ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

ഉടനെ ഞാൻ ആ കോൾ എടുത്ത് സംസാരിച്ചു. എന്നിട്ട് ഒരുപാട്‌ കാര്യങ്ങളെ കുറിച്ച് കൂടുതല്‍ ഡീറ്റയിലായി അന്വേഷിക്കാന്‍ അവരോട് പറഞ്ഞിട്ട് ഞാൻ കട്ടാക്കി.

 

ആ സമയത്ത് ഡാലിയ കോൾ ചെയ്തു.

 

“ചേട്ടൻ എവിടെയാ…?” അവള്‍ അന്വേഷിച്ചു.

 

“ബിസിനസ്സ് ആവശ്യമായി ചില കോൾസ് ചെയ്യൂവായിരുന്നു. എല്ലാം കഴിഞ്ഞ്.. ഞാൻ ദാ വരുന്നു.”

 

“ചേട്ടൻ വേഗം വാ, ഫുഡ് എത്തിക്കഴിഞ്ഞു. ചൂടോടെ നമുക്ക് കഴിക്കാം..” പറഞ്ഞിട്ട് അവള്‍ വച്ചു.

 

ഞാൻ വേഗം അകത്തു കേറി പോയി. ഫുഡ് മേശപ്പുറത്തു വച്ചിരിക്കുന്നത് കണ്ടു. ഡാലിയ എന്നെ സംശയത്തോടെ നോക്കി. പക്ഷെ ഒരു പുഞ്ചിരിയോടെ ഞാൻ ചെന്നിരുന്ന് കഴിക്കാൻ തുടങ്ങിയതും അവളും ഒന്നും പറയാതെ കഴിച്ചു.

 

ഒടുവില്‍ ഓരോ ചായയും വാങ്ങി കുടിച്ചിട്ട് ഞങ്ങൾ ഇറങ്ങി. വണ്ടി പതിയെ നീങ്ങാന്‍ തുടങ്ങി.

 

“ചേട്ടാ…”

 

“മ്മ്.. എന്താ…”

 

“അന്നു രാത്രി ചേട്ടൻ സാമുവേല്‍ അണ്ണനെ തിരക്കി പിടിച്ചു ചെന്നില്ലേ….!! ചേട്ടൻ എങ്ങനെയാ സാമുവേല്‍ അണ്ണനെ കുറിച്ച് അറിഞ്ഞത്….?”

 

അവളുടെ ചോദ്യം കേട്ട് പഴയ കാര്യങ്ങള്‍ എല്ലാം എന്റെ മനസ്സില്‍ നിറഞ്ഞു കൂടി.

 

“അരുളും അല്ലിയേയും രക്ഷപ്പെടുത്തിയ ശേഷം, ഡെയ്സിയും എന്റെയും കൂടെയാണ് അവർ രണ്ടുപേരും കഴിഞ്ഞത്.  അരുള്‍ എന്നോട് കുഞ്ഞമ്മയെ കുറിച്ചും അവരുടെ കുടുംബത്തെ കുറിച്ചും അവന് അറിയാവുന്നത് മുഴുവനും പറഞ്ഞായിരുന്നു. അങ്ങനെയാണ് കുഞ്ഞമ്മയും കുടുംബവും എത്ര അപകടകാരികളാണെന്ന് മനസിലായത്.”

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *