ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 40

 

“അയ്യോ… അവിടെ എന്താണ് സംഭവിച്ചത്..?” പേടിച്ച് വിറച്ച് ഞാൻ ചോദിച്ചു.

 

“അവന്‍ പോയ ശേഷം സുമ അവന്റെ മൊബൈൽ സിഗ്നല്‍ ട്രേസ് ചെയ്ത് അവന്‍ എവിടെയാണെന്ന് കണ്ടുപിടിച്ചു. ഞാനും, സുമയും, പിന്നെ 15 മാസ്റ്റേഴ്സും രഹസ്യമായി അങ്ങോട്ട് പോയി. ആളൊഴിഞ്ഞ ഒരു ചായ തോട്ടത്തിനകത്ത് ഉണ്ടായിരുന്ന ഗോഡൗണായിരുന്നു. ഞങ്ങൾ 17 പേരും പല ദിക്കിലായി പൊളിച്ചുനിന്ന് പരിസരം നിരീക്ഷിച്ചു. ഒരു മാസ്റ്റർ മാത്രം രഹസ്യമായി ഗോഡൗണിനകത്ത് പോയിട്ട് തിരികെ വന്നിട്ട് അകത്ത് കുഞ്ഞമ്മയും റൂബിയും മാത്രമേയുള്ളുവെന്ന് പറഞ്ഞപ്പോഴാണ് സമാധാനമായത്. അകത്ത് അവർ എന്താണ് സംസാരിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാൻ കഴിഞ്ഞില്ല. പക്ഷേ ഒരു 20 മിനിറ്റ് കഴിഞ്ഞപ്പോ പല ദിക്കില്‍ നിന്നും 30 ഗുണ്ടകള്‍ വന്ന് ഗോഡൗണിന് മുന്നിലായി നിന്നുകൊണ്ട് പരിസരം വീക്ഷിച്ചു. പക്ഷേ ഞങ്ങൾ മറഞ്ഞിരുന്നത് കൊണ്ട്‌ ആരും ഞങ്ങളെ കണ്ടില്ല.”

 

“ദൈവമേ…!!” ഞാൻ പേടിച്ച് കൂടുതൽ സംസാരിക്കാൻ പോലും കഴിയാതെ എന്റെ കൈകൾ കൂപ്പി അണ്ണനെ നോക്കിയിരുന്നു.

 

“റൂബിയുടെ കൂടെ ആരും വന്നിട്ടില്ലെന്ന് ഗുണ്ടകള്‍ക്ക് ബോധ്യമായ ശേഷം 30 ഗുണ്ടകളും ഗോഡൗണിനകത്തേക്ക് ഓടി പാഞ്ഞുപോയി. അവരുടെ കൈയിൽ വാളും, ചങ്ങലയും തുടങ്ങി മറ്റനേകം ആയുധങ്ങൾ ഉണ്ടായിരുന്നു. ഭാഗ്യത്തിന്‌ ആരുടെ കൈയിലും തോക്കൊന്നും കണ്ടില്ല, പക്ഷേ അവരുടെ ദേഹത്ത് എവിടെയെങ്കിലും മറച്ച് വച്ചിരുന്നോന്ന് അറിയില്ലായിരുന്നു. അവർ അകത്തേക്ക് പാഞ്ഞു പോയതും ഞങ്ങൾ 17 പേരും വെപ്രാളം പിടിച്ച് വേഗം ഒരുമിച്ച് കൂടി. ഗുണ്ടകള്‍ അകത്തേക്ക് പോയി അര മിനിറ്റോ മുക്കാല്‍ മിനിറ്റോ കഴിഞ്ഞിരുന്നു. ഒന്നും ചിന്തിക്കാതെ ഞങ്ങളും അകത്തേക്ക് പാഞ്ഞു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *