ഉത്സവകാലം ഭാഗം 2 [ജർമനിക്കാരൻ] 1062

സ്വാതി : ഇവളെ എന്താ പൊട്ടൻ കടിച്ചോ?

ശ്രീക്കുട്ടി : ഉച്ചക്ക് ശേഷം ഞാനും ശ്രദ്ധിക്കുന്നു എന്തോ പറ്റിട്ടുണ്ട് കണ്ണേട്ടനുമായി അടിവച്ചോ അവൾ?

ഞാൻ : സാദാ ഉണ്ടാകുന്ന പോലെ ഉണ്ടായുള്ളൂ സീരിയസ് ആയി ഒന്നും ഉണ്ടായില്ലലോ

സ്മിത ചേച്ചി ഒന്ന് ചുമച്ചു

ശ്രീക്കുട്ടി : പിന്നെന്ത് പറ്റി?

ഞാൻ : നോക്കട്ടെ അവളോട് സംസാരിക്കാം. പിന്നെ ഗോവ പ്ലാൻ ഡിസംബറിൽ എങ്ങാനും നോക്കാം ഇപ്പോൾ നടക്കില്ല. വേറെ എവിടേലും നോക്ക് അനുമോൾ വരുമ്പോൾ ആ വഴി കാര്യം സാധിക്കാൻ നോക്കണ്ട. എന്നെ കിട്ടില്ല എന്ന് പറഞ്ഞു ഞാനവിടുന്ന് എണീറ്റു

സ്മിത ചേച്ചി : ഡാ നിന്നോട് വേറൊരു കാര്യം പറയാനുണ്ട് പുള്ളാരെ നിങ്ങൾ താഴെ പോയെ.

സ്വാതി : അതെന്താ ഞങ്ങളിവിടെ നിന്നാൽ

സ്മിത : പോടീ താഴെ, അല്ലെ വാങ്ങും നീ

രണ്ടു പേരും എന്തോ സ്വകാര്യം പറഞ്ഞു താഴോട്ടിറങ്ങി.

അവർ താഴെ എത്തിയെന്നു ഉറപ്പാക്കിയ ശേഷം സ്മിത ചേച്ചി കതക് ചാരി

ഞാനാകെ സംശയിച്ചു നിന്നു

ചേച്ചി : ഡാ നീ ഞാൻ പറയുന്നത് ക്ഷമയോടെ കേൾക്കണം ആവണിയോട് ദേഷ്യപ്പെടരുത്

ഞാൻ ഒന്ന് സംശയിച്ചു : മുഖവുര ഒഴിവാക്കി കാര്യം പറ പെണ്ണെ.

ചേച്ചി : ഉച്ചക്ക് നടന്ന കാര്യം അവളെ ആകെ ഷോക്കാക്കിട്ടുണ്ട്.

എന്റെ നെഞ്ച് പട പടാ എന്ന് ഇടിക്കാൻ തുടങ്ങി പരിഭ്രമം കാണിക്കാതെ ഞാൻ ചോദിച്ചു : എന്ത് കാര്യം

ചേച്ചി : ആവണി എന്നോട് പറഞ്ഞു നിങ്ങൾ അടി കൂടിയപ്പോൾ അവളുടെ ഷർട്ട് ഓപ്പൺ ആയി നീ നോക്കി നിന്നു എന്ന്

ഞാനാകെ വല്ലാതായി പക്ഷെ സംയമനം കൈ വീട്ടില്ല : ചേച്ചി ഷർട്ടിന്റെ ഇടയിൽ കൈ കുടുങ്ങി അതറിയാതെ പറ്റിയതാ അവളോട് ഞാൻ സോറി പറഞ്ഞല്ലോ? ഞാനത് അപ്പോഴേ വിട്ടു.

ചേച്ചി : എനിക്കറിയാടാ നീ അത്ര കാര്യമാകില്ല എന്ന് പക്ഷെ അവൾക്ക് അത് വല്ലാതെ ഒരു ഷോക്കായി നിന്നോട് അതിനെ പറ്റി സംസാരിച്ചാൽ നീ പിണങ്ങിയാലോ എന്നവൾക്ക് പേടി?

ഞാൻ : എന്തിനാ അവളിപ്പോഴും അത് മനസ്സിൽ വച്ചോണ്ട് നടക്കുന്നെ

ചേച്ചി : എടാ അത്

ഞാൻ: പറ ചേച്ചി

ചേച്ചി : എടാ നിന്റെ നോട്ടം വേറൊരു രീതിയിൽ ആണവൾക്ക് തോന്നിയെ. ആ നോട്ടം അവളുടെ മനസിന്ന് പോണില്ല എന്ന് പേടിയോ വേറെന്തോ പോലെ ഒക്കെ തോനുന്നു എന്ന്

ഞാൻ അത് കെട്ട് ചുമരിൽ ചാരി നിന്നു. ആകെ നിരാശനായി അവൾ ആവണി എന്നെ പറ്റി അങ്ങനെ ചിന്തിക്കും എന്ന് ഒരിക്കലും കരുതിയില്ല. എന്റെ വിഷമം കണ്ട് ചേച്ചി പറഞ്ഞു

ഡാ നിങ്ങളെ രണ്ടാളേം എനിക്ക് നന്നായറിയറിയുന്നതല്ലേ . ഇത് പെട്ടെന്ന് ഉണ്ടായ ഷോക്കിൽ അവൾക്ക് തോന്നിയതാണ്. നിന്നോട് പറയണ്ടാ എന്നാ അവൾ പറഞ്ഞെ. പക്ഷെ അവളിങ്ങനെ അകന്ന് നിക്കുന്നെ കാണുമ്പോൾ എനിക്കൊരു വിഷമം.

ഞാൻ ഒന്നും മിണ്ടിയില്ല

എന്തേലും ഒന്ന് പറയടാ

എനിക്കിപ്പോ അവളോട് ഒന്ന് സംസാരിക്കണം

ചേച്ചി : വേണ്ട നാളെ ആകട്ടെ

പറ്റില്ല എനിക്ക് ഉറക്കം വരില്ല

ചേച്ചി: ഓ ഇവരെ രണ്ടിനേം! ഒരു കാര്യം ചെയ്യാം നീ വീട്ടിൽ പൊക്കോ അവളുമായി ഞാൻ അങ്ങ് വരാം പോരെ

ഞാൻ : എന്ത് ചെയ്താലും വേണ്ടില്ല അര മണിക്കൂർ അതിനുള്ളിൽ നടന്നില്ലേൽ അവൾ എവിടാണോ അങ്ങോട്ട് ഞാൻ വരും ആരാ ഉള്ളെ എന്നൊന്നും നോക്കില്ല.

ചേച്ചി : ഞാൻ കൊണ്ട് വരാം നീ അങ്ങോട്ട് ചെല്ല്.

38 Comments

Add a Comment
  1. പൊന്നു.?

    അടിപൊളി….. സൂപ്പർ…..

    ????

  2. അടിപൊളി ?

  3. ??? ORU PAVAM JINN ???

    അടിപൊളി ബ്രോ തുടരുക ? ഹാപ്പി xmax

Leave a Reply

Your email address will not be published. Required fields are marked *