ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 40

 

ഞാൻ എല്ലാം കേട്ട് ഭ്രമിച്ചിരിക്കുകയായിരുന്നു. മല്ലിക ചേച്ചിക്ക് ഇതൊക്കെ നേരത്തെ അറിയാമായിരുന്നു, പക്ഷേ എന്നിട്ടും ചേച്ചിയുടെ മുക്കത്ത് ആശ്ചര്യം നിറഞ്ഞു നിന്നു. പിന്നെ അണ്ണനെ വിചാരിച്ച് അഭിമാനവും.

 

“ഞാൻ പോയി ചായ ചൂടാക്കാൻ വെക്കട്ടെ..?” മല്ലി ചേച്ചി അണ്ണനോട് ചോദിച്ചു.

 

“വേണ്ട മല്ലി, ഇപ്പൊ വേണ്ട.” ചേച്ചിയോട് പറഞ്ഞിട്ട് അണ്ണൻ വീണ്ടും എന്നെ നോക്കി. “കുഞ്ഞമ്മയും ഗുണ്ടകളും ഒളിവിലായി കഴിഞ്ഞിട്ടും  ഞങ്ങളുടെ ഗുണ്ടാ വേട്ട തുടർന്നു. അതോടൊപ്പം റൂബിയുടെ നേതൃത്വത്തിൽ കുഞ്ഞമ്മയുടെ മറ്റ് ബിസിനസ്സ് പരിപാടികളേയും ഓരോന്നായി ഞങ്ങൾ വെളിച്ചത്ത് കൊണ്ടുവരുന്നുമുണ്ടായിരുന്നു. സ്കൂളിലും, കോളേജിലും, മറ്റ് സ്ഥലങ്ങളിലും കുഞ്ഞമ്മയുടെ ആളുകൾ നടത്തികൊണ്ടിരുന്ന കഞ്ചാവ് ബിസിനെസ്സിനെ പൂര്‍ണമായി വെളിപ്പെടുത്തിയ ദിവസമാണ് റൂബിന് ആദ്യമായി കുഞ്ഞമ്മ കോൾ ചെയ്തത്.”

 

“ഏഹ്…! കുഞ്ഞമ്മ എന്തിനാ ചേട്ടനെ വിളിച്ചത്..?” അന്തംവിട്ട് ഞാൻ ചോദിച്ചു.

 

“ഈ പ്രശ്നങ്ങൾ ഇങ്ങനെ തുടരുന്നത് ശെരിയല്ല, അതുകൊണ്ട്‌ നേരിട്ട് കാണണമെന്നും, അതും ഒറ്റക്ക് കാണണമെന്നും അവൾ അഭ്യര്‍ത്ഥിച്ചു. കുഞ്ഞമ്മയും ഒറ്റക്ക് വരുമെന്ന് വാക്ക് പറഞ്ഞു. പക്ഷേ എന്തോ ചതിയുണ്ടെന്ന് ഞാനും സുമയും അവനെ വിലക്കി. അവനും അറിയാം, പക്ഷേ എന്നാലും അവനും കുഞ്ഞമ്മയെ നേരിട്ട് കാണണമെന്ന് പറഞ്ഞ് ഞങ്ങളുടെ എതിർപ്പിനെ വകവെക്കാതെ കുഞ്ഞമ്മ പറഞ്ഞ ആ രഹസ്യ സ്ഥലത്തെ ഞങ്ങളോട് വെളിപ്പെടുത്താതെ അവന്‍ ഒറ്റക്ക് പോയി.”

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *