ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 40

 

മേഡം പറഞ്ഞു നിർത്തിയപ്പോ അഭിമാനത്തോടെ ഞാൻ പുഞ്ചിരിച്ചെങ്കിലും എന്റെ ചോദ്യത്തിനും അവരുടെ മറുപടിക്കും എന്തു ബന്ധമാണുള്ളതെന്ന് മനസ്സിലാവാതെ ഞാൻ ഇരുന്നു.

 

എന്റെ കൺഫ്യഷൻ കണ്ട് അവർ പുഞ്ചിരിച്ചു.

 

“റൂബിനെ എനിക്കും നമ്മുടെ ഈ ബ്രാഞ്ചിൽ ഉള്ളവര്‍ക്കും മാത്രമല്ല, 31 ബ്രാഞ്ചിലുള്ള, ഏറ്റവും ലോ ലെവൽ തൊട്ട് ഏറ്റവും ടോപ്പ് ലെവൽ വരെയുള്ള സകലര്‍ക്കും റൂബിനെ അറിയാം എന്നാണ്‌ ഞാൻ പറഞ്ഞു വന്നത്.”  മേഡം അങ്ങനെ പറഞ്ഞതും ഞാൻ അന്തംവിട്ടിരുന്നു.

 

“ഡെയ്സിയെ ഒരിക്കല്‍ മാത്രമേ അവന്‍ ഇവിടെ കൊണ്ടുവന്നിട്ടുള്ളു. എങ്കിലും ആ മുഖം എന്റെ മനസ്സിൽ എവിടെയോ പതിഞ്ഞു കിടന്നു. പക്ഷേ ഇന്റര്‍വ്യൂ കഴിഞ്ഞ ആ ദിവസവും, പിന്നെ ഇന്നും നിന്നെ കണ്ടപ്പോ നിന്നെ എവിടെയോ കണ്ടു മറന്ന പോലെ എനിക്ക് തോന്നിയത്‌ കൊണ്ടാണ് നിന്നെ ഞാൻ സൂക്ഷിച്ചു നോക്കിയത്. പക്ഷേ പിടികിട്ടിയില്ല. നീയും ഡെയ്സിയും ട്വിൻസ് ആണെന്ന് ഇപ്പൊ നി പറഞ്ഞപ്പോഴാണ് ഡെയ്സിയുടെ മുഖം എനിക്ക് ഓര്‍ത്തെടുക്കാൻ കഴിഞ്ഞത്. അവളുടെ അതേ മുഖഛായ നിന്നിലും കാണാന്‍ കഴിയുന്നു.” മേഡം പുഞ്ചിരിയോടെ പറഞ്ഞു.

 

ഒന്നും പറയാൻ കിട്ടാത്ത കൊണ്ട്‌ ഞാൻ വെറുതെ പുഞ്ചിരിച്ചു.

 

“ശെരി, ഇനിയും സംസാരിച്ചിരുന്നാൽ നിനക്ക് ലേറ്റാവും, നമുക്ക് പിന്നെ എപ്പോഴെങ്കിലും സംസാരിക്കാം. ഇപ്പൊ ഞാൻ റൂബിനെ വിളിച്ചു തരാം.” റോസ് മേഡം പറഞ്ഞിട്ട് അവരുടെ മൊബൈൽ എടുത്ത് ചേട്ടന് കോൾ ചെയ്തിട്ട് മൊബൈൽ എന്റെ കൈയിൽ തന്നു.

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *