ഞാൻ പുള്ളിയെ നോക്കി ഒന്ന് ചിരിച്ചു
ഷിബു മുണ്ട് മാറി ഇറങ്ങാൻ നിന്നു ഞാൻ എനിക്കും ഒരു മുണ്ട് വാങ്ങി മാറ്റി ഒരു കവറിൽ പാന്റ് ആക്കി കയ്യിൽ പിടിച്ചു. ഞങ്ങൾ മൂന്ന് പേരും ആനകളുടെ അടുത്തേക്ക് നടന്നു അഞ്ച് ആനകൾ ഉണ്ട് എല്ലാ ആനകളും ചമയങ്ങൾ ഇട്ട് റെഡി ആകുന്നു. കൊച്ചച്ചൻ പറഞ്ഞ വലിയ കേശവൻ ആണ് കോലം എടുക്കുന്നത് കീഴ്‌ശാന്തി അതിന്റെ അടുത്തോട്ടു പോയി. ഇവിടങ്ങളിൽ അങ്ങിനെ ആണ് പൂണിലിട്ട നമ്പൂതിരിമാർ ആരെങ്കിലും ആയിരിക്കും ഭഗവതിയുടെ കോലം പിടിക്കുക. അഞ്ചാം ഉത്സവത്തിന് ദേശക്കാരുടെ ആനകളിൽ മാത്രം ആണ് ബാക്കി ഉള്ളവർ കോലം പിടിക്കുന്നത്
വലിയ കേശവന്റെ വലതു ഭാഗത്തായി ശങ്കരൻകുട്ടി നിൽപ്പുണ്ട് പിന്നെ ഉള്ളത് മൂന്നും ഒറ്റപ്പാലത്തുള്ള ആനകൾ തന്നെ ആണ്. ആനകളെ അണിയിച്ച ശേഷം പാപന്മാർ മുകളിൽ നിന്ന് ഇറങ്ങി. ഞങ്ങളെ കണ്ടതും ശങ്കരൻ കുട്ടിയുടെ പാപ്പാൻ വിളിച്ചു
നിങ്ങക്ക് ഇവന്റെ പുറത്താണ് സീറ്റ് ആ.. ഷർട്ടൂരി കേറിക്കോ എന്ന് പുള്ളി ഞങ്ങളോട് പറഞ്ഞു
ഞാനൊന്ന് ഞെട്ടി കൊച്ചച്ചൻ തന്നെ ആണ് പറഞ്ഞത് ഇവൻ ആള് പിശകാ എന്ന് എന്നിട്ട് ഞങ്ങളെ ഇവന്റെ മുകളിൽ തന്നെ കയറ്റുന്നു. ആള് ആനയോട് എന്തൊ പറഞ്ഞു ആന മുൻകാലുകൾ മുന്നിലേക്ക് മടക്കി ഇരുന്നു. ഷിബു ഉത്സവങ്ങൾക്ക് ആനപ്പുറത്ത് കയറാൻ പോകാറുള്ളത് കൊണ്ട് അവൻ ഈസി ആയി കയറി. ഞാൻ മടിച്ചു നിന്നു പിന്നെ ഷിബു കൈ നീട്ടിയപ്പോൾ ടി ഷർട്ടൂരി ആനയുടെ കാലിൽ ചവിട്ടി ഏന്തി വലിഞ്ഞു കയറി ഞാൻ മുൻപിലും ഷിബു പിറകിലും ആയി ഇരുന്നു. എന്നോട് കാൽ ആനയുടെ കഴുത്തിൽ കേട്ടിട്ടുള്ള കയറിനുള്ളിൽ വക്കാൻ പറഞ്ഞു അതിനുള്ളിൽ വച്ചപ്പോൾ ആന എന്റെ കാൽ ലോക് ആകിയപോലെ എനിക്ക് തോന്നി. ആനയുടെ പുറകിലൂടെ സുധി ചേട്ടനും കയറി . അഞ്ചു ആനകളും ഒരേ പോലെ നീങ്ങി നടപന്തലിൽ എത്തി വലിയ കേശവൻ മുന്നോട്ട് കയറി നിന്നു അറ്റത് നിൽക്കുന്ന രണ്ട് ആനകൾ ബാക്കി രണ്ടിന്റേം പുറകിലായി സ്ഥാനം പിടിച്ചു. ഞാൻ ചുറ്റും നോക്കി എല്ലാവരും എന്നേം ഷിബുവിനേം നോക്കുന്നു. കമ്പനികാർ ഞങ്ങളെ കമന്റടിക്കാൻ തുടങ്ങി ഞങ്ങൾ തിരിച്ചും. ജയൻ കൊച്ചച്ചൻ ആനപ്പാനോട് സംസാരിച്ചു താഴെ നിപ്പുണ്ട്. ഞാൻ പുള്ളിയെ വിളിച്ചു.
Super
കിടിലം ഉത്സവം തന്നെ…..
????