ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

പെട്ടന്ന് ഉള്ളില്‍ ഞാൻ പരിഭവിച്ചു. ശെരിക്കും ബാത്റൂം ഡോറിൽ ഞാൻ എന്തിന് തട്ടിയെന്നു പോലും എനിക്കറിയില്ലായിരുന്നു. ഇപ്പൊ ചേട്ടനോട് എന്തു പറയണം എന്നറിയാതെ ഞാൻ സ്തംഭിച്ചു നിന്നു.

 

“ഡാലി… നി പോയോ…? നിനക്ക് എന്താ പറ്റിയത്..?” ചേട്ടന്റെ വെപ്രാളം കൂടി.

 

ചേട്ടൻ ഡാലി എന്ന് വിളിച്ചതും എന്തോ ഒരു സമാധാനം കിട്ടി. എന്റെ സ്തംഭനവും മാറി.. തലച്ചോറും പ്രവർത്തിക്കാൻ തുടങ്ങി.

 

“ഇ.. ഇല്ല ചേട്ടാ…. പോയില്ല. എനിക്കൊന്നും പറ്റിയില്ല…!!” ജാള്യതയോടെ ഞാൻ പറഞ്ഞിട്ട് ചിരിച്ചു.

 

“ആരോ നിന്നെ കൊല്ലാന്‍ വന്നത് കണ്ടു പേടിച്ച പോലെയാണല്ലോ നി ഡോറിൽ തട്ടിയത്..!! ഞാൻ പേടിച്ചുപോയി. ശെരിക്കും എന്താ പറ്റിയത്..?”

 

“അതുപിന്നെ…. പിന്നെ ബ്രേക്ക്ഫാസ്റ്റ് എന്തെങ്കിലും ഉണ്ടാക്കട്ടേന്ന് ചോദിക്കാനാ ഞാൻ തട്ടി വിളിച്ചത്…” വേഗം നാവില്‍ വന്ന നുണ ഞാൻ പറഞ്ഞു. ചേട്ടനോട് നുണ പറഞ്ഞു കഴിഞ്ഞതും എനിക്ക് ഭയങ്കര വിഷമം തോന്നി. ചേട്ടനോട് നുണ പറയുന്നത് എനിക്ക് തീര്‍ത്തും ഇഷ്ട്ടമില്ല.

 

“വേണ്ട.. ചായയോ കോഫീയോ മാത്രം ഉണ്ടാക്കിയാല്‍ മതി. പോകുന്ന വഴിക്ക് ഹോട്ടലിൽ കേറി നമുക്ക് കഴിക്കാം… അത് പോരെ..?”

 

“അങ്ങനെ മതി ചേട്ടാ. അപ്പോ ഞാൻ ചെന്ന് ചായ ഉണ്ടാക്കാം.” പറഞ്ഞിട്ട് ഞാൻ കിച്ചണിലേക്ക് നടന്നു.

 

ചായ ഉണ്ടാക്കി കഴിഞ്ഞിട്ടും ചേട്ടനെ കണ്ടില്ല. അതുകൊണ്ട്‌ ചായ ഞാൻ ഫ്ലാസ്ക്കിൽ ഒഴിച്ചു വച്ചു. ശേഷം ചായ പാത്രം കഴുകി വച്ചിട്ട് എന്റെ റൂമിൽ ചെന്ന് ഞാൻ റെഡിയായി. കൊണ്ടു പോകാനുള്ള എന്റെ ബാഗും റെഡിയാക്കി ഹാളില്‍ അതിനെ കൊണ്ടു വച്ചു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *