ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

ഒരു ദിവസം ഉച്ച സമയത്ത് ഡാലിയ വീട്ടില്‍ വന്നായിരുന്നു. വല്യമ്മയും വല്യച്ചനും എന്തിനോ ഒരുമിച്ച് പുറത്ത്‌ പോയിരുന്ന സമയം. വല്യമ്മ എനിക്കുള്ള ഭക്ഷണം റൂമിൽ നേരത്തെ മൂടി വച്ചിട്ടാണ് പോയത്. ഡെയ്സി സുഖമില്ലാതെ അവളുടെ വീട്ടില്‍ കിടപ്പായിരുന്നു.

 

ഡാലിയ എന്റെ വീട്ടില്‍ വന്ന സമയം ഞാൻ എന്റെ ഇടതു കൈയിൽ സ്പൂണ്‍ പിടിച്ച് അല്‍പ്പം ബുദ്ധിമുട്ടി ഫുഡ് കഴിക്കുകയായിരുന്നു. ഉടനെ ഡാലിയ ആ സ്പൂൺ വാങ്ങിച്ചു പിടിച്ചു. എന്നിട്ട് അവളാണ്  ഭക്ഷണം എനിക്ക് വാരി തന്നത്. ഞാനും കഴിച്ചു. അന്നെനിക്ക് അതൊന്നും പ്രത്യേകത ഉള്ളതായി തോന്നിയിരുന്നില്ല. പക്ഷേ ഇപ്പോൾ എന്തോ ഒരു ഫീൽ ആണ്. ഞാൻ അവളെ നോക്കി പുഞ്ചിരിച്ചു.

 

ഡാലിയ എന്തോ പറയാൻ തുടങ്ങിയതാണ്. പക്ഷേ അന്നേരം ഞങ്ങൾക്കുള്ള ഫുഡ് കൊണ്ട് വന്നതും അവള്‍ വായടച്ചു. ഡാലിയയുടെ ചിരിയും നിന്നു. പെട്ടന്ന് ആ ഒരു നല്ല അന്തരീക്ഷം മാറുകയും ചെയ്തു. അതിനുശേഷം ഞങ്ങൾ മിണ്ടാതെ ഇരുന്നാണ് കഴിച്ചത്.

 

സ്പെഷ്യൽ ഫുഡ്ഡിന് നല്ല ടേസ്റ്റ് ഉണ്ടായിരുന്നു.. അതുപോലെ ഒരുപാട്‌ വിഭവങ്ങളും ഉണ്ടായിരുന്നു. വളരെ തൃപ്തിയോടേയാണ് ഞങ്ങൾ കഴിച്ച് എഴുന്നേറ്റത്.

 

ശേഷം ഡാലിയക്ക് ഐസ്ക്രീം വേണ്ടെന്ന് പറഞ്ഞത് കൊണ്ട്‌ എനിക്ക് മാത്രം ഐസ്ക്രീം വാങ്ങിച്ച് ഫുഡിന് കാശും കൊടുത്ത് ഞങ്ങൾ ഇറങ്ങി.

***************

***************

 

ഡാലിയയുടെ കുറിപ്പുകള്‍ 5

 

“ഐസ്ക്രീം കൊതിയൻ…!!” ചേട്ടനു വേണ്ടി ഞാൻ നീട്ടി പിടിച്ചിരുന്ന കപ്പില്‍ നിന്നും സ്പൂണിൽ ഐസ്ക്രീം കോരി തിന്നു കൊണ്ട്‌ വണ്ടി ഓടിക്കുന്ന ചേട്ടനെ ഞാൻ കളിയാക്കിയതും ചേട്ടൻ കുട്ടികളെ പോലെ ചുണ്ട് നക്കി കാണിച്ചു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *