ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

“ഓക്കെ, ഇനി അവർ മൂന്ന്‌ പേരും പിന്നെ ഡാലിയയും തമ്മില്‍ എന്തായിരുന്നു പ്രശ്നം…” ചേട്ടൻ ദേഷ്യവും ഗൗരവം കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു.

 

“അതിനെ കുറിച്ച് വ്യക്തമായി അറിയില്ല റൂബി, ബ്രോഡ് ടെക്നോയിൽ ജോലി ചെയ്യുന്ന നമ്മുടെ ആള്‍, ഡാലിയ ആ കമ്പനിയില്‍ ചെന്നത് മുതൽ തിരികെ നിന്റെ വണ്ടിയില്‍ കേറുന്നത് വരെയുള്ള സിസിടിവി ദൃശ്യങ്ങള്‍ മുഴുവനും വിശദമായി പരിശോധിച്ചു കഴിഞ്ഞു. അതിൽ അരവിന്ദ് ഡാലിയയും മറ്റ് മൂന്ന്‌ പെണ്‍കുട്ടികളേയും നോക്കി എന്തോ പറഞ്ഞപ്പോ ആ നാല് പെണ്‍കുട്ടികളും വെറുപ്പും ദേഷ്യത്തോടും അവനെ നോക്കുന്ന ദൃശ്യം ഒഴിച്ച് സംശയകരമായ ഒന്നും കാണാന്‍ കഴിഞ്ഞില്ല.”

 

എല്ലാം കേട്ട് ഞാൻ അന്തംവിട്ടു നിന്നു.

 

ചേട്ടൻ നല്ല നിരീക്ഷണ ഗുണമള്ള ആളാണ്. യാത്രക്കിടയില്‍ കമ്പനിയില്‍ സെലക്ട് ആയവരേ കുറിച്ച് ചേട്ടൻ ചോദിച്ച സമയം, എന്റെ കൂട്ടുകാരികൾ കൂടാതെ വേറെ മൂന്ന്‌ ആണുങ്ങള്‍ കൂടി സെലക്ട് ആയെന്ന് ദേഷ്യവും വെറുപ്പോടുമാണ് ഞാൻ പറഞ്ഞത്. ആ വെറുപ്പ് പുറത്ത്‌ പ്രകടമാവാതിരിക്കാൻ ഞാൻ നല്ലോണം ശ്രമിച്ചതാണ്. പക്ഷേ അതൊക്കെ ചേട്ടന്റെ ശ്രദ്ധയില്‍ പെട്ടെന്ന സത്യം ഇപ്പോഴാ മനസിലായത്.

 

ദൈവമേ.. എന്റെ മുഖത്ത് പ്രകടമായ വെറുപ്പും ദേഷ്യവും കാരണം ചേട്ടൻ ഇത്ര സീരിയസ്സായി എടുത്ത് അന്വേഷണം നടത്തി, വെറും മണിക്കൂറുകൾ കൊണ്ട്‌ എല്ലാം കണ്ടുപിടിക്കും എന്ന് ആരാ വിചാരിച്ചത്..?! ഒന്നും എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല.

 

സുമയോട് ചേട്ടൻ സംസാരിക്കുന്നത് ഞാൻ കേട്ടു എന്ന് ചേട്ടൻ അറിഞ്ഞാല്‍ പിന്നെ, ചേട്ടൻ എന്നോട് തന്നെ നേരിട്ട് കാര്യങ്ങൾ അന്വേഷിക്കാൻ തുടങ്ങും. ഇനി ഞാൻ എന്തെങ്കിലും പറഞ്ഞ്‌ ഇതൊരു വലിയ പ്രശ്നമായി മാറുമെന്ന് എനിക്ക് പേടി ഉണ്ടായിരുന്നു. അതുകൊണ്ട്‌ തല്‍കാലം ഒന്നും അറിഞ്ഞില്ലെന്നു നടിക്കാൻ ഞാൻ തീരുമാനിച്ചു. അവന്‍ പറഞ്ഞ വൃത്തികേട് ചേട്ടൻ അറിഞ്ഞില്ലെങ്കിൽ ചിലപ്പോ ചേട്ടൻ ഈ അന്വേഷണത്തില്‍ നിന്നും പിന്മാറിക്കോളും.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *