ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

 

“ശെരി, നിങ്ങൾ എല്ലാവരും അങ്ങോട്ട് പൊയ്ക്കൊ… ഞാൻ കുളിച്ചിട്ട് വേഗം വരാം.” ഞാൻ അവരോട് പറഞ്ഞതും ഡാലിയ എന്തോ പറയാൻ തുടങ്ങിയ. പക്ഷേ പറഞ്ഞാൽ ശെരിയാവില്ലെന്ന് അവള്‍ക്ക് തോന്നിയിട്ടുണ്ടാവും, അവള്‍ എന്റെ മുഖത്ത് നിന്ന് മിഴികള്‍ പിന്‍വലിച്ച് മറ്റുള്ളവരെ നോക്കി.

 

“വരു… നമുക്ക് പോകാം.” ഡാലിയ പറഞ്ഞതും ഡാലിയ ഒഴികെ മറ്റുള്ള എട്ടുപേരും പുറത്തേക്ക്‌ പോയി.

 

അന്നേരം അവള്‍ ഓടിവന്ന് എത്തി നിന്ന് എന്റെ കവിളിൽ ഉമ്മ തന്നിട്ട് പുറത്തേക്ക്‌ നടന്നു.

 

പക്ഷേ വാതിലിന്റെ അടുത്ത് ചെന്ന് നിന്നിട്ട് ഡാലിയ കുസൃതിയോടെ എന്നെ ഒന്ന് നോക്കി. എന്നിട്ട് വേഗം മുഖം താഴ്ത്തി നിന്നിട്ട് അവളുടെ കൈയിൽ ഒളിപ്പിച്ച് വച്ചിരുന്ന എന്റെ മൊബൈല്‍ എനിക്ക് കാണിച്ച് തന്നു. പ്രാക്ടീസ് ചെയ്യാൻ ഈ റൂമിൽ വന്നത് കൊണ്ട്‌ മൊബൈൽ ഞാൻ എന്റെ റൂമിൽ വെച്ചിട്ടുണ്ട് വന്നത്. അതിനെയാണ് ഈ കള്ളി എടുത്തോണ്ട് പോകാൻ തീരുമാനിച്ചത്‌. അതിന്റെ പിന്നിലുള്ള ഉദ്ദേശം എനിക്ക് അറിയാമായിരുന്നു.

 

“ഇത് ഞാൻ കൊണ്ട് പോകുവാ.” നാണം മാറാത്ത കുസൃതിയോടെ അവള്‍ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

 

“എടി കള്ളി…” ഞാൻ ചിരിച്ചു.

 

“പോടാ കള്ളാ.” അവളും ചിരിച്ചു. “ഇത് ഉണ്ടെങ്കിൽ ചേട്ടൻ ആയിരം പേര്‍ക്ക് കോൾ ചെയ്തു ഇവിടെതന്നെ ഇരിക്കും. അതുകൊണ്ട്‌ ചേട്ടൻ വേഗം കുളി കഴിഞ്ഞ് അങ്ങോട്ട് വാ. അപ്പോ മൊബൈൽ തരാം.” ചിരിയോടെ പറഞ്ഞിട്ട് അവള്‍ ഇറങ്ങിപ്പോയി.

 

“കള്ളി….!!” തലയാട്ടി ഞാൻ ചിരിച്ചു. എന്നിട്ട് എന്റെ റൂമിൽ ചെന്ന് ബാത്റൂമിൽ കേറി.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *