“ഓ…. അവന്മാരോ..?!” അപ്പോഴാണ് എനിക്ക് അവന്മാരെ കുറിച്ച് ഓര്‍മ വന്നത് തന്നെ. സീനത്തും അപ്പോഴാണ് ഓര്‍ത്തത് പോലെ സ്വയം തലയ്ക്ക് തട്ടി.
“ഹോ അവന്മാരെ കുറിച്ച് ഒരു ഓര്‍മ്മയും ഇല്ലായിരുന്നു..!!” സീനത്ത് ചിരിച്ചു. “അവന്മാര് എന്തുകൊണ്ട് ജോയിൻ ചെയ്തില്ല..?” സീനത്ത് ചോദിച്ചു.
“ആര്‍ക്കറിയാം.” മേരി തലയാട്ടി. “അവന്മാര് ഞങ്ങളുടെ ഡിപ്പാര്‍ട്ട്മെന്റിൽ ആയിരുന്നത് കൊണ്ട് ഞങ്ങൾ പേടിച്ചു പേടിച്ചാണ് ഇന്ന് വന്നത്. പക്ഷേ അവർ മൂന്നുപേരും ജോയിൻ ചെയ്തിട്ടില്ല എന്ന് അറിഞ്ഞപ്പോ ഉണ്ടായ സമാധാനം ഉണ്ടല്ലോ..!!”
“ശെരിയാ…” ഹസീനയും ആശ്വാസത്തോടെ ചിരിച്ചു. “അവന്മാര് ഒരിക്കലും ഈ കമ്പനിയില്‍ വാരതിരുന്നാൽ മതിയായിരുന്നു.” അവള്‍ പ്രാര്‍ത്ഥിക്കുന്ന പോലെ പറഞ്ഞു.
എന്റെ മനസ്സിൽ പെട്ടന്ന് അന്നത്തെ ചേട്ടന്റെ മുഖഭാവം കടന്നു വന്നു. പിന്നെ ചേട്ടനും സുമയും തമ്മില്‍ ഫോണിലൂടെ നടത്തിയ സംഭാഷണവും ഞാൻ ഓര്‍ത്തു.
തീർച്ചയായും റൂബി ചേട്ടന്റെ എന്തോ കളി ഉണ്ടെന്ന് എന്റെ മനസു പറഞ്ഞു. പക്ഷേ അത് സത്യമാണോ ഇല്ലയോ എന്ന് അറിയില്ല. എന്തായാലും കുറച്ചു ദിവസം കൂടി നോക്കാം, അവന്മാർ ജോയിൻ ചെയ്യുന്നോ ഇല്ലയോ എന്ന്. അതുകഴിഞ്ഞ് അവർ വന്നില്ലെങ്കിൽ മാത്രം സമാധാനിക്കാം.
“നീയെന്താ ഇങ്ങനെ ആലോചിച്ചിരിക്കുന്നേ..?” സീനത്ത് എന്നെ തോളില്‍ തട്ടി ചോദിച്ചു.
“യേയ് ഒന്നുമില്ല.” ഞാൻ ധൃതിയില്‍ പറഞ്ഞു.
“ഇല്ല… എന്തോ ഉണ്ട്..!!” മേരി സംശയത്തോടെ പറഞ്ഞു. “അവന്മാർ ഇവിടെ ജോയിൻ ചെയ്യാത്തതിന്റെ കാരണം അറിയാവുന്നത് പോലെയാണ് നിന്റെ ഈ ഇരിപ്പും ആലോചനയും പുഞ്ചിരിയും എല്ലാം.”
