ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

“ഞാൻ വരും. എന്റെ ഈ അമ്മയെ കാണാന്‍ ഞാൻ എപ്പോഴും വരും.” സങ്കടത്തേടെ പറഞ്ഞിട്ട് ചേട്ടൻ ആന്റിയെ കെട്ടിപിടിച്ചു കൊണ്ട്‌ നിന്നു.

 

ആന്റിയുടെ മുഖത്തും സങ്കടം വന്നെങ്കിലും ആന്റി ചേട്ടനെ ചേര്‍ത്തു പിടിച്ചുകൊണ്ട് പുഞ്ചിരിച്ചു.

 

ഒടുവില്‍ ചേട്ടൻ ആന്റിയെ വിട്ടിട്ട് അങ്കിളെ ഒരു കൈ കൊണ്ട്‌ ചേര്‍ത്തു പിടിച്ചു. ശേഷം എന്റെ അച്ഛനഞയും അതുപോലെ ചേര്‍ത്തു പിടിച്ചു. അവസാനമായി ചേട്ടൻ എന്റെ അമ്മക്ക് മുന്നിൽ ചെന്നതും അമ്മ ചേട്ടനെ ചേര്‍ത്തു പിടിച്ച് നെറ്റിയിലും കവിളിലും മുത്തം കൊടുത്തു. എന്നിട്ട് അമ്മ ചേട്ടന്റെ എന്തോ രഹസ്യമായി പറഞ്ഞതും ചേട്ടൻ പുഞ്ചിരിച്ചു.

 

“പിന്നേ മോനെ, അവള്‍ക്ക് ലീവ് കിട്ടും പോലെ ഡാലി  മോളേയും കൂട്ടിക്കൊണ്ടു ഞങ്ങളെയും കാണാൻ നി വരണം, കേട്ടല്ലോ.” അമ്മ ചേട്ടനോട് സീരിയസ്സായി പറഞ്ഞു.

 

“തീര്‍ച്ചയായും വരും, ആന്റി.”

 

ഒടുവില്‍ ഒരോ കുടുംബവും അവരവരുടെ വണ്ടിയില്‍ കേറി. ഞാൻ എന്റെ ചേട്ടന്റെ കൂടേയും.

 

വണ്ടിയില്‍ കേറി ഞാൻ ഗൗരവത്തിൽ തന്നെ ചേട്ടനെ നോക്കാതെ ഇരുന്നു. ചേട്ടൻ വണ്ടി എടുത്തതും മറ്റ് നാല് കാറുകളും ഞങ്ങളെ പിന്തുടർന്നു വന്നു.

 

പത്തു മിനിറ്റ് വണ്ടി ഓടിക്കുന്നതിനിടെ ചേട്ടൻ ഏഴു പ്രാവശ്യം എന്നെ പാളി നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു. പക്ഷേ ഞാൻ മൈന്റ് ചെയ്യാതെ ഇരുന്നു.

 

ഇരുപത് മിനിറ്റ് കഴിഞ്ഞ് ഷാഹിദ എനിക്ക് കോൾ ചെയ്ത് ആദ്യം വരുന്ന പമ്പിൽ നിര്‍ത്താന്‍ പറഞ്ഞു. ഞാൻ സ്പീക്കര്‍ ഓണാക്കിയിരുന്നത് കൊണ്ട്‌ ചേട്ടനും അത് കേട്ടു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *