പക്ഷേ അന്നമ്മ ധൈര്യത്തോടെ തന്നെ മുന്നോട്ടുപോയി.
തേയില തോട്ടം ഉടമ തോമസ് അന്നമ്മയെ വളരെയേറെ സഹായിച്ചു.
ആയാൾ വളരെ പണക്കാരനായിരുന്നു.
സാറയായിരുന്നു അന്നമ്മയെ തോമസുകുട്ടിയുടെ അടുത്തേക്ക് പറഞ്ഞുവിട്ടത്.
ജോലി അന്വേഷിച്ചെത്തിയ അന്നമ്മയെ മറ്റ് തൊഴിലാളികളാണ് തോമസിന്റെ അടുത്ത് കൊണ്ടുവന്നത്.
ഉലഹന്നാന്റെ ഭാര്യ ആണെന്ന് അറിഞ്ഞപ്പോൾ തോമസിന് അവരോട് കനിവ് തോന്നി.
വെളുത്തു തുടുത്ത അന്നമ്മയെ അയാൾക്ക് മറ്റൊരു രീതിയിലും ഇഷ്ടം തോന്നി.
സുന്ദരനും ആരോഗ്യവാനുമായ തോമസിനെയും അന്നമ്മയ്ക്ക് നന്നായി ഇഷ്ടപ്പെട്ടു.
തോമസ്: ഈ തേയിലത്തോട്ടത്തിൽ കിടന്ന് കഷ്ടപ്പെടേണ്ടവളല്ല അന്നമ്മേ നീ. നിനക്ക് സമ്മതമാണെന്നുണ്ടെങ്കിൽ ഞാൻ നിന്നെ ഒരു രാജകുമാരിയാക്കും.
അന്നമ്മ: എനിക്ക് രാജകുമാരി ഒന്നും ആവേണ്ട മുതലാളി. മൂന്ന് പിഞ്ചു കുഞ്ഞുങ്ങളാണ് എനിക്കുള്ളത്. അവരെ പട്ടിണിയില്ലാതെ വളർത്തി പഠിപ്പിക്കണം. അതിനുവേണ്ടി എനിക്കൊരു ജോലി തന്നാൽ മതി ഇവിടെ.
തോമസ്: ഹ… ഹ…. നിനക്ക് മൂന്ന് കുഞ്ഞുങ്ങൾ. അവരെ പഠിപ്പിക്കണം ഭക്ഷണം കൊടുക്കണം. ഇതെല്ലാം ചെയ്യാൻ ഇവിടുത്തെ തുച്ഛമായ ശമ്പളത്തിൽ നിനക്ക് പറ്റുമോ. ഒന്നാലോചിച്ചു നോക്കൂ. നീ ഇവിടെ ജോലിക്ക് വന്നാൽ പിന്നെ ആ കുഞ്ഞുങ്ങളെ ആരാണ് നോക്കുന്നത്.
ഈ വെയിലൊക്കെ കൊണ്ട് കഷ്ടപ്പെട്ട് നിന്റെ സുന്ദരമായ ഈ ശരീരം മുരടിപ്പിച്ചു കളയണോ. ഏതായാലും അതിനു ഞാൻ സമ്മതിക്കത്തില്ല.
നീയെന്നും ഇതുപോലെ തന്നെ ഇരിക്കണം.
നിനക്ക് ഇഷ്ടമാണെന്നുണ്ടെങ്കിൽ ഞാൻ നിന്നെ രാജകുമാരി ആക്കി സർവ സൗഭാഗ്യങ്ങളോടും കൂടി എന്നോടൊപ്പം കൂട്ടാം.

കഥകളുടെ രണ്ടാം ഭാഗം ഇടാത്തത് രണ്ടാം ഭാഗത്തു വരുമ്പോൾ വായനക്കാർ വളരെയധികം കുറയുന്നു. അതുകൊണ്ട് മാത്രമാണ്.
അന്നമ്മയെന്ന് കേട്ടപ്പോൾ ഈറ്റയിലെ ചട്ട ധരിച്ച ഷീലാമ്മയാണ് ഓർമ്മ വരുന്നത്. അങ്ങനെ ഒരു അനുഭവം ഉണ്ടാക്കാൻ എഴുത്തുകാരന് കഴിയുന്നതിൽ സന്തോഷമുണ്ട്
നല്ല എഴുത്ത്. ഒരു നോവൽ വായിച്ചു കൂട്ടിയ പ്രതീതി. എല്ലാം നല്ലത്. എല്ലാ കഥകളും വായിക്കാറുണ്ട്. അടുത്തതിനു വേണ്ടി പ്രതീക്ഷിക്കുന്നു.
👌🏻👌🏻👌🏻👌🏻 Story Ee Story Yude Bakki Undoo ???
മോളിക്കുട്ടി ആണോ അന്നമ്മ ആണോ.പേര് മാറി മാറി വരുന്നുണ്ട്