ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 40

 

അണ്ണൻ പറഞ്ഞതൊക്കെ ഞാൻ പേടിയോടെയാണ് കേട്ടിരുന്നത്. ചേട്ടന് ഇത്രയും ഭയാനകമായി മാറാൻ കഴിയുമോ…? എന്റെ കൂട്ടുകാരികളുടൈ കുഞ്ഞുങ്ങളോട് കളിച്ചു ചിരിച്ച് നടന്ന ചേട്ടനെ ഞാൻ ഒന്ന്‌ ആലോചിച്ച് നോക്കി. നയങ്ങളോടും സ്നേഹത്തോടെ നിഷ്കളങ്കനായി പെരുമാറുന്ന ചേട്ടനേയും ഞാൻ വിചാരിച്ചു നോക്കി. ചേട്ടന്റെ ശത്രുവായി പ്രവർത്തിക്കുന്നവരുടെ കാര്യം വിചാരിച്ച് എനിക്ക് സഹതാപം പോലുമുണ്ടായി. പക്ഷേ പെട്ടന്ന് തന്നെ എന്റെ ചേട്ടനെ ഇത്രയും ഭയാനകമാക്കി മാറ്റിയ കുഞ്ഞമ്മയോടും ഗുണ്ടകളോടും ഒടുങ്ങാത്ത വെറുപ്പും ദേഷ്യവും തോന്നി. അവര്‍ക്ക് അങ്ങനെതന്നെ വേണം.

 

“പിന്നേ എന്താണ് സംഭവിച്ചത്.?” ഞാൻ പതിഞ്ഞ ശബ്ദത്തിൽ അണ്ണനോട് ചോദിച്ചു.

 

“കുഞ്ഞമ്മയുടെ ഗുണ്ടാ പടകളാണ് അവളുടെ ശക്തി. അതുകൊണ്ട്‌ ബാക്കി ഗുണ്ടകളേയും ഞങ്ങൾ വേട്ടയാടാൻ തുടങ്ങി. പക്ഷേ അതെത്ര ഈസിയായിരുന്നില്ല. എവിടെയാണ് അവരൊക്കെ പോയി ഒളിച്ചതെന്ന് മനസ്സിലായില്ല. പക്ഷേ ഇടക്കൊക്കെ ഓരോ ഗുണ്ടകളേയായി കണ്ടുപിടിച്ച് സുമയുടെ പക്കല്‍ ഏല്പിച്ചു. അതോടൊപ്പം കുഞ്ഞമ്മയുടെ രഹസ്യമായി നടത്തുന്ന ഓരോ ബിസിനസ്സുകളേയായി കണ്ടുപിടിച്ച് റൂബിന്‍ തകർത്തു കൊണ്ടിരുന്നു.”

 

“സുമ ചേച്ചി എല്ലാ ഗുണ്ടകളിൽ നിന്നും രഹസ്യങ്ങള്‍ എല്ലാം ചോർത്തിയ ശേഷം ആ ഗുണ്ടകളെ എന്താണ് ചെയ്തത്..?” ഭയങ്കര ഹൃദയമിടിപ്പോടെ ഞാൻ ചോദിച്ചു.

 

“അക്കാര്യം നീ അറിയാതിരിക്കുന്നതാണ് നല്ലത്.” അണ്ണൻ എന്റെ മുഖത്ത് നോക്കാതെ പറഞ്ഞു.

 

The Author

Erosgol

2 Comments

Add a Comment
  1. ഓ മൈ ഗോഡ്, ഈ സ്റ്റോറി 🤍🤯.. നന്ദിയുണ്ടേയ്… നിർത്തി പോയേക്കല്ലേ മച്ചാനെ 🙏🏳️.. ഇതുപോലെ ഉള്ള സ്റ്റോറീസ് ഒക്കെ നീലകൊടുവേലി പോലെയാണ്.. കിട്ടിയാൽ സുഖപ്രദം,കിട്ടാനോ അധികഠിനം. നെക്സ്റ്റ് പാർട്ടിനു വെയ്റ്റിംഗ്.. കൂടുതൽ lag ഒന്നും വരാതെ എല്ലാ പാർട്ടും സമയത്ത് എത്തിക്കാൻ കഴിയട്ടെ…

    all the best ❤️

  2. Finally 👏👏👏
    Thanks bro…

  3. Massage therapist continue cheyanne plz!

Leave a Reply

Your email address will not be published. Required fields are marked *