രീതിക്ക് വേണോ?
കൊച്ചച്ചൻ: വെള്ളമടി ഒന്നും അല്ലടാ പ്രശ്നം. ഞാൻ തന്നെ ആണ് തെറ്റുകാരനും പക്ഷെ ആ തെറ്റ് തിരുത്താൻ ഇനി പറ്റില്ല. അനുമോൾടെ പഠിത്തം കല്യാണം ആണ് ലക്ഷ്യം. MBA എടുപ്പികണം, കെട്ടിച്ചു വിടണം അത് കഴിഞ്ഞാൽ എല്ലാം അനുമോളെ ഏല്പിക്കണം. എന്നിട്ട് കാശിക്ക് പോകണം
ഞാൻ : കാശിക്കോ? അപ്പൊ കുഞ്ഞമ്മ
കൊച്ചച്ചൻ : അവളെ നോക്കാൻ അനുമോളുണ്ടല്ലോ ഇനി അനുമോൾ ഒഴിവാക്കിയാലും അവൾക്ക് നീയുണ്ടല്ലോടാ എന്ന് പറഞ്ഞു ഒന്ന് നെടുവീർപ്പിട്ടു
ഞാൻ : കൊച്ചച്ചൻ ഒന്നുടെ ആലോചിക്ക് കാര്യങ്ങൾ വ്യക്തമായി അറിയില്ലെങ്കിലും കുഞ്ഞമ്മക്ക് റിലാക്സേഷൻ വേണം എന്നാണ് ഡോക്ടർ പറഞ്ഞത്. ഇടക്കൊക്കെ പുറത്ത് കൊണ്ട് പോകാനും
കൊച്ചച്ചൻ : അത് നീ കൊണ്ട് പോയാൽ മതിടാ ഈ തിരക്കിന്റെ ഇടക്ക് എനിക്കെവിടന്നാ സമയം.
വണ്ടി അമ്പലത്തിന്റെ അടുത്ത് ചവിട്ടി. ഞാനവിടെ ഇറങ്ങി ഷിബുവിന് വേണ്ടി ഒരു തമിഴൻ കുപ്പി ഫുൾ എത്തിക്കാൻ മുപ്പരോട് പറഞ്ഞു. കൊച്ചച്ചൻ പുള്ളികാരന്റെ കമ്പനികരോട് കാര്യം പറഞ്ഞു വണ്ടിയെടുത്തു. ഞങ്ങൾ ഉത്സവത്തിന്റെ തിരക്കുകളിലേക്ക് നീങ്ങി പന്തൽ കെട്ടലും അരങ്ങിടലും അവിടെ തകൃതി ആയി നടക്കുന്നു. പെണ്ണുങ്ങൾ അമ്പലത്തിന്റെ വരാന്തയിൽ ഇരുന്നു മാല കെട്ടുന്നു. അമ്പലത്തിന്റെ കെട്ട്കുതിര പണി ഏകദേശം തീരാറായി നാളെ ഉച്ചക്കാണ് തല ഒരുക്ക് ചടങ്ങ്. എല്ലാ ദേശക്കാരും അവിടെ വരും. കുതിരക്ക് തല വയ്ക്കുന്ന ചടങ്ങാണ് മെയിൻ.
ഈ ഭാഗത്തുള്ള എല്ലാ ഉത്സവങ്ങളും ഇങ്ങനെ ആണ് നാട്ടുകാരുടെ ഒരു വർഷത്തെ കണക്ക് കൂട്ടലുകൾ എല്ലാം അടുത്ത വർഷത്തെ ഉത്സവത്തെ മുന്നിൽ കണ്ട് കൊണ്ടാണ് കൃഷി മുതൽ പ്രവാസികളുടെ ലീവ് വരെ. ഉത്സവ സമയം ആയാൽ എല്ലാവരും അമ്പലങ്ങളിൽ തന്നെ. ഒന്നിനും ഒരു കുറവും ഉണ്ടാകില്ല ചടങ്ങിന്റെ പൂർണത മുതൽ ദേശക്കാർ തമ്മിലുള്ള ഇടി വരെ.
അമ്പലത്തിന്റെ വരാന്തയിൽ ഗീത മേമ ഇരിക്കുന്നത് ഞാൻ കണ്ടു. അമ്മയുടെ വീട്ടുകാരുമായി എനിക്ക് അവശേഷിക്കുന്ന ആകെയൊരു ബന്ധം. അമ്മയുടെ അനിയത്തി, വീട്ടുകാർ ചൊവ്വാ ദോഷം പറഞ്ഞു അവിവാഹിതയായി ജീവിക്കേണ്ടി വന്നു. ആ കാര്യത്തിൽ ആവണിയുടെ പ്രധാന മോട്ടിവേഷനും ഗീത മേമ തന്നെ. ചൊവ്വ ദോഷം അറിഞ്ഞും ഒരുത്തൻ കെട്ടാൻ വന്നാൽ വീട്ടുകാരുടെ വാക് കേൾക്കരുത് അങ്ങ് കെട്ടിക്കോണം എന്ന് പറഞ്ഞു കൊടുത്തത് ഗീതമേമ ആണ്. അമ്മയുടെ വീട്ടുകാരിൽ ഭൂരിഭാഗം പേർക്കും അമ്മയുടെ ഭാഗത്തിലായിരുന്നു കണ്ണ്. എനിക്ക് പ്രായ പൂർത്തിയായി ഏറ്റെടുക്കില്ല എന്ന് ഒന്നും അങ്ങോട്ട് ചോദിക്കാതെ തന്നെ സ്വന്തം പെങ്ങളുടെ 16 ന്റെ അന്ന് പറഞ്ഞതാണ് എന്റെ സ്വന്തം വല്യ അമ്മാവൻ. ജയൻ കൊച്ചച്ചന്റെയും ജിഷമ്മായിയുടെയും കയ്യിൽ നിന്ന് അവർക്ക് ആവശ്യത്തിലധികം അന്ന് കേൾക്കേണ്ടി വന്നു. അച്ഛന്റെ സ്വത്തിൽ നിന്നും അമ്മയുടെ ഭാഗം അവർക്ക് വീതിച്ചു നൽകണം പറഞ്ഞു പിന്നീടവർ അലമ്പുണ്ടാക്കിയപ്പോൾ ജയൻ കൊച്ചച്ചൻ കേസ് പറഞ്ഞു എല്ലാം എന്റെ പേരിൽ ആക്കി. അതിന് ശേഷം ഞാൻ അവരോട് ആരോടും മിണ്ടാറില്ല അമ്മുമ്മ മരിച്ചപ്പോൾ കാണാൻ പോയതല്ലാത ഇന്ന് വരെ അങ്ങോട്ട് പോയിട്ടില്ല. കഴിഞ്ഞ തവണ ദേശക്കാർ തമ്മിലുള്ള ഇടിക്കിടയിൽ വല്യമ്മാവന്റെ മകനെ ഞാനും ഷിബുവും കൂടെ നല്ല പോലെ പെരുമാറി വിട്ടിരുന്നു ഇടക്ക് ഒരു വട്ടം അമ്മാവനെയും കയ്യിൽ കിട്ടിയിരുന്നു. അതിന്റെ ബാക്കിയായി വേറൊരുത്സവത്തിന് ഷിബു അവരുടെ കയ്യിൽ പെട്ടു അതിന്റെ ബാക്കി ഇത്തവണ ഞങ്ങൾ നോക്കി വച്ചിട്ടുണ്ട്
അവരുടെ കൂട്ടത്തിൽ പെടാതെ ഒറ്റപെട്ടു കഴിയുന്ന ഗീതമേമയോട് ഞങ്ങളുടെ വീട്ടിലും എല്ലാവർക്കും കാര്യമാണ്. കുഞ്ഞമ്മാവന്റെ പുള്ളാരെ നോക്കാൻ ഒരാളെന്ന രീതിക്ക് അവിടെ കഴിയുന്നു അവർ പക്വതയെത്തിയാൽ ആ പാവത്തിനെ ഇറക്കി വിടും എന്നുറപ്പാണ് അതുകൊണ്ട് ഞാൻ പറഞ്ഞിട്ടുണ്ട് എന്ന് ഇറക്കിവിട്ടാലും എന്റെ വീടുണ്ടെന്ന് മറക്കരുത് എന്ന കാര്യം. വീണ കുഞ്ഞമ്മയുടെ സഹപാഠി കൂടിയാണ് മേമ .
ഞാൻ മേമയുടെ അടുത്തേക്ക് നടന്നു
മേമ എന്നെ നോക്കി ചിരിച്ചുകൊണ്ട് : ഞാൻ വീണയുടെ അടുത്ത് ഇന്നലെ ചോദിച്ചതെ ഒള്ളു നീ വന്നില്ലേ എന്ന്
ഞാൻ : ഇന്നലെ രാത്രി ആയി അമ്മായി
മേമ : എന്താടാ നീ ക്ഷീണിക്കുവാണല്ലോ അവിടെ കഴിക്കാൻ ഒന്നും കിട്ടാറില്ലേ?
ഞാൻ : കളി അല്ലെ അമ്മായി ടൈം കുറവാണ് എന്താ അമ്മായി വിശേഷം
മേമ : ഞാൻ ഉഷാറല്ലെടാ അമ്പലം മഹിളാ സമാജം പ്രസിഡന്റായി വിലസുവല്ലേ..
ഞാൻ : എന്ത് പ്രസിഡന്റ് മേമേ ഉത്സവത്തിനും എല്ലാ ഒന്നാം തിയ്യതിയും ഇവിടെ ആള് വരണം. അതിനുള്ള നമ്പർ അല്ലെ ഈ മഹിളാ സമാജം
മേമ കണ്ണുരുട്ടി : ദൈവദോഷം വേണ്ടാ കിട്ടും, നീ അങ്ങോട്ട് ചെല്ല് ഞാൻ നാളെ കഴിഞ്ഞു വീണയുടെ
അടിപൊളി….. സൂപ്പർ…..
????
അടിപൊളി ?
അടിപൊളി ബ്രോ തുടരുക ? ഹാപ്പി xmax