ട്വിൻ ഫ്ലവർസ് 5 [Cyril] 166

 

കുറച്ചു നേരത്തെ നിശബ്ദതയ്ക്ക് ശേഷം മീനാക്ഷി ഭയന്ന ശബ്ദത്തില്‍ സംസാരിച്ചു, “അ… അപ്പോ ഞ.. ഞങ്ങളുടെ സ്ഥലവും ഫാക്ടറിയും ആരും വാങ്ങിക്കാൻ വരില്ല എന്നും, അന്വേഷണവും പ്രശ്‌നങ്ങളും ഞങ്ങളെ തേടി വരും എന്നാണോ നിങ്ങൾ പറഞ്ഞു വരുന്നത്..?” ഭയവും ആശങ്കയോടും അവർ ചോദിച്ചു. “ആ സ്ഥലവും ഫാക്ടറിയും ചുളുവില്‍ കിട്ടാന്‍ നിങ്ങൾ നടത്തുന്ന നാടകം ആണെന്നാണ് എനിക്ക് തോന്നുന്നത്…” ഒടുവില്‍ ഭയം മാറി മീനാക്ഷി അല്‍പ്പം കടുപ്പിച്ച് പറഞ്ഞു.

 

“ഓഹോ..!” ഞാൻ അല്‍പ്പം കടുപ്പിച്ച് പറഞ്ഞു. “എന്നാല്‍ നിങ്ങൾ എനിക്ക് ആ സ്ഥലവും ഫാക്ടറിയും വിൽക്കണ്ട.” ഞാൻ നിസാരമായി പറഞ്ഞു. “90 ലക്ഷം തന്ന് വാങ്ങാൻ ആരെങ്കിലും വന്നാല്‍ നിങ്ങൾ അവര്‍ക്ക് തന്നെ കൊടുത്തോളു.” ഞാൻ നല്ല ഗൗരവത്തിൽ പറഞ്ഞു.

 

“റൂബിന്‍ എന്തിനാ ദേഷ്യപ്പെടുന്നത്…?!” കാര്യങ്ങൾ കൈ വിട്ടു പോകുന്നു എന്ന് മനസ്സിലായതും മീനാക്ഷി പെട്ടന്ന് മയത്തിൽ സംസാരിച്ചു.

 

“ദേഷ്യപ്പെട്ടതല്ല ചേച്ചി. 55 ലക്ഷത്തിന് വാങ്ങിച്ചാൽ പോലും എനിക്ക് നഷ്ടമാണ്. കാരണം ആ യന്ത്രങ്ങള്‍ക്ക് ശെരിയായ ഡോക്യുമെന്റ്സ് ഉണ്ടാക്കി എടുക്കാൻ വലിയ തുക വേണ്ടി വരും. അതിനു മുമ്പ്‌ കള്ളക്കടത്ത് സാധനങ്ങള്‍ ആണെന്നും പറഞ്ഞ്‌ അധികൃതരുടെ അന്വേഷണം തുടങ്ങിയാല്‍ പിന്നേ ആ കേസിന് പുറകെ വര്‍ഷങ്ങളോളം അലഞ്ഞു തിരിയേണ്ട ഗതികേട് എനിക്ക് വരും. പോരാത്തതിന് ലക്ഷങ്ങള്‍ എനിക്ക് കേസിനും ചെലവാകും. അതുകൊണ്ട്‌ ഈ സ്ഥലവും ഫാക്ടറിയും വാങ്ങിക്കണോ എന്നാണ് ഇപ്പൊ ഞാൻ ചിന്തിക്കുന്നത്.” എനിക്ക് ഈ ഇടപാടില്‍ മടുപ്പ് തോന്നിയത്‌ പോലെ ഞാൻ സംസാരിച്ചു.

9 Comments

Add a Comment
  1. 🥰🥰🥰🥰🥰

  2. Such a beautiful story

  3. Sree Nandini Menon Tirur

    If u can plz elaborate about swapping. That vl b interesting portion. Plz let enjoy more all readers. I know about ur efforts u hv taken for this. This is my humble request. Swapping should be ended in impregnating by other’s husbands.

  4. I haven’t read this part yet but have given you a heart and a comment because I am so sure that this part will also be so fantastic as the earlier ones. ❤️❤️

  5. ❤️❤️❤️❤️

  6. Man im so happy buddy ippo thanne adutha part ezhuthi thudangikko 😘

    1. എന്താ ചെകുത്താന്‍ bro ഇങ്ങനെ? എനിക്ക് ജോലിയും familyയും മറ്റ് തിരക്കുകളും ഇല്ലെന്നാണോ കരുതിയത്? കൂടാതെ എഴുതാനുള്ള മൂഡും ക്ഷമയും ഉണ്ടെങ്കിൽ മാത്രമേ ആര്‍ക്കായാലും മനസ്സിരുത്തി കഥ എഴുതാൻ കഴിയൂ. ഓരോ പാര്‍ട്ടും 100 പേജിന് മുകളില്‍ എഴുതിയാണ് ഞാൻ പോസ്റ്റ് ചെയ്യുന്നത്. അത്രയും പേജുകൾ കഥയായി എഴുതാനുള്ള ക്ഷമയും സമയവും എത്രയാണ് വേണ്ടേതെന്ന് ചിന്തിച്ചു നോക്കാൻ ഞാൻ അഭ്യര്‍ത്ഥിക്കുന്നു.

  7. 137 yahooo🫂😁❤️

  8. What a surprise 🥰🥰🥰

Leave a Reply

Your email address will not be published. Required fields are marked *