അപ്പോഴാണ് ഒരു കാര്യം ഞാൻ ഓര്‍ത്തത്. അതോടെ എന്റെ സന്തോഷം കെട്ടടങ്ങി. കാരണം, ഇന്നു രാത്രി ഒന്‍പത് മണിക്ക് ചേട്ടൻ നീലഗിരിയിലേക്ക് മടങ്ങി പോകും. വെറും പതിനാലോ പതിനഞ്ചോ മണിക്കൂറുകൾ മാത്രമേയുള്ളു.
“ചേട്ടാ….”
“എന്തേ…? ഉറക്കം നടിച്ചു കിടന്ന് മടുത്തോ…?” ചേട്ടൻ കളിയാക്കി.
ഞാൻ ചിരിച്ചു. എന്നിട്ട് ചേട്ടനോട് ഞാൻ ചോദിച്ചു, “ഇന്നു രാത്രി ചേട്ടൻ തിരികെ പോകുമെന്ന് പപ്പയോടും ആന്റിയോടും പറഞ്ഞില്ലേ…!! നാലഞ്ച് ദിവസം കഴിഞ്ഞ് ഞാനും ഊട്ടിക്ക് പോകേണ്ട സമയം നമുക്ക് ഒരുമിച്ച് പോയാല്‍ പോരെ…?”
“എന്റെ ഡാലി, ഞാൻ ഓണത്തിന് നാട്ടില്‍ വന്നത് തൊട്ട് എന്റെ എല്ലാ പതിവും ഞാൻ തെറ്റിച്ചാണ് ജീവിക്കുന്നത്. ബിസിനസ്സ് പോലും ഞാൻ നേരെ നോക്കുന്നില്ല. ആഴ്‌ചയില്‍ മൂന്ന് ദിവസം നമ്മുടെ പതിനാല് ഡോജോയിലും ഞാൻ കൊടുക്കാറുള്ള എന്റെതായ ട്രെയിനിങ് പോലും മുടങ്ങീട്ട് ഇപ്പൊ മൂന്നാഴ്ച അടുപ്പിച്ചായി. രണ്ടാഴ്ചയായി ഞാൻ പോലും പ്രാക്ടീസ് ചെയ്യുന്നില്ല. നേരിട്ട് കാണേണ്ട ആളുകളെയും, നേരിട്ട് ചെയ്യേണ്ട ജോലിയും ഒരുപാട് മുടങ്ങി കിടക്കുന്നു. അതുകൊണ്ട് പോകാതിരിക്കാന്‍ കഴിയില്ല.”
ചേട്ടന്റെ ന്യായമായ ന്യായീകരണം അംഗീകരിക്കാനുള്ള മനസ്സൊന്നും എനിക്കില്ലായിരുന്നു. പക്ഷേ പ്രണയം മാത്രമല്ലല്ലോ ജീവിതം. പ്രണയം ഒരു ഘടകം മാത്രമാണ്. ജീവിതത്തിൽ വേണ്ട എല്ലാം ഘടകങ്ങളും ഒരുമിച്ചു നിലനിര്‍ത്തി ബാലൻസ് ചെയ്തു വേണം ജീവിക്കാൻ. അക്കാര്യം എനിക്കും മനസ്സിലാകുന്നുണ്ട്, പക്ഷേ എന്നിട്ടും ചേട്ടൻ പോകുന്നത് എനിക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
Backy evide? Why so late.
Any update bro