ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 23

 

ഒടുവില്‍ എന്റെ മൊബൈൽ എടുത്ത് ഞാൻ ചേട്ടനെ വിളിച്ചു.

 

ആദ്യ റിംഗിൽ തന്നെ ചേട്ടൻ എടുത്തതും സന്തോഷത്തോടെ ഞാൻ പുഞ്ചിരിച്ചു.

 

“നിനക്ക് കോൾ ചെയ്യാൻ ഞാൻ മൊബൈൽ എടുത്തപ്പഴാ നിന്റെ കോൾ ഇങ്ങോട്ട് വന്നത്.” ചേട്ടൻ പറഞ്ഞതും എന്റെ സന്തോഷം വര്‍ധിച്ചു.

 

“ചേട്ടൻ തിരക്കിലാ…?” ഞാൻ ചോദിച്ചു.

 

“തിരക്കിലാണ്… പക്ഷേ കുറച്ച് നേരം നിന്നോട് സംസാരിക്കാനായി എന്റെ ജോലി എല്ലാം ഞാൻ മാറ്റി വച്ചു കഴിഞ്ഞു.”

 

ചേട്ടൻ അങ്ങനെ പറഞ്ഞതും എനിക്ക് ആകാശത്തൂടെ പറക്കുന്നത് പോലെ തോന്നി. ആഹ്ലാദം ഉള്ളില്‍  തിങ്ങി നിറഞ്ഞു. ചേട്ടനെ കെട്ടിപ്പിടിക്കാൻ കൊതി വന്നതും മൊബൈലിനെ ഞാൻ മുറുകെ പിടിച്ചു.

 

ചേട്ടൻ അടുത്തില്ലാത്ത കൊണ്ട്‌ എനിക്ക് പെട്ടന്ന് സങ്കടവും നിരാശയും തോന്നി. ചേട്ടന്റെ അടുത്തേക്ക് ഇപ്പൊ തന്നെ ചെല്ലണമെന്ന നിര്‍ബന്ധം എന്റെ മനസ്സിൽ ഭയങ്കരമായി ഉയരാൻ തുടങ്ങിയതും എന്റെ കണ്ണുകൾ നിറഞ്ഞു.

 

“ശെരി ചേട്ടാ, ഞാൻ പിന്നെ വിളിക്കാം.” സങ്കടം സഹിക്കാൻ കഴിയാതെ വന്നപ്പോ എങ്ങനെയോ പറഞ്ഞിട്ട് ഞാൻ വേഗം കോൾ കട്ടാക്കി.

 

എന്റെ തലയും ഹൃദയവും കഠിനമായി വേദനിച്ചു. ചേട്ടൻ ഇല്ലാതെ എനിക്ക് ഭ്രാന്ത് പിടിക്കുമെന്ന് തോന്നിയതും ഞാൻ മൊബൈല്‍ എടുത്ത് വീട്ടിലേക്ക് വിളിച്ചു.

 

“എന്താ മോളെ നിന്റെ ശബ്ദം വല്ലാണ്ടിരിക്കുന്നേ..!!” ഞാൻ വെപ്രാളം പിടിച്ചു സംസാരിക്കാൻ തുടങ്ങിയതും എന്റെ അമ്മ ആശങ്കയോടെ ചോദിച്ചു.

 

“ഒന്നുമില്ല അമ്മ…” സങ്കടം അടക്കി ഞാൻ പറഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *