ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 41

 

“ഞങ്ങൾ ഇത്രയും പേർ ഒരുമിച്ച് ചേര്‍ന്ന് പ്ലാൻ ചെയ്തും പ്രവർത്തിച്ചുമാണ് പല സാഹചര്യങ്ങളായി കുഞ്ഞമ്മയുടെ ഗുണ്ടകളെ ആദ്യം പൊക്കാൻ തുടങ്ങിയത്‌. വെറും ഒരു മാസം കൊണ്ടുതന്നെ ഏറെകുറെ കുഞ്ഞമ്മയുടെ പകുതി ഗുണ്ടാപടകളേയും ഞങ്ങൾ പൊക്കിയായിരുന്നു.”

 

“അത്രയും ഗുണ്ടകളെ പൊക്കി നിങ്ങൾ എങ്ങോട്ടാണ് കൊണ്ടുപോയത്..? അവരെ എന്താണ് ചെയ്തത്..?” ഞാൻ ടെൻഷൻ പിടിച്ചു ചോദിച്ചു.

 

“പല ഉത്തരവാദിത്തങ്ങളുടെ കൂട്ടത്തിൽ, നീലഗിരി മാത്രമല്ല, ചുറ്റിപറ്റിയുള്ള അടുത്ത സ്ഥലങ്ങളെ പോലും നിരീക്ഷിക്കുന്ന ചുമതലയും സുമയുടേതാണ്. അതിനായി പല പ്രധാന പബ്ലിക് സ്ഥലങ്ങളിലും ഓഡിയോ വീഡിയോ സംവിധാങ്ങള്‍ റൂബിയും സുമയും ചേര്‍ന്ന് ഏര്‍പ്പെടുത്തി വച്ചിട്ടുണ്ട്. പിന്നെ മൈക്രോ ഡ്രോണുകൾ ഉപയോഗിച്ചും റെക്കോഡ് ചെയത് ആ ഫുട്ടേജുകളേയും സുമ നിരീക്ഷിക്കും. ഇതിനെ നിയന്ത്രിക്കുന്ന ഒരു രഹസ്യ ഗ്രാന്‍ഡ് കണ്ട്രോള്‍ റൂം പോലും റൂബി കെട്ടി വച്ചിട്ടുണ്ട്. അതാണ് റൂബിന്റെ ഹെഡ് ക്വാട്ടേഴ്സ്. സുമയുടെ കേന്ദ്രവും അതാണ്. അത് അണ്ടർ ഗ്രൗണ്ടിലാണ്. അവിടെ ഒരുപാട്‌ സംവിധാനങ്ങളുണ്ട്… ടോർച്ചർ ചെയ്യാനുള്ള സംവിധാനങ്ങളും. ഇരുനൂറ്‌ പേര്‍ക്ക് താമസിക്കാനുള്ള സൗകര്യങ്ങള്‍ പോലുമുണ്ട്. അവിടെയാണ് ഗുണ്ടകളെ കൊണ്ടുപോയത്.”

 

ഞാൻ അന്തംവിട്ട് അണ്ണനെ നോക്കി. “അപ്പോ ചേട്ടൻ ആളുകളെ ടോർച്ചർ ചെയ്യുമോ..?” നിറഞ്ഞുവന്ന കണ്ണുനീർ തുടച്ചു കൊണ്ട്‌ ഞാൻ ചോദിച്ചു.

 

“റൂബിയല്ല ചെയ്യുന്നത്. ആ ഉത്തരവാദിത്തവും സുമയുടേതാണ്… പിന്നെ ഞാനും സാഹചര്യം പോലെ അവളുടെ കൂടെ കൂടാറുണ്ട്. പക്ഷേ നീ ഭയപ്പെടുന്നത് പോലെ മാന്യമായി ജീവിക്കുന്ന ആരെയും ഞങ്ങൾ ഇതുവരെ ടോർച്ചർ ചെയ്തിട്ടില്ല.”

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *