ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 41

 

“ദൈവമേ….!!” ഞാൻ പേടിച്ച് എന്റെ ഹൃദയത്തിൽ കൈമയർത്തി.

 

“പക്ഷേ ഓരോ വട്ടവും റൂബിന്‍ കൂടുതൽ അപകടകാരിയായി മാറിക്കൊണ്ടിരുന്നു. കൂടാതെ, കുഞ്ഞമ്മയ്ക്കും ഗുണ്ടകള്‍ക്കുമുള്ള താക്കീതായിരുന്നു അവസാനത്തെ മൂന്ന്‌ ആക്രമണങ്ങളിലും റൂബിന്‍ അവിടെ പ്രദര്‍ശിപ്പിച്ചത്.”

 

“ചേട്ടൻ എന്താണ്‌ ചെയ്തത്..??” തിടുക്കത്തിൽ ഞാൻ ചോദിച്ചു.

 

“അവസാനത്തെ മൂന്ന്‌ ആക്രമണങ്ങളിലും, റൂബി അവരുടെയൊക്കെ രണ്ട് കാലും രണ്ട് കൈയും തകർത്തു കളഞ്ഞു. അവരുടെയൊക്കെ ജനനേന്ദ്രിയത്തെ ചവിട്ടിയരച്ച് പ്രയോജനരഹിതമാക്കി. അവരുടെ ഇരുപത് വിരൽ തുമ്പുകളേയും അവന്‍ ചവിട്ടിയൊടിച്ചു. ശ്വാസകോശത്തിലേക്ക് തകർന്ന എല്ലുകളെ കേറ്റുന്ന തരത്തിലാണ് അവരുടെ വാരിയെല്ലുകളേയും  തൊഴിച്ചു തകർത്തത്. കുറെ പല്ലുകളെ അവന്‍ ഇടിച്ചു കൊഴിച്ചു. താടിയെല്ലും ഇടിച്ച് തകർത്തു. മൂക്കിന്റെ പാലം പൊട്ടിച്ചു. നടുവിനെ ചവിട്ടി പൊളിച്ചു—”

 

“മതി…..!!” ഞാൻ ചാടി എഴുനേറ്റ് ഓടിച്ചെന്ന്‌ അവരുടെ വീട്ടിനകത്തുണ്ടായിരുന്ന ബാത്റൂമിൽ കേറി വാഷ് ബേയിസനിൽ ഛർദ്ദിച്ചു. എന്റെ കണ്ണില്‍ നിന്ന് കുടുകുടാന്ന് കണ്ണുനീർ ചാടി. തലകറങ്ങി വീഴാതിരിക്കാൻ വാഷ് ബേയിസനിൽ എന്റെ വിറയ്ക്കുന്ന രണ്ട് കൈകൾ കൊണ്ടും മുറുകെ പിടിച്ചു നിന്നു. നെഞ്ച് പൊട്ടുന്ന തരത്തിൽ എന്റെ ഹൃദയം ആഞ്ഞിടിച്ചു. ശരീരം മുഴുവനും തളർന്ന് കാലുകൾ വിറച്ചു. എന്റെ മുഖം വല്ലാതെ വിളറി പോയിരുന്നു. കാഴ്ചയും മങ്ങി.

 

സങ്കടവും, നിയന്ത്രിക്കാന്‍ കഴിയാത്ത ഒരുതരം ഭയവും എന്റെ മനസ്സിൽ നിറഞ്ഞ് എന്റെ ബോധം നഷ്ട്ടമാകുന്ന അവസ്ഥയില്‍ ഞാൻ എത്തി. കാലുകൾ കുഴഞ്ഞ് ഞാൻ നിലത്ത് വീഴാൻ തുടങ്ങി.

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *