ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 41

 

അപ്പോ അണ്ണൻ ഒരു സംതൃപ്തിയോടെ ഒന്ന് ചിരിച്ചു. പക്ഷേ പെട്ടന്ന് ഒരു വെറുപ്പും ക്രോധവും കണ്ണുകളിൽ കത്തിയെരിയാൻ തുടങ്ങി.

 

“ഞാനും റൂബിയും മാത്രമല്ല ഇതിനായി ഇറങ്ങി പുറപ്പെട്ടത്. സുമയും ഉണ്ടായിരുന്നു. പിന്നെ—”

 

“വേറെ ആരാണ് നിങ്ങളുടെ കൂടെ ഉണ്ടായിരുന്നത്..?” ഞാൻ ആവേശത്തോടെ ചോദിച്ചു. എന്റെ ആവേശം കണ്ടിട്ട് മല്ലി ചേച്ചി ചിരിച്ചു.

 

“റൂബിന്റെ 14 ഡോജോയിലായി ജീവിക്കുന്ന ആ 84 മാസ്റ്റേഴ്സിനെ കുറിച്ച് റൂബിന്‍ നിന്നോട് പറഞ്ഞിട്ടില്ലേ..?” അണ്ണൻ ചോദിച്ചു.

 

“84 സ്പെഷ്യൽ മാസ്റ്റേഴ്സ് ഉണ്ടെന്ന് ചേട്ടൻ പറഞ്ഞിട്ടുണ്ട്. പക്ഷേ അവരെ കുറിച്ച് ഒരു വിവരവും ചേട്ടൻ എന്നോട് പറഞ്ഞിട്ടില്ല.” ഞാൻ ചുണ്ട് കോട്ടി പറഞ്ഞു. അപ്പൊ അണ്ണൻ ശ്വാസമൊന്ന് വലിച്ചു വിട്ടു.

 

“സത്യം പറഞ്ഞാൽ, എന്നെക്കാളും സുമയേക്കാളും കരുത്തുള്ളവരാണ് അവർ ഓരോരുത്തരും. ഞാനും സുമയും ആ 84 പേരിലും, ഓരോരുത്തരുടെയും കൂടെ, ഫ്ലൈറ്റ് പ്രാക്ടീസ് ചെയ്തിട്ടുണ്ട്, പക്ഷേ ഒരൊറ്റ മാസ്റ്ററിന്റെ കൂടെ പോലും ഞങ്ങൾക്ക് ജയിക്കാൻ കഴിഞ്ഞിട്ടില്ല.” അണ്ണൻ ആ പഴയ തോല്‍വികളെ ഇപ്പൊ മനസ്സിൽ അയവിറക്കിയ പോലെ തലയാട്ടി.

 

“അപ്പോ ചേട്ടനും അവരുടെ കൂടെ ഫ്ലൈറ്റ് പ്രാക്ടീസ് ചെയ്തില്ലേ..? ആരാണ് ജയിച്ചത്..?” ആകാംഷയോടെ ഞാൻ ചോദിച്ചു.

 

“റൂബി അവരുടെ കൂടെ ഫ്ലൈറ്റ് പ്രാക്ടീസ് ചെയ്യുന്നതൊന്നും ഞാനോ സുമയോ ഇതുവരെ കണ്ടിട്ടില്ല.” അണ്ണൻ ചിരിച്ചു. “പക്ഷേ ആ 84 പേരും റൂബിയോട് കാണിക്കുന്ന ബഹുമാനം കണ്ടിട്ട് റൂബി അവരുടെ മാസ്റ്റാണെന്ന് എനിക്ക് തറപ്പിച്ച് പറയാൻ കഴിയും.” അണ്ണൻ അഭിമാനത്തോടെ പറഞ്ഞു. എനിക്കും പെട്ടന്ന് ഭയങ്കര അഭിമാനം തോന്നി.

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *