ട്വിൻ ഫ്ലവർസ് 4 [Cyril] 844

 

ഫ്രാന്‍സിസും കൂട്ടുകാരും ബഹുമാനത്തോടേയാണ്  നിലത്ത് എന്നെയും നോക്കി കിടന്നത്. ഡാലിയ എന്നെ സ്നേഹത്തോടെ നോക്കി നില്‍ക്കുന്നത് കണ്ടു. ഞാൻ അവളെ നോക്കുന്നത് കണ്ട് അവൾ നാണത്തോടെ പുഞ്ചിരിച്ചു. കഴിഞ്ഞ രാത്രി നടന്ന കാര്യങ്ങളെ അവൾ ഓര്‍ത്തു കാണും.

 

അന്നേരം അവളുടെ ഫോൺ റിങ്ങായതും അവള്‍ അറ്റൻഡ് ചെയ്ത് കാതില്‍ പിടിച്ചു കൊണ്ട്‌ ഇറങ്ങിപ്പോയി.

 

മിനിയുടെ കണ്ണില്‍ കാമവും എന്നെ റേപ് ചെയ്യാനുള്ള ആവേശവും കത്തി നില്‍ക്കുന്നത് കണ്ടു ഞാൻ വേഗം നോട്ടം മാറ്റി. ഷാഹിദ കണ്ണുകൾ വിടർത്തി എന്നോട് എന്തോ ഇഷ്ട്ടമുള്ളത് പോലെയും കണ്ണുകൾ കൊണ്ട്‌ എന്തൊക്കെയോ സിഗ്നല്‍ കാണിച്ചു കൊണ്ടും അവള്‍ പുഞ്ചിരിച്ചു. പക്ഷേ ഒരു പുഞ്ചിരിയോടെ ഞാൻ വേഗം നോട്ടം മാറ്റി.

 

ഗായത്രിയും അശ്വതിയുടെയും മുഖത്ത് കൌതുകവും ആശ്ചര്യവും സ്വന്തം സഹോദരനോട് എന്നത് പോലത്തെ സ്നേഹവും നിറഞ്ഞു നില്‍ക്കുന്നത് കണ്ടു ഞാൻ പുഞ്ചിരിച്ചു.

 

ഡാലിയ ഒരു ടവലുമായി വേഗം തിരികെ വന്നിട്ട് അതിനെ എനിക്ക് തന്നതും ഞാൻ വാങ്ങി. വിയർപ്പിൽ നനഞ്ഞിരുന്ന എന്റെ തല തുവർത്തിയ ശേഷം വിയർത്ത് ഒഴുകുന്ന എന്റെ മുഖവും കഴുത്തും ഞാൻ തുടച്ചു.

 

“സമയം ഒന്‍പതര കഴിഞ്ഞു, കേട്ടോ.” ഡാലിയ പറഞ്ഞു. “അവിടെ ബ്രേക്ക്ഫാസ്റ്റ് റെഡിയായെന്ന് അമ്മ എനിക്ക് കോൾ ചെയ്തു പറഞ്ഞായിരുന്നു .”

 

“ഇനി അഞ്ചുപേരും ചെന്ന് കുളിച്ചിട്ട് വരൂ.” അശ്വതി ഞങ്ങൾ ആണുങ്ങളെ നോക്കി പറഞ്ഞു.

 

“അതിന്‌ ഞങ്ങടെ ഡ്രെസ്സ് അവിടെയല്ലേ ഉള്ളത്…!!” രാഹുല്‍ പറഞ്ഞു.

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *