ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

അന്നേരം ചേട്ടനും റെഡിയായി ഫോണിൽ സംസാരിച്ചു കൊണ്ട്‌ ഹാളിലേക്ക് വന്നു. സംസാരം കേട്ടിട്ട് അരുളിനോടാണെന്ന് മനസ്സിലായി. ഞങ്ങൾ നാട്ടിലേക്ക് പോകുന്ന കാര്യമാണ് ചേട്ടൻ അവനോട് പറയുന്നത്.

 

ചേട്ടൻ ഒരു കറുപ്പ് ക്യാഷ്വൽ കോട്ടൻ പാന്റും, പിന്നെ ഒരു നശിച്ച ഫുൾ കൈ ലൂസ് ഷർട്ടുമാണ് ഇട്ടിരുന്നത്. ലൂസ് ടൈപ്പ് ഷർട്ട് കണ്ടതും എനിക്ക് ദേഷ്യം വന്നു. താമസിയാതെ ചേട്ടന്റെ എല്ലാ ലൂസ് ഷർട്ടും ടീ ഷർട്ടൊക്കെ ഞാൻ വലിച്ചുകീറി കത്തിക്കും. ദേഷ്യത്തില്‍ ചേട്ടന്റെ ഷർട്ടിലും മുഖത്തും തന്നെ തുറിച്ചു നോക്കി ഞാൻ നിന്നു.

 

ഒടുവില്‍ കോൾ കട്ടാക്കിയ ശേഷം ചേട്ടൻ എന്റെ മുഖത്ത് നോക്കിയതും എന്റെ മുഖത്ത് ഉണ്ടായിരുന്ന നീരസം ചേട്ടൻ കണ്ടു… പിന്നെ  ഞാൻ ഷർട്ടിനേ തുറിച്ചു നോക്കുന്നതും.

 

ഉടനെ ഒരു കുസൃതി ചിരിയോടെ ചേട്ടൻ എന്റെ കണ്ണില്‍ സൂക്ഷിച്ചു നോക്കി. ആ നോട്ടം എന്റെ കണ്ണിലൂടെ ഉള്ളില്‍ കടന്ന് ആത്മാവിനെ സ്പര്‍ശിച്ച പോലെ ഫീലായി. പെട്ടന്ന് കഴിഞ്ഞു പോയ കാര്യങ്ങൾ എല്ലാം മനസ്സിന്റെ മുന്‍ നിരയില്‍ തെളിഞ്ഞു നിന്നതും എന്റെ ശരീരം ചൂട് പിടിച്ചു. നാണിച്ചു ഞാൻ വേഗം തല കുനിച്ചു.

 

“ഞാൻ ചായ എടുക്കാം…” എന്നും പറഞ്ഞ്‌  ഏറെകുറെ ഓടുന്നത് പോലെയാണ് ധൃതിയില്‍ കിച്ചണിലേക്ക് ഞാൻ പോയത്.

 

പെട്ടന്ന് ചേട്ടൻ പിന്നാലെ വരുന്ന കാല്‍ പെരുമറ്റം കേട്ടതും ഉള്ളില്‍ ഒരു കുഞ്ഞു വെപ്രാളം തുടങ്ങി.

 

ചേട്ടൻ കിച്ചണിൽ കേറി വന്നു. അവിടെയുള്ള കസേര വലിച്ചിട്ടിട്ട് ചേട്ടൻ അതിൽ ഇരുന്നു. കൈയിൽ ഉണ്ടായിരുന്ന വണ്ടി ചാവിയും ചേട്ടൻ മേശപ്പുറത്ത് വച്ചു.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *