“എനിക്ക് രണ്ട് ലാന്‍ഡ് ഡെവലപ്മെന്റ് ടീംസിനെ അറിയാം.” ഞാൻ അവരോട് പറഞ്ഞു. “അവരുടെ ജോലി എന്ന് പറയുന്നത്, ഒരു വിലയും ഇല്ലാത്ത വലിയ വസ്തുക്കളെ വാങ്ങി വേണ്ട രീതിക്ക് മാറ്റങ്ങൾ വരുത്തി ആ സ്ഥലത്തിന്റെ ഡിമാന്റ് നാലോ അഞ്ചോ ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു വില്‍ക്കുന്നതാണ്.”
“ങേ.. അപ്പോ അവർ നമുക്ക് ഈ പറഞ്ഞതിന്റെ നാലിരട്ടിവില തന്ന് ആ സ്ഥലം വാങ്ങുമോ..?!” ഫ്രാന്‍സിസ് ആവേശത്തോടെ ചോദിച്ചതും ഞാൻ ചിരിച്ചു.
“പക്ഷേ ഒരു പ്രശ്നം ഉണ്ട്, ബ്രോ..” ഞാൻ അവനോട് പറഞ്ഞു.
“എന്തു പ്രശ്നം..?” മിനി നിരാശയോടെ എന്നോട് ചോദിച്ചു.
“അവർ ചെറിയ പ്ലോട്ടുകൾ ഒന്നും വാങ്ങിക്കാറില്ല. ഏക്കർ കണക്കിന് വാങ്ങിച്ചാലേ അവര്‍ക്ക് ആ ഏരിയ മുഴുവനും കാര്യമായി പല ആവശ്യങ്ങള്‍ക്കുള്ള പ്ലോട്ടുകളായി ഡെവലപ് ചെയ്ത് കാര്യമായ മാറ്റങ്ങൾ വരുത്തി അതിന്റെ ഡിമാന്റ് വര്‍ദ്ധിപ്പിക്കാൻ കഴിയുകയുള്ളു.” ഞാൻ പറഞ്ഞതും എല്ലാ മുഖങ്ങളിലും നിരാശ പടർന്നു.
“അപ്പോ ഈ സ്ഥലം അവർ വാങ്ങിക്കില്ലേ..?” അശ്വതി ചോദിച്ചു.
“ബിസിനസ്സ് പരമായി ഞാൻ അവരുടെയൊക്കെ വളരെ വേണ്ടപ്പെട്ട ക്ലൈന്റ് ആയതുകൊണ്ട് ഞാൻ വെറും ഒറ്റ സെന്റ് കൊടുത്താലും അവർ വാങ്ങിക്കും. പക്ഷേ സ്ഥലത്തിന്റെ സൈസ് കുറയുന്നത് അനുസരിച്ച് അതിന്റെ വിലയും കുറയും.” ഞാൻ വ്യക്തമാക്കി.
“അപ്പോ ഈ സ്ഥലത്തിന് എത്ര കിട്ടുമെന്ന് ചേട്ടൻ അവരോട് ഒന്ന് ചോദിക്ക്…” ഡാലിയ എന്നോട് പറഞ്ഞു.
“ആ സ്ഥലത്തിന്റെ ഫോട്ടോസ് ഉണ്ടെങ്കിൽ എനിക്ക് വാട്സാപ് ചെയ്യൂ.” ഞാൻ ആവശ്യപ്പെട്ടതും മിനി പെട്ടന്ന് അവളുടെ മൊബൈലില്‍ തിരഞ്ഞു. “ഫോട്ടോസ് കിട്ടിയതും ഇപ്പൊ തന്നെ ഞാൻ അവരോട് സംസാരിക്കാം.” ഞാൻ പറഞ്ഞു.
🥰🥰🥰🥰🥰
Such a beautiful story
If u can plz elaborate about swapping. That vl b interesting portion. Plz let enjoy more all readers. I know about ur efforts u hv taken for this. This is my humble request. Swapping should be ended in impregnating by other’s husbands.
I haven’t read this part yet but have given you a heart and a comment because I am so sure that this part will also be so fantastic as the earlier ones. ❤️❤️
❤️❤️❤️❤️
Man im so happy buddy ippo thanne adutha part ezhuthi thudangikko 😘
എന്താ ചെകുത്താന് bro ഇങ്ങനെ? എനിക്ക് ജോലിയും familyയും മറ്റ് തിരക്കുകളും ഇല്ലെന്നാണോ കരുതിയത്? കൂടാതെ എഴുതാനുള്ള മൂഡും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ആര്‍ക്കായാലും മനസ്സിരുത്തി കഥ എഴുതാൻ കഴിയൂ. ഓരോ പാര്‍ട്ടും 100 പേജിന് മുകളില്‍ എഴുതിയാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. അത്രയും പേജുകൾ കഥയായി എഴുതാനുള്ള ക്ഷമയും സമയവും എത്രയാണ് വേണ്ടേതെന്ന് ചിന്തിച്ചു നോക്കാൻ ഞാൻ അഭ്യര്‍ത്ഥിക്കുന്നു.
137 yahooo🫂😁❤️
What a surprise 🥰🥰🥰