ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 33

 

“എടി ആ പേരൊന്നും എന്റെ ചേട്ടന് പറഞ്ഞു കൊടുക്കല്ലേ..!!” ഞാൻ ഡ്രൈവിങ് വീലിന് പുറകില്‍ ഇരുന്നുകൊണ്ട് വിളിച്ചു കൂവി.

 

അതുകേട്ട് ചേട്ടൻ ചിരിച്ചു. “വേറെ പേരുകൾ എന്താണെന്ന് പറ, ഗായത്രി. ഞാനും അറിയട്ടെ…”

 

“എടി പറയല്ലേ, ചാൻസ് കിട്ടുമ്പോഴൊക്കെ ചേട്ടൻ എന്നെ കളിയാക്കും.” ഞാൻ ചിരിയോടെ പറഞ്ഞു.

 

“ഞങ്ങൾ അവളെ വിളിക്കുന്നത് ‘ഡിജിറ്റൽ പുലി’ എന്നാ.” അശ്വതി ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ആഹാ, അതു കൊള്ളാലോ. എടി ഡിജിറ്റല്‍ പുലിക്കുട്ടി.” ചേട്ടന്‍ ചിരിച്ചുകൊണ്ട് എന്നെ കളിയാക്കി വിളിച്ചു.

 

ഉടനെ മറ്റുള്ളവർ പൊട്ടിച്ചിരിച്ചു.

 

“ഡിജിറ്റല്‍ പുലി എന്നു പറയുമ്പോ അതിനൊരു പവർ ഉണ്ട്. പക്ഷെ ചേട്ടൻ ഡിജിറ്റല്‍ പുലിക്കുട്ടി എന്ന് പറഞ്ഞപ്പോ ശെരിക്കും ചിരിയാണ് വരുന്നത്.” മിനി പറഞ്ഞിട്ട് പൊട്ടിച്ചിരിച്ചു.

 

അതുകേട്ട് ഞാൻ മുഖം വീർപ്പിച്ചു.

 

“ആഹാ, പുലിക്കുട്ടി പിണങ്ങിയോ..?” ചേട്ടൻ ചോദിച്ചതും പിന്നെയും എന്റെ കൂട്ടുകാരികൾ പൊട്ടിച്ചിരിച്ചു.

 

“പോടാ ചേട്ടാ…., അഭിമാനത്തോടെ ഞാൻ കൊണ്ടുനടന്ന ആ പേരിനെ ഇങ്ങനെ കോമഡി ആകീലേ..!!” ചുണ്ടുകള്‍ കേട്ടി പറഞ്ഞിട്ട് ഞാൻ വണ്ടി എടുത്തു. എന്നിട്ട് മെല്ലെ ഓടിച്ചു ഗേറ്റും കടന്നു പോയി.

 

“എടി ഡാലി, എന്റെ പുലിക്കുട്ടി, എന്നോട് പിണങ്ങല്ലേ..!!” ചേട്ടൻ ചിരിച്ചു കൊണ്ട്‌ വിളിച്ചു കൂവിയത് എനിക്ക് കേട്ടു.

 

“ഈ കള്ള ചേട്ടൻ..!”ഞാൻ സ്വയം പറഞ്ഞിട്ട് പുഞ്ചിരിയോടെ എന്റെ ജോലി സ്ഥലം ലക്ഷ്യമാക്കി വിട്ടു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *