ശബ്ദം താഴ്ത്തി എവിടാരുന്നു രണ്ടും
ഞാൻ : ചേച്ചി ഒരുങ്ങാൻ ലേറ്റ് ആയതാ
അവൾ : നിനക്ക് ഇങ്ങ് പൊന്നൂടെ? അവൾ അവളുടെ വണ്ടിയിൽ വന്നേനെ ലൊ
ഞാൻ : ഒന്നിച്ചു പോകാം എന്ന് പറഞ്ഞു അതാ.
അവൾ : പോത്ത് പോലെ കിടന്ന് ഉറങ്ങികാണും രണ്ടും. ഇന്ന് ഇവിടെ നമ്മുടെ പരുപാടി ആണെന്ന് ഓർമയില്ല രണ്ടിനും. അവക്കിട്ട് ഞാൻ വച്ചിട്ടുണ്ട് വീട്ടിലെത്തട്ടെ
ഞാൻ : ചെല്ല് അവടെന്ന് നീ വാങ്ങും
ആവണി ഒന്നും മിണ്ടിയില്ല
ഞാൻ : പുറത്തേക്ക് പോകാ. ഞാൻ ഷിബുന്റെ കൂടെ കാണും
ആവണി ഒന്ന് മൂളി. വീണ കുഞ്ഞമ്മയെ ഒന്ന് തോണ്ടി പുറത്തേക്ക് പോകാ എന്ന് പറഞ്ഞു കുഞ്ഞമ്മ കൈ കൊണ്ട് എന്തോ കാണിച്ചു അത് മനസിലായില്ലെങ്കിലും ഞാൻ തലയാട്ടി. ചേച്ചി ഫോൺ വേണോ എന്ന് ചോദിച്ചു ഞാൻ കയ്യിൽ വച്ചോ എന്ന് പറഞ്ഞു പുറത്തിറങ്ങി. ഷിബുവിനെ നോക്കി എങ്ങും കണ്ടില്ല. കൊച്ചച്ചൻ മേളക്കാരുടെ അടുത്ത് നില്കുന്നു. ഞാൻ അങ്ങോട്ട് ചെന്നു. ഷിബുവിനെ തിരക്കി
കൊച്ചച്ചൻ : അവൻ മുണ്ട് മാറാൻ പോയിട്ടുണ്ട് അല്ലാ നീയെന്താ പാന്റിൽ. ഇന്ന് ആനപ്പുറത്ത് കയറണം ഷിബുവിനെ കീഴ് ശാന്തിയുടെ അടുത്തേക്ക് വിട്ടിട്ടുണ്ട് പുള്ളി മുണ്ട് എടുത്ത് തരും ചെല്ല് പോയി മുണ്ട് ഉടുത്തു വാ
ഞാൻ : ഞാൻ എന്തിനാ ആന പുറത്ത് കയറുന്നെ
കൊച്ചച്ചൻ : നീ ഇപ്പോ ഞാൻ പറയുന്നത് കേൾക്ക്
ഞാൻ : ശരി എന്ന് പറഞ്ഞു ശാന്തി മഠത്തിലേക്ക് പോയി അവിടെ അമ്പലത്തിലെ കീഴ്ശാന്തി നിൽപുണ്ടായിരുന്നു
എന്നെ കണ്ടതും പുള്ളി : ഇന്നലത്തെ പ്രശ്നം ഇന്ന് ഉണ്ടാകാതിരിക്കാൻ ആണ് ജയേട്ടൻ ഇങ്ങനെ ഒരു പ്ലാനിട്ടത് നിങ്ങൾ ആകുമ്പോൾ എനിക്കൊരു കൂട്ടായല്ലോ
Super
കിടിലം ഉത്സവം തന്നെ…..
????