ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

ആന്റി എന്റെ അടുത്ത് വന്ന് എന്നെ ചേര്‍ത്തു പിടിച്ച് എന്റെ കവിളിൽ ഉമ്മ തന്നു.

 

അപ്പോഴേക്കും എന്റെ അച്ഛനും അമ്മയും വന്ന് എന്നെ കെട്ടിപിടിച്ച് ഉമ്മ തന്നു. അങ്കിളും വന്ന് എന്റെ തലയില്‍ ഒന്ന് തഴുകി. പിന്നെ എന്റെ കൂട്ടുകാരികൾ വന്ന് എന്നെ വളഞ്ഞ് കുശലം പറച്ചിലും, നീലഗിരിയിലേ വിശേഷങ്ങളും, എന്റെ ഇന്റര്‍വ്യൂ.. എന്റെ സെലക്ഷന്‍.. എന്റെ ജോലിയെ കുറിച്ചും ഒക്കെ ചോദിച്ച് ചെറിയ ചർച്ചയുമായി.

 

എന്റെ അച്ഛനും അമ്മയും ചേട്ടന്റെ അടുത്ത് ചെന്ന് വിശേഷം ചോദിച്ച ശേഷം അച്ഛനും അമ്മയും ആന്റിയും അങ്കിളും കൂടി പിന്നെയും സിറ്റൗട്ടിൽ ചെന്നിരുന്നു.

 

“ബ്രോ…” രാഹുല്‍ ചേട്ടനും മറ്റുള്ളവരും ചേട്ടന്റെ അടുത്തേക്ക് പോയി എന്തൊക്കെയോ സംസാരിക്കാന്‍ തുടങ്ങി. ടീ ബിസിനസ്സ് എന്നും ടീ ഫാക്ടറി എന്നുമൊക്കെ ഫ്രാന്‍സിസ് ചേട്ടൻ പറയുന്നത് കേട്ടു.

 

“പുറത്തു തന്നെ നില്‍ക്കാതെ അകത്തു വരൂ പിള്ളാരെ.” അമ്മ ഞങ്ങൾ പത്തു പേരോടായി പറഞ്ഞു.

 

“എടാ പിള്ളേരെ… ഇന്നു രാത്രി നമുക്ക് ആഘോഷിക്കാനായി മൂന്ന്‌ കുപ്പി മദ്യമാണ് ഞങ്ങൾ വാങ്ങിച്ചു വച്ചിട്ടുള്ളത്. എല്ലാവരും ഒരുങ്ങിയിരുന്നോ.” എന്റെ പപ്പ ആൺ സംഘത്തോട് പറഞ്ഞതും ആണുങ്ങള്‍ അത്രയും സന്തോഷത്തില്‍ കൂവി.

 

എന്റെ നോട്ടം ഇടക്കിടക്ക് ചേട്ടന്റെ മേല്‍ പാളി വീണു കൊണ്ടിരുന്നു. എത്ര ശ്രമിച്ചിട്ടും എനിക്ക് ചേട്ടനെ നോക്കാതിരിക്കാൻ കഴിഞ്ഞില്ല. ഒടുവില്‍ എല്ലാവരും പരസ്പരം സംസാരിച്ചു കൊണ്ട്‌ അകത്തേക്ക് നടന്നു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *