“എനിക്ക് നിങ്ങളുടെ വീട്ടിലേക്കുള്ള വഴിയൊക്കെ അറിയാം, അണ്ണാ. ഞാൻ പോയേക്കാം. നിങ്ങൾ ഇവിടെ എല്ലാം സെറ്റാക്കീട്ട് വന്നോളൂ.”
“എന്നാ ഡാലിയ പൊയ്ക്കൊ.” എനിക്ക് വഴി അറിയാമെന്ന് പറഞ്ഞപ്പോ അണ്ണൻ ആശ്ചര്യത്തോടെ പറഞ്ഞു. ഞാൻ പുഞ്ചിരിച്ചു കൊണ്ട് പുറകിലെ ട്രാഫിക് നോക്കി വണ്ടി മുന്നോട്ടെടുത്തു.
ഞാൻ ചേട്ടനെ ചിന്തിച്ചു കൊണ്ട് സാമുവേല്‍ അണ്ണന്റെ വീട്ടിലേക്ക് പുറപ്പെട്ടു.
മല്ലിക ചേച്ചിയുടെ വീട്ടിനു മുന്നില്‍ വരെ കാര്‍ പോകില്ല. ചെറിയൊരു കുന്ന് കേറി വേണം വീട്ടില്‍ ചെല്ലാൻ. കുന്നിന് താഴെ വെട്ടി നിരത്തി ഇട്ടിരുന്ന സ്ഥലത്ത് വണ്ടി വിട്ടിട്ട് എന്റെ ലാപ്ടോപ്പും ഹാന്‍ഡ് ബാഗും എടുത്തുകൊണ്ട് ഞാൻ നടന്നു.
നല്ല കാറ്റ് ഉണ്ടായിരുന്നു. കൂടെ നല്ല തണുപ്പും. ഞാൻ ധൃതിയില്‍ നടന്ന് കുന്ന് പകുതി കേറിയപ്പൊ മല്ലിക ചേച്ചി താഴേക്കിറങ്ങി വരുന്നത് കണ്ടു. ചേച്ചി എന്നെ കണ്ടതും അവിടേ തന്നെ പെട്ടന്ന് നിന്നു.
“ഡാലിയ…!” ഞാൻ അടുത്തെത്തിയതും ചേച്ചി ഉത്സാഹ പുഞ്ചിരിയോടെ എന്റെ കൈയിൽ നിന്നും ലാപ്ടോപ്പടങ്ങിയ ബാഗ് വാങ്ങിച്ച് ചേച്ചിയുടെ തോളിൽ തൂക്കിയിട്ടു. “നി ഒറ്റക്ക് ഇങ്ങോട്ട് വരുന്നെന്ന് അത്താൻ വിളിച്ച് പറഞ്ഞപ്പൊ നിനക്ക് വീട് പിടികിട്ടിയില്ലെങ്കിലോന്ന് വിചാരിച്ചാണ് താഴെ വന്ന് വെയിറ്റ് ചെയ്യാമെന്ന് വന്നത്.” പച്ച മലയാളത്തിൽ ചേച്ചി സംസാരിച്ചു.
“അതിന്റെ ആവശ്യമില്ലായിരുന്നു ചേച്ചി. എനിക്ക് ഈ വഴിയും വീടുമെല്ലാം മനസ്സിൽ പതിഞ്ഞുകിടക്കുകയാ.” പുഞ്ചിരിയോടെ ഞാൻ പറഞ്ഞു. “പിന്നേ, സുഖമാണോ ചേച്ചി.”

ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…
all the best ❤️
Finally 👏👏👏
Thanks bro…
Massage therapist continue cheyanne plz!