നിന്റെ ലാപ് എടുത്തിട്ടുണ്ട് അവിടെ ഉണ്ടാകും
ഞാൻ : വേണ്ട അത് എന്റെ റൂമിൽ കൊണ്ട് വച്ചോ ഇല്ലെങ്കിൽ ശ്രീകുട്ടിയോ ആവണിയൊ എടുത്ത് നോക്കും എന്നെ കൊലക്ക് കൊടുക്കല്ലേ
ഒകെ പറഞ്ഞു ഫോൺ വച്ചു.
ഷിബു വണ്ടി അമ്പലപ്പറമ്പിൽ ഒതുക്കി കുറച്ചു മാറി ആൾകൂട്ടം നിൽപുണ്ടായിരുന്നു. ഞങ്ങൾ അങ്ങോട്ടു പോയി നോക്കിയപ്പോൾ ശങ്കരൻകുട്ടി പിശകായി നിൽക്കുന്നു. പാപ്പന്മാർ അടുത്ത് തന്നെ ഉണ്ട് നാളത്തെ പരിപാടിക്ക് വന്ന ആന ആണ് ബാക്കി ദേശ പറ എടുക്കുന്നത്. ഞാൻ പാപ്പാന്റെ അടുത്ത് ചെന്ന് കാര്യം തിരക്കി. പ്രശ്നം ഗുരുതരമല്ല ശങ്കരൻ കുട്ടിക്ക് ദേശക്കാരുടെ സൽക്കാരവും ഒപ്പം നടത്തവും ആയപ്പോൾ ആശാൻ മടി പിടിച്ചു ഇന്നിനി നടക്കില്ല. ഞാൻ ഷിബുവിനോട് അവരുടെ പങ്ക് ആ കവറിൽ വച്ചോളാൻ പറഞ്ഞു. ഞങ്ങൾ നാളെ കാണാം എന്ന് പറഞ്ഞു തിരിച്ചു. അപ്പോൾ പുറകിൽ നിന്ന്
പരിചയമുള്ള ശബ്ദത്തിൽ “ഏട്ടാ” എന്നുള്ള പതിവില്ലാത്ത സ്നേഹം മൊഴിഞ്ഞുള്ള വിളി.
സ്വാതിയാണ് കൂടെ അവളുടെ കോളേജ് ഫ്രണ്ട്സും. അവരുടെ മുന്നിൽ ആളാവനുള്ള നമ്പരാണ് ഈ ഏട്ടാ വിളി. അല്ലെങ്കിൽ ഡാ പോടാ എന്നല്ലാണ്ട് വിളിക്കില്ല അവരെല്ലാം എന്റെ അടുത്ത് വന്നു.
അവൾ : ഏട്ടാ ഒരു 500 ഇങ്ങേടുത്തെ ഇവർക്ക് ഐസ്ക്രീം വാങ്ങിക്കാൻ ആണ്
ഞാൻ : ഐസ്ക്രീം വാങ്ങാൻ അഞ്ഞൂറോ അതും 6 ആൾക്ക്
അവൾ : ബാക്കി എനിക്ക് വേണം എന്ന് പറഞ്ഞു മറുപടി കാക്കാതെ പോക്കറ്റിൽ നിന്ന് പൈസയെടുത്ത് പോട്ടെ എന്ന് പറഞ്ഞു പോയി
ഷിബു അവൾ കേൾക്കെ : ഇങ്ങനെ കുറെ കുരിപ്പുകൾ ആണ് മോനെ നിന്റെ ഏറ്റവും വല്യ തലവേദന.
അവളുടെ കൂട്ടുകാരികൾ ചിരിച്ചു
സ്വാതി : ഡാ മരം കേറി നിന്റെ തല ഞാൻ അടിച്ചു പൊട്ടിക്കും നീ വീട്ടിലോട്ട് വാ..
ഞാനും ഷിബുവും അവരെ നോക്കി ചിരിച്ചു നിന്നു.
ഷിബു: അതിലൊരു പെൺകുട്ടിയെ നോക്കി അളിയാ ആ പച്ച ചുരിദാർ കൊള്ളാം അല്ലെ? എനിക്ക് ചേരും
ഞാൻ : ഡേയ് മതി വായ് നോക്കിയത് വെള്ളം വരും വായിന്നു. നീ വാ
അപ്പോൾ സ്മിത ചേച്ചി അത് വഴി വന്നു ഞങ്ങളുടെ മുൻപിൽ സ്‌കൂട്ടി ചവിട്ടി. എന്നോട് വീട്ടിലേക്കാണേൽ കേറിക്കോ എന്ന് പറഞ്ഞു. ഞാൻ ഷിബുവിനോട് രാത്രി പറ്റിയാൽ വരാം എന്ന് പറഞ്ഞു ചേച്ചിയുടെ പുറകിൽ കേറി.
ശര വേഗത്തിലാണ് ചേച്ചിയുടെ സ്‌കൂട്ടി ഓടിക്കൽ വീടെത്തിയത് വളരെ പെട്ടെന്നായിരുന്നു. അതിനുള്ളിൽ പരീക്ഷക്ക് പഠിക്കുന്നുണ്ടോ എന്ന ചേച്ചിയമ്മ ലൈൻ ചോദ്യം മാത്രം
തറവാട്ടിലെത്തി, വണ്ടിന്ന് ഇറങ്ങി ഞാൻ അകത്തോട്ടു കേറി ശങ്കരൻ മൂപര് എന്നെ കണ്ടതും “കണ്ണൻ കുട്ട്യേ എന്തൊക്ക ഇണ്ട്” എന്ന് ചോദിച്ചു വാ ഇരി എന്ന് പറഞ്ഞു. ഇരിക്കാൻ ക്ഷണിച്ചു ഞാൻ സുഖം തന്നെ എന്ന് പറഞ്ഞു പുള്ളിടെ അടുത്ത് ഇരുന്നു. ചേച്ചി ഫ്രഷായിട്ട് വരാടാ എന്ന് പറഞ്ഞു മുകളിൽ പോയി. ആ സമയത്ത് എവിടെ നിന്നോ ആവണി അവിടെക്കൊടിയെത്തി എന്നെ ഒന്ന് നോക്കി എന്ന് വരുത്തി അതെ സ്പീഡിൽ മുകളിലേക്ക് ചേച്ചിയുടെ അടുത്തോട്ടു പോയി.
ഞങ്ങൾ കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു ചായ കുടിച്ചു അൽപ സമയം കഴിഞ്ഞപ്പോൾ ജയൻ കൊച്ചച്ചൻ വന്നു. കാര്യങ്ങൾ തിരക്കി ഞാൻ അവരുടെ കയ്യിൽ കൊടുത്തു എന്ന് പറഞ്ഞു പിന്നെ ഇന്നത്തെ ശങ്കരൻകുട്ടി സീനും
അത് കേട്ടതും ഞാൻ അവിടെ നിർത്തിയില്ല, പോയി നോക്കട്ടെ. നാളെ ഒരുക്കാണ് ഇത്തവണ നമ്മുടെ കുടുംബക്കാർ ആണ് നീ എടുത്ത് കൊടുത്താൽ മതി എന്ന് ഒറ്റ ശ്വാസത്തിൽ പറഞ്ഞു ബാഗ് വച്ചു വന്ന് സ്പീഡിൽ തിരിച്ചിറങ്ങി. പുറകെ വന്ന അമ്പിളി കുഞ്ഞമ്മ
“മനുഷ്യാ ചായ കുടി. അല്ലെങ്കി ആ തുണിയെങ്കിലും ഒന്ന് മാറ് “
അടിപൊളി….. സൂപ്പർ…..
????
അടിപൊളി ?
അടിപൊളി ബ്രോ തുടരുക ? ഹാപ്പി xmax