അയാൾ രാത്രി ആകാൻ വേണ്ടി കാത്തിരുന്നു.
അയാളുടെ വീട്ടിൽ നിന്നും അന്നമ്മയുടെ വീട്ടിലേക്ക് ഒരു മലകയറുന്ന ദൂരം മാത്രമേ ഉള്ളൂ.
അന്ന് രാത്രി ധൈര്യശാലിയായ തോമസുകുട്ടി രഹസ്യമായി മലകയറി അന്നമ്മയുടെ വീട്ടിലെത്തി.
ആ നാട്ടിൽ ഇലക്ട്രിസിറ്റി ഒന്നുമില്ലാത്ത കാലമായിരുന്നു അത്.
കൂരുരുട്ടിൽ തപ്പി തടഞ്ഞാണ് അയാൾ അന്നമ്മയുടെ വീട്ടിലെത്തിയത്.
അപ്പോൾ സമയം 11 മണി ആയിരുന്നു.
എട്ടു മണിയാകുമ്പോഴേക്കും ആ ഗ്രാമം ഉറങ്ങിക്കഴിയും.
ഓടിട്ട ചെറിയൊരു വീടായിരുന്നു അന്നമ്മയുടേത്.
അയാൾ പതുക്കെ വാതിലിൽ മുട്ടി.
കുറെ മുട്ടിയപ്പോൾ ഉറങ്ങിക്കിടന്ന അന്നമ്മ ജനൽ പാളിയിലൂടെ പുറത്തേക്ക് നോക്കി.
തോമസ്: പേടിക്കണ്ട ഞാനാ തോമസ് കുട്ടി.
അന്നമ്മ റാന്തൽ കത്തിച്ച് ജനൽ പാളിയിലൂടെ വീണ്ടും വെളിയിലേക്ക് നോക്കി.
തോമസ് കുട്ടിയെ അവൾ കണ്ടു.
അവൾ റാന്തൽ കെടുത്തിയിട്ട് കട്ടിലിൽ പോയി കിടന്നു.
തോമസുകുട്ടി പിന്നീട് ഏറെനേരം വാതിലിൽ മുട്ടിയിട്ടും അന്നമ്മ വാതിൽ തുറന്നില്ല.
തോമസുകുട്ടി നിരാശനായി തിരിച്ചുപോയി.
അയാൾ പോകുന്നത് വരെ അന്നമ്മ ഉറങ്ങില്ലായിരുന്നു.
എന്ത് ചെയ്യണമെന്ന് അന്നമ്മയ്ക്ക് ഒട്ടും അറിയില്ലായിരുന്നു.
അവൾ എണീറ്റുപോയി തീപ്പെട്ടി ഉരച്ച് തന്റെ കുഞ്ഞുങ്ങളെ നോക്കി.
അവർ സുഖമായി ഉറങ്ങുന്നു.
പിറ്റേന്ന് രാവിലെ തോമസുകുട്ടി അന്നമ്മയുടെ വീട്ടിലെത്തി.
: ക്ഷമിക്കണം അന്നമ്മേ ഒരു തെറ്റ് പറ്റിപ്പോയി. രാത്രിയിൽ ഞാൻ ഇവിടെ വരരുതായിരുന്നു. നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഞാൻ വന്നത്.
വന്നതിൽ എനിക്ക് യാതൊരു പശ്ചാത്താപവും ഇല്ല. ക്ഷമയും ചോദിക്കുന്നില്ല. പക്ഷേ തെറ്റാണ് ഞാൻ ചെയ്തത് എന്ന ബോധ്യം എനിക്കുണ്ട്.

കഥകളുടെ രണ്ടാം ഭാഗം ഇടാത്തത് രണ്ടാം ഭാഗത്തു വരുമ്പോൾ വായനക്കാർ വളരെയധികം കുറയുന്നു. അതുകൊണ്ട് മാത്രമാണ്.
അന്നമ്മയെന്ന് കേട്ടപ്പോൾ ഈറ്റയിലെ ചട്ട ധരിച്ച ഷീലാമ്മയാണ് ഓർമ്മ വരുന്നത്. അങ്ങനെ ഒരു അനുഭവം ഉണ്ടാക്കാൻ എഴുത്തുകാരന് കഴിയുന്നതിൽ സന്തോഷമുണ്ട്
നല്ല എഴുത്ത്. ഒരു നോവൽ വായിച്ചു കൂട്ടിയ പ്രതീതി. എല്ലാം നല്ലത്. എല്ലാ കഥകളും വായിക്കാറുണ്ട്. അടുത്തതിനു വേണ്ടി പ്രതീക്ഷിക്കുന്നു.
👌🏻👌🏻👌🏻👌🏻 Story Ee Story Yude Bakki Undoo ???
മോളിക്കുട്ടി ആണോ അന്നമ്മ ആണോ.പേര് മാറി മാറി വരുന്നുണ്ട്