ട്വിൻ ഫ്ലവർസ് 4 [Eros – God of Lust] 866

******************

 

ഞാൻ ആന്റിയുടെ വീട് ഗേറ്റ് കടന്ന് മുറ്റത്ത്‌ വന്നപ്പോ കുട്ടികൾ അഞ്ചും കളിക്കുന്നത് കണ്ടു.

 

എന്നെ കണ്ടതും കുട്ടികൾ ഓടി വന്ന് എനിക്ക് ചുറ്റും വട്ടത്തില്‍ ഓടി കളിച്ചു ചിരിച്ചു.

 

“നിങ്ങൾ വല്ലതും കഴിച്ചോ…?” ഞാൻ ചോദിച്ചു.

 

“കഴിച്ചു അങ്കിള്‍…” കോറസായി പറഞ്ഞിട്ട് അവർ എല്ലാവരും ഓടിപ്പോയി.

 

ഞാൻ ഹാളില്‍ കേറി ചെന്നപ്പോ ഡൈനിംഗ് റൂമിൽ നിന്നും സംസാരവും ചിരിയുമെല്ലാം കേട്ടു. ഞാൻ നേരെ അങ്ങോട്ട് ചെന്നു. അവിടെ എല്ലാവരും ടേബിളിന് ചുറ്റും കസേരകളിൽ ഇരുന്നുകൊണ്ട് എന്തൊക്കെയോ തമാശ പറഞ്ഞ്‌ ചിരിക്കുന്നതാണ് കണ്ടത്.

 

എന്നെ കണ്ടതും എല്ലാവരും പുഞ്ചിരിച്ചു. എന്നെ കൊതിപ്പിക്കാനായി ആന്റിയും വല്യമ്മയും കൂടി കുസൃതി ചിരിയോടെ മേശയിൽ അടച്ചു വച്ചിരുന്ന വലിയ പാത്രങ്ങള്‍ ഓരോന്നായി തുറന്നു വച്ചു.

 

“ആഹാ… പത്തിരിയും, ഇടിയപ്പവും, കോഴി കറിയും, കോഴി പെരട്ടും, കോഴി ഫ്രൈയുമൊക്കെ ഉണ്ടല്ലോ…!!” ചോദിച്ച ശേഷം നാവില്‍ ഊറി വന്ന കൊതി വെള്ളം ഞാൻ ശബ്ദത്തോടെ കുടിച്ചിറക്കി.

 

ഉടനെ ചെറിയൊരു ചിരി ഉയർന്നു.

 

“വന്നിരിക്ക് ചേട്ടാ.” ഡാലിയ അവള്‍ക്ക് വലതു വശത്ത് ഒഴിഞ്ഞു കിടക്കുന്ന കസേര കാണിച്ച് പറഞ്ഞു.

 

ഉടനെ ഞാൻ വല്യച്ചനും ഡാലിയക്കും ഇടയില്‍ ഒഴിഞ്ഞു കിടന്ന ആ കസേരയില്‍ ചെന്നിരുന്നു.

 

“നി പറഞ്ഞത് ശെരിയാ ഡാലി മോളെ, കൈയിൽ മൊബൈൽ ഇല്ലാത്തത് കൊണ്ട്‌ അവന്‍ എത്ര വേഗമാ വന്നത്…!!”  വല്യച്ചന്റെ അപ്പുറത്തിരുന്ന വല്യമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നിട്ട് വല്യമ്മയും ആന്റിയും എഴുനേറ്റ് എല്ലാവർക്കും ഫുഡ് വിളമ്പാന്‍ തുടങ്ങി.

The Author

Erosgol

70 Comments

Add a Comment
  1. Backy evide? Why so late.

  2. Any update bro

Leave a Reply

Your email address will not be published. Required fields are marked *