പിറ്റേ ദിവസം അതായത് മാർച്ച് 30
രാത്രി 12:50 ആയിരുന്നു ഫ്ലൈറ്റ്. ആദ്യമായി പോകുന്നത് കൊണ്ട് ചെറിയ രീതിയിൽ ഉള്ള ടെൻഷൻ ഉണ്ടായിരുന്നു ഞങ്ങൾക്ക്. 9.30 മണി ഒക്കെ ആയപോഴേക്കും ഞങ്ങൾ എയർപോർട്ടിൽ എത്തി. എന്നിട്ട് ഒട്ടും വൈഗതെ തന്നെ ഉളിലേക്കു കേറി മനസ്സിൽ നല്ല സന്തോഷം ഉണ്ടെങ്കിലും കൂടെ നല്ല ടെൻഷൻ ഉണ്ടായിരുന്നു.
അങ്ങിനെ ബോർഡിങ് എടുക്കാൻ വേണ്ടി വരിയിൽ നിൽക്കുന്ന സമയത്ത് ഞങ്ങളുടെ പുറകിൽ നിന്നിരുന്നു ഒരു ഇക്ക(പുള്ളിക്ക് ഏകദേശം ഒരു 40-45 വയസ്സ് ഒക്കെ തോന്നും ശരീഫ് എന്നാണ് പേര് പറഞ്ഞത്) ഉമ്മാനെ വിളിച്ചു എന്നിട്ട് ചോദിച്ചു ആദ്യം ആയിട്ട് ആണോ ഫ്ലൈറ്റിൽ എന്ന് ചോദിച്ചു.
.
ഉമ്മ: അതെ
ഷെരീഫ്ക്ക: ഇന്നിക്കി കണ്ടപ്പോ തോന്നി.
ഉമ്മ: ആദ്യമായിട്ട് ഫ്ലൈറ്റ് കേറാൻ പോകുന്നേ അതിന്റെ ഒരു പേടിച്ചു ഉണ്ട്
ഷെരീഫ്ക്ക: അതാണോ കാര്യം?
ഉമ്മ : അത് മാത്രം അല്ല ഈ ബോർഡിങ് അതൊക്കെ എങ്ങിനെ ആണ് എന്ന് അറിയില്ല. അതിന്റെ ഒരു ടെൻഷൻ കൂടി ഉണ്ട്.
ഷെരീഫ്ക്ക: അത് ഒന്നും സാരമില്ല. ഒരു കാര്യം ചെയ്യാം നമ്മക്ക് ഒന്നിച്ച് കൊടുകാം അപ്പൊ സീറ്റ് അടുത്ത് അടുത്ത് തന്നെ കിട്ടും.
ഉമ്മ: ആണോ…വെല്യ ഉപകാരം.
.
.
അങ്ങിനെ ഷെരീഫ്ക്ക തന്നെ എല്ലാം ശെരിയാക്കി തന്നു ഒന്നിച്ച് സീറ്റും കിട്ടി ഞങ്ങൾ 3 പേരും കൂടെ വെയ്റ്റിംഗ് ഏരിയയിൽ ചെന്ന് ഇരുന്ന്.
ഷെരീഫ്ക്ക: ഇനി ഒന്നുമില്ല നേരെ ഫ്ലൈറ്റിലേക് ആണ് പോകുന്നത്. ആരെങ്കിലെയും വിളിക്കാൻ ഉണ്ടെങ്കിൽ വിളിച്ചോള്ളൂ ഫ്ലൈറ്റിൽ കേറിയ പിന്നെ വിളിക്കാൻ പറ്റില്ല.
