ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 33

“പിന്നേ ജോലി സമയത്ത് മൊബൈല്‍ ഫോൺ യൂസ് ചെയ്യാൻ പാടില്ല. ഉച്ചക്കുള്ള അര മണിക്കൂര്‍ ബ്രേക്ക് സമയത്ത്‌ പോലും യൂസ് ചെയ്യാന്‍ കഴിയില്ല. എന്തെങ്കിലും അത്യാവശ്യം ആണെങ്കിൽ മാത്രം എന്നോട് വന്ന് പറഞ്ഞാൽ നമുക്ക് നോക്കാം. എന്നും രാവിലെ ഇവിടെ എന്റെ ഓഫീസില്‍ വന്ന് നിങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പേഴ്സണല്‍ ലോക്കറില്‍ മൊബൈല്‍ ലോക് ചെയ്തിട്ട് കീ നിങ്ങളുടെ പക്കല്‍ തന്നെ സൂക്ഷിക്കാം. ഇത് രണ്ടാമത്തെ നിയമം.” റോസ് മേഡം പറഞ്ഞതും ഞാൻ ആകെ തകർന്നു പോയി.

 

രാവിലെ മുതല്‍ വൈകിട്ട് വരെ എന്റെ ചേട്ടനോട് സംസാരിക്കാതെ ഇരിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ കമ്പനിയുടെ നിയമം ലംഘിക്കാനും കഴിയില്ല. ആലോചിച്ച് എനിക്ക് സങ്കടം വന്നു.

 

“പിന്നേ പുറത്തു നിന്നും ഫുഡ് ഒന്നും കൊണ്ടുവരേണ്ട കാര്യമില്ല. ഇവിടെ കാന്റീനിൽ ഏതു ഫുഡൂം ലഭ്യമാണ്. പുറത്ത് ഹോട്ടലിൽ കൊടുക്കുന്നതിന്റെ വെറും മൂന്നിലൊന്ന് മാത്രം പേ ചെയ്താല്‍ മതി.”

 

“അത് കൊള്ളാമല്ലോ..!!” സീനത്ത് പുഞ്ചിരിയോടെ എന്നെ നോക്കി. പക്ഷെ സന്തോഷിക്കാനുള്ള മൂഡ് എനിക്ക് ഇല്ലായിരുന്നു.

 

“ഇന്ന്‌ ജോലി കഴിഞ്ഞു  പോകുന്നതിനു മുന്‍പ് നിങ്ങളുടെ ഐഡി കാര്‍ഡ് നിങ്ങള്‍ക്ക് ലഭിക്കുന്നതായിരിക്കും.” മേഡം പറഞ്ഞു.

 

ഞങ്ങൾ തലയാട്ടി.

 

“ശെരി വരൂ,  നിങ്ങളുടെ വർക്ക് ഓഫീസ് ഞാൻ കാണിച്ചു തരാം. ഒപ്പം മറ്റുള്ളവരെയും ഇൻട്രഡ്യൂസ് ചെയ്തു തരാം.” റോസ് മേഡം അത്രയും പറഞ്ഞിട്ട് എഴുന്നേറ്റു ചെന്ന് ഞങ്ങൾക്ക് മൊബൈല്‍ ലോക്കർ കാണിച്ചു തന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *