ട്വിൻ ഫ്ലവർസ് 6 [Eros – God of Lust] 32

 

മല്ലി ചേച്ചി പിന്നെയും എഴുനേറ്റ് എന്റെ അടുത്തേക്ക് വന്ന് എന്നെ ചേര്‍ത്തു പിടിച്ചു കൊണ്ട്‌ ചേച്ചിയും കരഞ്ഞു. ഏറെനേരം കഴിഞ്ഞാണ് എന്റെ കരച്ചില്‍ എനിക്ക് കണ്ട്രോള്‍ ചെയ്യാൻ കഴിഞ്ഞത്.

 

“ആ ലേഡീ ഡോക്ടര്‍…, അവരും ഒരു സ്ത്രീയല്ലേ..? ഒരു തെറ്റും ചെയ്യാത്ത പാവം ഡെയ്സിയേയും, ഒന്നുമറിയാത്ത ഒരു പാവം നവജാത ശിശുവിനേയും ക്രൂരമായി കൊല്ലാൻ എങ്ങനെയാണ് കഴിഞ്ഞത്..!?” തേങ്ങിക്കൊണ്ട് ഞാൻ ചോദിച്ചു.

 

അണ്ണൻ മിണ്ടാതെ മുകളില്‍ നോക്കിയിരുന്നു.

 

“ആ ഡോക്ടറും രണ്ട് നെഴ്‌സും, അവരെ കിട്ടിയില്ലേ..?” പകയും വെറുപ്പോടും ഞാൻ ചോദിച്ചു. “അവരെ വെറുതെ വിടരുത്.” പിന്നെയും കരഞ്ഞു കൊണ്ട്‌ ഞാൻ പറഞ്ഞു.

 

“റൂബിന്‍ ഒരിക്കൽ ഒരാളെ കണ്ടാൽ അങ്ങനെ മറക്കുന്ന ടൈപ്പല്ല. അവന്റെ മനസ്സിൽ ആ മൂന്ന്‌ മുഖങ്ങളും പതിഞ്ഞു കിടന്നു. അവരുടെ ചിത്രങ്ങൾ കമ്പ്യൂട്ടറിൽ വരഞ്ഞു അവന്റെ സകല കോണ്ടാക്റ്റിലും അവന്‍ അയച്ചു കൊടുത്തു. ബിസിനെസ്സ് കൗൻസിൽ അംഗങ്ങളായ സകല സുഹൃത്തുക്കൾക്കും അവന്‍ ആ ചിത്രങ്ങൾ അയച്ചു കൊടുത്തു. അതുപോലെ സുമയും അവളുടെ സകല കോണ്ടാക്റ്റ്സിനും അയച്ചു കൊടുത്തു. ഞാനും അതുപോലെ തന്നെ ചെയ്തു. അതുകൂടാതെ അഞ്ഞൂറില്‍ പരം ആളുകളെയാണ് റൂബിന്‍ അവരെ കണ്ടുപിടിക്കാനുള്ള ദൗത്യം ഏല്‍പ്പിച്ചത്. ഒടുവില്‍, മൂന്ന്‌ മാസം കഴിഞ്ഞാണ് ബിഹാറിൽ നിന്നും അവരെ കുറിച്ചുള്ള വിവരം കിട്ടിയത്. അടുത്ത ഫ്ലൈറ്റിൽ തന്നെ സുമയും രണ്ട് മാസ്റ്റർമാരും അങ്ങോട്ടേക്ക് പറന്നു. രണ്ട് ദിവസത്തിൽ ആ മൂന്ന്‌ പേരെയും കൊണ്ട്‌ അവർ മടങ്ങി. പക്ഷേ അതൊന്നും കുഞ്ഞമ്മ അറിഞ്ഞില്ല.”

The Author

Erosgol

Leave a Reply

Your email address will not be published. Required fields are marked *