ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 31

 

“ഈ.. ഇല്ല അ.. അണ്ണാ…!!” അണ്ണന്റെ ഭാവവും ദേഷ്യവും, ആ കണ്ണിലെ തീക്ഷ്ണതയുമൊക്കെ കണ്ടിട്ട് ഞാൻ ഭയന്ന് എന്റെ തൊണ്ടയിലെ വെള്ളം വറ്റി പോയിരുന്നു.

 

“പിന്നേ ഈ സംഭവം എങ്ങനെ നിനക്കറിയാം..?” അയാള്‍ പിന്നെയും വിരണ്ട് കസേരയുടെ കൈകളിൽ പിടി മുറുക്കി. കസേര ഒടിയുമെന്ന് വരെ ഞാൻ ഭയന്നു. “റൂബി ഒരിക്കലും ഇക്കാര്യം നിന്നോട് പറയാൻ സാധ്യതയില്ല, കാരണം അവന്‍ അങ്ങനെ വിശ്വസിക്കാൻ താൽപര്യപ്പെടുന്നില്ല. അംഗീകരിക്കുന്നുമില്ല.”

 

“അത് അണ്ണാ.., ഒന്ന് രണ്ട്  പ്രാവശ്യം ചേട്ടൻ സ്വപ്നത്തിൽ സംസാരിക്കുന്നത് ഞാൻ കേട്ടു.”

 

ഉടനെ സാമുവേല്‍ അണ്ണൻ കുറച്ച് ശാന്തമായ ശേഷം കസേരയിലെ പിടിയും വിട്ടു. അണ്ണൻ നിവര്‍ന്ന് നിന്നിട്ട് ശാന്തമായി എന്നോട് ചോദിച്ചു, “സ്വപ്നത്തില്‍ അവന്‍ എന്താണ്‌ സംസാരിച്ചത്..? അവന്‍ സംസാരിച്ച അതേ വാക്കുകൾ എന്നോട് പറയാൻ കഴിയുമോ..?”

 

ഞാൻ അപ്പൊ ചേട്ടൻ ഉറക്കത്തിൽ സംസാരിച്ച വാക്കുകൾ ഓര്‍ത്തെടുത്ത് അതുപോലെ അണ്ണനോട് പറഞ്ഞു, “‘എന്റെ ഡെയ്സിയെ കൊല്ലിച്ച നിന്റെ അന്ത്യം എന്റെ കൈകൊണ്ടാവും കുഞ്ഞമ്മ, എന്റെ വരാവിനായി നി കാത്തിരുന്നോ, ഉടനെ ഉണ്ടാവും. നി എവിടെ ചെന്ന് ഒളിച്ചാലും എന്റെ പ്രതികാരം നിന്നെത്തേടി എത്തിയിരിക്കും.”’

 

ചേട്ടൻ പറഞ്ഞ വാക്കുകൾ വള്ളിപുള്ളി തെറ്റാതെ അതുപോലെ പറഞ്ഞിട്ട് ഞാൻ അണ്ണന്റെ കണ്ണുകളിൽ ധൈര്യത്തോടെ നോക്കി. “ഇനി ഉള്ളത് പറയൂ അണ്ണാ, കുഞ്ഞമ്മ കാരണം തന്നെയല്ലേ ഡെയ്സി മരിച്ചത്..?”

 

അപ്പോ അണ്ണൻ ഒന്നും മിണ്ടാതെ അങ്ങോട്ടുമിങ്ങോട്ടും വിരണ്ടു നടന്നു. മല്ലിക ചേച്ചി സങ്കടത്തോടെ എന്നെ നോക്കിയിരുന്നു. ഞാൻ അണ്ണന്റെ വിരണ്ടുള്ള നടത്തം നോക്കി അസ്വസ്ഥതയോടെ ഇരുന്നു.

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *