ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

പക്ഷേ അതൊന്നും ചെയ്യാൻ കഴിയാത്ത നിരാശ മറച്ചു കൊണ്ട്‌ ഞാൻ പുഞ്ചിരിച്ചു.

 

എന്റെ വീടും അടുത്തു കൊണ്ടിരുന്നു. ഒടുവില്‍ തുറന്ന് ഇട്ടിരുന്ന എന്റെ വീട് ഗേറ്റിനകത്ത് വണ്ടി കടന്നു. മുറ്റത്ത്‌ നാല്‌ കാറുകള്‍ കിടപ്പുണ്ടായിരുന്നു.

 

“ആഹാ, ബുള്ളറ്റ് കളഞ്ഞിട്ട് അഭിനവ് കാര്‍ എടുത്തോ..?” ചേട്ടൻ ചോദിച്ചു.

 

“ഇപ്പൊ അവർ എല്ലാവർക്കും കാറുകള്‍ ആയല്ലോ…!!” ഞാനും പറഞ്ഞു.

 

ചേട്ടന്റെ വണ്ടി മുറ്റത്ത്‌ ചെന്ന് നിന്നതും ചെറിയ ഫൂട്ട്ബോൾ വച്ചു കളിച്ചു കൊണ്ടിരുന്ന കുട്ടികളുടെ കളി നിന്നു.

 

“അങ്കിള്‍… ആന്റി….” കുട്ടികൾ അഞ്ചുപേരും കൂവി ചിരിച്ചുകൊണ്ട് വണ്ടിക്കടുത്തേക്ക് ഓടി വന്നു.

 

ഞാനും ചേട്ടനും അവരുടെ ഉത്സാഹം കണ്ട് ചിരിച്ചുകൊണ്ട് വണ്ടിയില്‍ നിന്നിറങ്ങി. അവര്‍ക്കു വേണ്ടി ഞങ്ങൾ വാങ്ങിച്ചു കൊണ്ടവന്ന ബേക്കറി ഐറ്റംസ് എല്ലാം വണ്ടിയുടെ പുറകില്‍ നിന്നും ഞാൻ എടുത്തു.

 

“നിങ്ങൾ അഞ്ചു പേര്‍ക്കും ഉള്ളതാണ്, വേണ്ടത് എടുത്തു കഴിച്ചോ…” മൂന്ന്‌ വലിയ കവര്‍ നിറയെ ഉള്ള സാധനങ്ങള്‍ എല്ലാം കവറോടെ തന്നെ ഞാൻ അവര്‍ക്ക് കൊടുത്തു. കുട്ടികളും വലിയ സന്തോഷത്തോടെ ഞങ്ങൾ രണ്ടുപേര്‍ക്കും ഉമ്മ തന്നിട്ട് കവറുകളുമായി അകത്തേക്ക് ഓടി.

 

സിറ്റൗട്ടിൽ കാര്യമായി എന്തോ സംസാരിച്ചുകൊണ്ട് ഞങ്ങളുടെ കൂട്ടുകാരും എന്റെ അച്ഛനും അമ്മയും, പിന്നെ ആന്റിയും അങ്കിളും എല്ലാം ഉണ്ടായിരുന്നു.

 

ഞങ്ങളെ കണ്ടിട്ട് ആന്റി സന്തോഷത്തോടെ ചിരിച്ചു കൊണ്ട്‌ ചേട്ടന്റെ അടുത്തേക്ക് ധൃതിയില്‍ വന്നു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *