ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

ഞാൻ മിനിയും മറ്റുള്ളവരെയും നോക്കി. അവർ എട്ടുപേരും നല്ലത് പോലെ പേടിച്ച് വിറച്ചു പോയിരുന്നു. അവരുടെ മുഖങ്ങളില്‍ ഒരു തുള്ളി രക്തം പോലുമില്ലാത്ത വറ്റി വിളറി വെളുത്ത് പോയിരുന്നു.

 

അന്നേരമാണ് ഇവിടെ നടന്നത് ഒന്നുമറിയാത്ത ചേട്ടൻ കൂളായി ഹാളിലേക്ക് കേറി വന്നത്. ചേട്ടന്റെ വണ്ടി വന്ന ശബ്ദം പോലും ഞങ്ങൾ കേട്ടില്ല എന്നതിൽ ആശ്ചര്യം തോന്നി.

 

പതിമൂന്ന്‌ ജോഡി കണ്ണുകളും ചേട്ടന്റെ മേല്‍ പതിഞ്ഞു. ആ കണ്ണുകളില്‍ ഒക്കെ ആശ്ചര്യവും, ഭയവും, ബഹുമാനവും, ആരാധനയും, സ്നേഹവും, അഹങ്കാരവും, അസൂയയും എല്ലാം ഉണ്ടായിരുന്നു.

 

ചേട്ടന്റെ കണ്ണുകൾ ഞങ്ങൾ എല്ലാവരെയും സൂക്ഷ്മമായി നിരീക്ഷിച്ചു. എന്തോ പന്തികേട് ഉണ്ടെന്ന് മനസിലായത് പോലെ ചേട്ടൻ മുഖം ചുളിച്ചു. പക്ഷേ ഒന്നും മനസിലാവാതെ ചേട്ടൻ തല ചൊറിഞ്ഞതും എന്നെയും മറന്ന് ഞാൻ ചിരിച്ചു.

 

എന്റെ ചിരിയാണ് ആ അന്തരീക്ഷത്തെ മാറ്റിയത്. പെട്ടന്ന് എല്ലാം മുഖങ്ങളിലും പുഞ്ചിരി വിടര്‍ന്നു വന്നത് ഞാൻ കണ്ടു. കൂടാതെ ഞാൻ ചിരിക്കുന്നത് കണ്ട് ഒന്നും മനസ്സിലാവാതെ ചേട്ടൻ മിഴിച്ചു നില്‍ക്കുന്നത് കണ്ട് മറ്റുള്ളവരും ചിരിച്ചു.

 

ഒടുവില്‍ അന്തരീക്ഷം പോലും നോർമലായി. ഞങ്ങളുടെ മൂഡ് എല്ലാം പഴയ പോലെയായി.

 

അപ്പോഴാണ് എല്ലാവരും ഒരു കാര്യം ശ്രദ്ധിച്ചത്.

 

ചേട്ടൻ ഒരു ടൈറ്റ് ടീ ഷര്‍ട്ടാണ് ഇട്ടിരിക്കുന്നതെന്ന് കണ്ട് എല്ലാവരും അന്തം വിട്ടു…!!!

 

കുന്നൂറിൽ വച്ച് ഞാൻ ചേട്ടന് വാങ്ങിച്ചു കൊടുത്ത ടീ ഷര്‍ട്ട് ആണെന്ന് കണ്ട് എനിക്ക് സന്തോഷം ഉള്ളില്‍ നിറഞ്ഞു. എനിക്ക് തുള്ളിച്ചാടാൻ തോന്നി.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *