“അടിപൊളി… ഞാനും വരട്ടെ ബ്രോ…?” അഭിനവ് ഉത്സാഹത്തോടെ ചോദിച്ചു. “എനിക്കും ബ്രോയുടെ വർക്ക് ഔട്ടും പിന്നേ ബ്രോയുടെ ശൈലിയില്‍ പ്രാക്ടീസ് ചെയ്യാനും ആഗ്രഹമുണ്ട്.”
“അതിനെന്താ. ബ്രോ വാ…” ഞാൻ അവനോട് പറഞ്ഞു.
“റൂബി ബ്രോ പൊക്കോ. ഞാൻ വേഗം ഫ്രെഷായിട്ട് അങ്ങോട്ട് വന്നേക്കാം.” അവന്‍ പറഞ്ഞു. ഉടനെ ഞാൻ ബാക്കി സ്റ്റെപ്പ്സ് ഇറങ്ങി താഴെ വന്നു.
********************
തുടർച്ചയായി 45 മിനിറ്റ് നീണ്ടു നില്‍ക്കുന്ന വർക്ക് ഔട്ടും, പിന്നേ അഞ്ച് മിനിറ്റ് റസ്റ്റ് കഴിഞ്ഞ്, ശേഷം 45 മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള മൂന്ന് ആക്രമണ – പ്രതിരോധ കരാട്ടെ വിദ്യകളുടെ സീക്വന്‍സ് ആണ് രണ്ടേകാൽ മണിക്കൂര്‍ നേരം ഞാൻ പ്രാക്ടീസ് ചെയ്യാറുള്ളത്. വെറും മൂന്ന് സീക്വൻസ് മാത്രമല്ല, മൊത്തം 36 വ്യത്യസ്ത ടൈപ്പ് ശൈലിയും സീക്വൻസുമാണ് ഞാൻ സ്വന്തമായി രൂപീകരിച്ച് അതിൽ ട്രെയിൻ ചെയ്ത് അതിൽ പ്രാവീണ്യവും നേടിയയിരുന്നത്. ഒരോ സീക്വന്‍സിന് പേരും ഞാൻ കൊടുത്തിരുന്നു. ആദ്യത്തെ 26 സീക്വന്‍സിന് ഇംഗ്ലീഷ് അക്ഷരങ്ങൾ A മുതൽ Z വരെയും…. പിന്നെ 27 മത്തെ സീക്വന്‍സിന് A1 എന്നും … പിന്നെയുള്ളത് A2, A3 അങ്ങനെ പോകും. ദിവസവും 45 മിനിറ്റ് വർക്ക് ഔട്ടും, പിന്നെ രണ്ടേകാൽ മണിക്കൂര്‍ പ്രാക്ടീസിനും കൂടി ആകെ മൂന്ന് മണിക്കൂറാണ് ഞാൻ മാറ്റി വെച്ചിരുന്നത്. രാവിലെ നാലര മുതല്‍ ഏഴര വരെ. അതാണ് കുറെ ദിവസങ്ങളായി മുടങ്ങി കിടന്നത്.
വെറും കരാട്ടേയും കളരിയും മാത്രമല്ല, ഒരുപാട് ആയുധങ്ങള്‍ ഉപയോഗിക്കാനും എനിക്കറിയാം. കൂടാതെ സാമുവേല്‍ അണ്ണനിൽ നിന്നും ചിലമ്പം പോലും ഞാൻ പഠിച്ചതാണ്. ചിലമ്പം മാത്രമല്ല പുള്ളി ഉപയോഗിക്കാറുള്ള ആയുധങ്ങൾ ഉപയോഗിച്ച് ഫൈറ്റ് ചെയ്യാനും അയാള്‍ എന്നെ പരിശീലിപ്പിച്ചു എന്നതാണ് സത്യം. അതുപോലെ അണ്ണനും എന്നില്‍ നിന്നും ചില അഭ്യാസങ്ങളൊക്കെ പഠിക്കുകയും ചെയ്തു.
Backy evide? Why so late.
Any update bro