ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

എനിക്ക് ചേട്ടനോട് പിണക്കം തോന്നി.. ദേഷ്യം വന്നു.. അസൂയ മനസ്സിൽ നിറഞ്ഞു. എനിക്ക് അലറി വിളിക്കാൻ തോന്നി. മേശ പുറത്ത്‌ വച്ചിരുന്ന ഫുഡ് പാത്രങ്ങള്‍ എടുത്ത് മിനിയുടെ മുഖത്ത് എറിയാൻ തോന്നി. ഒടുവില്‍ ഞാൻ കരയുമെന്ന് തോന്നിയ നിമിഷം എന്റെ അമ്മ എന്റെ തോളില്‍ തൊട്ടു.

 

“നിന്റെ ചേട്ടനെ ആരും നിന്നില്‍ നിന്ന് തട്ടിയെടുക്കില്ല.” അമ്മ എന്റെ കാതില്‍ പറഞ്ഞു.

 

അതുകേട്ട് ഞാൻ ശെരിക്കും ഞെട്ടി പോയി. ഞാൻ ചമ്മലോടെ വേഗം തല കുനിച്ചിരുന്നു.

 

അമ്മയും ആന്റിയും എഴുനേറ്റ് ഫുഡ് വിളമ്പി. ശേഷം എല്ലാവരും മിണ്ടാതെ ഇരുന്നാണ് കഴിച്ചത്. കഴിച്ച ശേഷം ലഗേജ് എല്ലാം അവരവരുടെ വണ്ടിയില്‍ എടുത്തു വച്ച ശേഷം കുട്ടികളുടെ അമ്മമാരും എന്റെ അമ്മയും ചെന്ന് ഉറങ്ങി കിടക്കുന്ന കുട്ടികളെ തൂകി കൊണ്ടു വന്നു.

 

“വെറുതെ സങ്കടപ്പെട്ട് ആരും ഇവിടെ നിക്കണ്ട.” സങ്കടം ഉണ്ടെങ്കിലും പുഞ്ചിരിയോടെ ആന്റി പറഞ്ഞു. “എല്ലാവരും സന്തോഷമായി പോയിട്ട് വരൂ.” പറഞ്ഞിട്ട് ആന്റി ഓരോരുത്തരെയും ചേര്‍ത്തു പിടിച്ച് കവിളിൽ ഉമ്മയും വച്ചു. എന്റെ അമ്മയും ഞങ്ങൾ ഓരോരുത്തരെയായി ചേര്‍ത്തു പിടിച്ച് കവിളിൽ ഉമ്മ തന്നു.

 

എല്ലാവരും കഴിഞ്ഞ് അവസാനമാണ് ആന്റി ചേട്ടന്റെ അടുത്തേക്ക് ചെന്നത്. എന്നിട്ട് ആന്റി ചേട്ടനെ മുറുകെ കെട്ടിപിടിച്ചതും ചേട്ടനും ആന്റിയെ കെട്ടിപിടിച്ചു. കുറെ നേരം കഴിഞ്ഞാണ് ആന്റി ചേട്ടനെ വിട്ടു മാറിയത്. എന്നിട്ട് പുഞ്ചിരിച്ചു.

 

“മാസത്തിൽ രണ്ട് പ്രാവശ്യം എങ്കിലും നാട്ടില്‍ വരണം.” ആന്റി പറഞ്ഞു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *