്ഞു കിടന്നതും എനിക്ക് നാണം വന്നു. പക്ഷേ ചേട്ടന്റെ കണ്ണില്‍ തന്നെ ഞാനും നോക്കി കിടന്നു.

 

“എന്താ ഇത്ര ലേറ്റായത്…?” ഞാൻ ചോദിച്ചു. ഉടനെ ചേട്ടൻ തല ഉയർത്തി മറ്റുള്ളവരെ ഒന്ന് നോക്കി. എന്നിട്ട് എന്റെ അടുത്തേക്ക് നീങ്ങി വന്ന് കിടന്നു. എനിക്ക് വല്ലാത്ത സന്തോഷം തോന്നി.

 

“ഞാൻ എന്റെ വണ്ടി വരെ പോയിട്ടാ വന്നത്…” ചേട്ടൻ പറഞ്ഞതും ഞാൻ അന്തിച്ചു പോയി.

 

“ഈ രാത്രി എന്തിനാ ചേട്ടൻ അങ്ങോട്ട് പോയത്…?”

 

“വണ്ടിയില്‍ വച്ചിരിക്കുന്ന ഫസ്റ്റ് എയ്ഡ് കിറ്റിൽ നിന്നും ആന്റിസെപ്റ്റിക്ക് എടുക്കാന്‍ പോയതാ…”

 

“എന്തിന്‌…?”  ഒന്നും മനസ്സിലാവാതെ ഞാൻ ചോദിച്ചു. പക്ഷേ അപ്പോഴാണ് എനിക്ക് സംഭവം കത്തിയത്.

 

എനിക്ക് പെട്ടന്ന് നല്ല സങ്കടം വന്നു. “ഞാൻ കാരണം അവിടെ ഒത്തിരി മുറിവുകള്‍ ഉണ്ടായി, അല്ലേ…?” വിഷമത്തോടെ ഞാൻ ചോദിച്ചു.

 

“അതൊന്നും സാരമില്ല.” ചേട്ടൻ പറഞ്ഞു. പക്ഷേ എന്നിട്ടും എനിക്ക് സങ്കടം മാറിയില്ല.

 

ഉടനെ ചേട്ടൻ നീങ്ങി വന്ന് എന്നോട് ചേര്‍ന്നു കിടന്നിട്ട് എന്നെ ചേട്ടനോട് ചേര്‍ത്തു പിടിച്ചു. ഞാനും ചേട്ടനെ കെട്ടിപിടിച്ചു കൊണ്ട്‌ കിടന്നു. എന്റെ മുഖം ചേട്ടന്റെ കഴുത്തിൽ തന്നെ ഞാൻ ചേര്‍ത്തു വച്ചു.

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *