ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 40

 

എന്നിട്ട് മേഡത്തിന് അവരുടെ മൊബൈൽ തിരികെ കൊടുത്തിട്ട് ഞാൻ അവര്‍ക്ക് നന്ദി പറഞ്ഞു.

 

എന്റെ മുഖത്ത് നിറഞ്ഞു നിന്നിരുന്ന സങ്കടവും ദേഷ്യവും എല്ലാം കുറെ നേരം അവർ നോക്കി നിന്നു.

 

“റൂബിന്‍ വളരെ മിസ്റ്റീരിയസ് പെർസൻ ആണെന്ന് പറയാതെ വയ്യ… പക്ഷേ അതിനേക്കാളുപരി അവന്‍ വളരെ ബിസിയായ മനുഷ്യനും, വളരെ..വളരെ നല്ലോരു പെർസനുമാണ്. അത് നിനക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ വിചാരിക്കുന്നു.” റോസ് മേഡം ശാന്തമായി മലയാളവും ഇംഗ്ലീഷും മിക്സ് ചെയ്തു പറഞ്ഞിട്ട് ലാപ്ടോപ്പിൽ നോക്കി അവരുടെ ജോലി തുടർന്നു.

 

അവർ മലയാളം പറഞ്ഞത് കേട്ട് ഞാൻ ശെരിക്കും ഞെട്ടി പോയി. പക്ഷേ ഞെട്ടിയതിനേക്കാൾ കൂടുതൽ, റോസ് മേഡം പറഞ്ഞ കാര്യമാണ് പ്രഹരം പോലെ എന്റെ മനസ്സിൽ കൊണ്ടത്. പക്വതയില്ലാത്ത ആളെ പോലെ ബിഹേവ് ചെയ്തു എന്ന കുറ്റപ്പെടുത്തൽ മേഡത്തിന്റെ കണ്ണിലും സംസാരിച്ച രീതിയിലും ഉണ്ടായിരുന്നു.

 

ഞാൻ ചേട്ടന്റെ പ്രശ്‌നങ്ങളെ മനസ്സിലാക്കാതെ സ്വാര്‍ത്ഥയായി എന്നെക്കുറിച്ച് മാത്രം ചിന്തിച്ച് ദേഷ്യപ്പെട്ടു പിണങ്ങി കോൾ കട്ടാക്കിയതിൽ ഇപ്പൊ ഞാൻ ശെരിക്കും ലജ്ജിച്ചു ചൂളി നിന്നു പോയി.

 

ച്ചേ, എത്ര വലിയ തെറ്റാണ്‌ ഞാൻ ചേട്ടനോട് ചെയ്തു കൊണ്ടിരിക്കുന്നത്..! ഇത്രമാത്രം എന്റെ ചേട്ടനെ ഞാൻ സ്നേഹിക്കുന്നുവെങ്കിലും അത്രമാത്രം ചേട്ടനെ ഞാൻ വിഷമിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന ബോധം ഇപ്പോഴാണ് എനിക്കുണ്ടായത്. എത്രയോ തിരക്കിനിടയിലും സമയം കണ്ടെത്തി റോസ് മാഡത്തിന്റെ മൊബൈലില്‍ വിളിച്ച് എന്നോട് സംസാരിക്കാന്‍ ആഗ്രഹിച്ച ചേട്ടനെ നിസ്സാരമായി ഞാൻ പിണങ്ങി കട്ടാക്കി കളഞ്ഞു.

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *