പാലക്കാട് എതോ വലിയ പൂരത്തിന് ലേലം പോയി എന്ന്. പകരം വലിയ കേശവനെ അയക്കാം എന്ന് ദേവസ്വം പറഞ്ഞത്രേ. എനിക്കിപ്പോഴും എല്ലാം ആന തന്നെ ആണ് അതുങ്ങളെ പേരുകൊണ്ട് തിരച്ചറിയാനുള്ള കഴിവ് അപാരം തന്നെ.
ഞാനെല്ലാം മൂളി കേട്ടു അടുക്കളയിൽ പെണ്ണുങ്ങൾ തിരക്കിലാണ് അനുമോളുണ്ടാരുന്നെങ്കിൽ എന്തെങ്കിലും പറഞ്ഞു ഇടി വച്ചു ഇരിക്കാമായിരുന്നു. എന്തായാലും കൊച്ചച്ചന്റെ കഥ കേൾക്കുക തന്നെ. അപ്പോൾ എവിടെ നിന്നോ രക്ഷകയെ പോലെ സ്മിത ചേച്ചി അങ്ങോട്ട് വന്നു എന്നോട് മുകളിലേക്ക് വരാൻ പറഞ്ഞു ഞാൻ ചേച്ചിയോടൊപ്പം മുകളിലേക്ക് കയറി.
എന്റെ ജനറേഷൻ ലേഡീസ് മുഴുവൻ അവിടെ ഉണ്ട് ആവണി, ശ്രീകുട്ടി, സ്വാതി, സ്മിത ചേച്ചി. എന്തോ കാര്യമായതുണ്ട് അല്ലാതെ മീറ്റിംഗ് കൂടാറില്ല. ഞാൻ കയറി ചെന്നു എന്നോട് കട്ടിലിൽ ഇരിക്കാൻ പറഞ്ഞു. അവളുമ്മാരും കയറി ഇരുന്നു. സാധാരണ എന്റെ അടുത്തിരിക്കാറുള്ള ആവണി ഇന്ന് നേരെ എതിർ വശത്തു ചെന്നിരുന്നു എന്റെ ഒരു വശത്തു ശ്രീകുട്ടിയും മറുവശത്തു സ്മിത ചേച്ചിയും. ആകെ സൈലൻസ് മോഡ്
ഞാൻ ആവണിയേ നോക്കി ചോദിച്ചു : ഇവളുടെ മുഖം നോക്കി ഇരിക്കാൻ ആണോ എന്നെ ഇങ്ങോട്ട് വിളിച്ചത്
മറുപടി ആവണിയിൽ നിന്ന് പ്രതീക്ഷിച്ചെങ്കിലും പറഞ്ഞത് സ്മിത ചേച്ചി ആണ് : അല്ലടാ ഒരു കാര്യമുണ്ട്
ഞാൻ : എന്നാ എടുത്തിട്
സ്വാതി ആവണിയോട് : പറയടി ചേച്ചി
ആവണി തല കുനിച്ചിരിക്കുന്നു : നിങ്ങൾ തന്നെ പറ, ഞാൻ വിശദമായി പറഞ്ഞില്ലേ
ശ്രീക്കുട്ടി: അല്ലെ! ഇന്ന് ഉച്ച വരെ ഇതും പറഞ്ഞു ഞങ്ങളെ എല്ലാം പൊക്കിയിട്ട്. ഇവൾക്കിപ്പോ എന്ത് പറ്റി? എടി പറയടി അങ്ങോട്ട്.
ഞാൻ : ഓഹ് ആരെങ്കിലും ഒന്ന് പറ എനിക്ക് ഉറങ്ങാൻ പോകണം
ആവണി സ്മിത ചേച്ചിയെ ഒന്ന് നോക്കി പ്ലീസ് എന്ന് പറയുന്നത് പോലെ തോന്നി
സ്മിത ചേച്ചി : ഞാൻ പറയാം എടാ നമ്മൾ ഒരു ടൂർ പോയിട്ട് കാലം എത്രയായി? ഉത്സവം കഴിഞ്ഞാൽ നമുക്ക് ഒരു ടൂർ പോകണം.
ഞാൻ : ഇത്രേ ഒള്ളു എവിടെക്കാ പോകണ്ടേ വയനാട് ആണോ അതോ മൂന്നാറോ? ഏതായാലും പൊളിക്കും ഒരു രാത്രി ഇവിടന്ന് പോയി ഒരു ഡേ ഫുൾ അവിടെ നിന്ന്. നെക്സ്റ്റ് ഡേ മോർണിംഗ് തിരിക്കാം പൊരിക്കും
ശ്രീകുട്ടി : അയ്യടാ 2 ഡേ ടൂർ മോൻ തന്നെ അങ്ങ് പോയാ മതി ധാ ഇവളേം കൂട്ടിക്കോ എന്ന് പറഞ്ഞു ആവണിയേ ഒന്ന് തള്ളി
ആവണി ശ്രീകുട്ടിയുടെ തുടയിൽ ആഞ്ഞൊരു അടി അടിച്ചു. അഹങ്കാരം പറഞ്ഞാൽ ഇനിം നീ വാങ്ങും എന്ന് പറഞ്ഞു
ശ്രീക്കുട്ടി പുളഞ്ഞുകൊണ്ട് : ഞാനെന്ത് അഹങ്കാരം പറഞ്ഞു നിങ്ങൾ രണ്ടും അല്ലെ ബൈക്ക് എടുത്ത് ടൂർ പോകാം എന്ന് പറഞ്ഞിരുന്നേ
സ്മിത ചേച്ചി : ഡാ അത് കള. ഇത് 2 ഡേ തുക്കടാ ടൂറിന്റെ കാര്യമല്ല ഒരു 7 ഡേ ടൂർ ആണ് ഞങ്ങളുടെ ആഗ്രഹം. സ്ഥലം ആവണിയുടെ സെലക്ഷൻ ആണ് “ഗോവ”
ഞാനൊന്ന് ഞെട്ടി : ഗോവയോ
ശ്രീക്കുട്ടി : എന്താ ഞങ്ങൾക്ക് ഗോവയിൽ പൊക്കുടേ?
ഞാൻ : പൈസ എത്ര പൊടിയും എന്നാ കരുതിയെക്കുന്നെ? പൊ പുള്ളാരെ ഗോവ! എന്നെ കൊണ്ടൊന്നും വയ്യ. ഇവിടത്തെ തള്ളമാർ അറിഞ്ഞാൽ എന്നെ വച്ചേക്കില്ല എന്ന് പറഞ്ഞു. ഞാൻ അവിടന്നു എണീറ്റു
സ്മിത ചേച്ചി എന്നെ പിടിച്ചവിടെ ഇരുത്തി
സ്മിത ചേച്ചി : ഡാ നോ പറയല്ലേ നീ സമ്മതിക്കും എന്ന് കരുതി ഞങ്ങൾ കുറെ പ്ലാൻ ചെയ്തടാ നിന്നോട് പറഞ്ഞാലേ ഇത് നടക്കു പിജി കഴിഞ്ഞാൽ കല്യാണം ആലോചിക്കണം എന്നാ അച്ഛൻ പറയുന്നേ അത് വരെ ഒന്ന് ആഘോഷിക്കട്ടെടാ
ഞാൻ : എന്റെ പോന്നു മോളെ സെന്റി ഇറക്കല്ലേ? ഞാൻ വീഴില്ല. ഗോവ ഒന്നും നടപ്പില്ല. ടൂർ കൊണ്ട് പോകാം, പെട്ടെന്ന് തിരിച്ചു വരുന്ന പോലെ ആക്കണം എന്ന് മാത്രം. എനിക്ക് എക്സാം ആണ് അതാ മെയിൻ.
ആവണി : ടൂർ വേണ്ട ചേച്ചി അവനു കോയമ്പത്തൂർ ആണിപ്പോ ലോകം. കൂട്ടിനു ആളും ഉണ്ടല്ലോ. ഞാനില്ല ഇനി ടൂറിന്റെ പേരിൽ ചർച്ചക്ക് എന്ന് പറഞ്ഞു അവൾ അവിടന്ന് എണീറ്റു പോയി.
മുറി ആകെ സൈലന്റ്
ഞാൻ ആകെ വല്ലാതായി
അടിപൊളി….. സൂപ്പർ…..
????
അടിപൊളി ?
അടിപൊളി ബ്രോ തുടരുക ? ഹാപ്പി xmax