ഉത്സവകാലം ഭാഗം 4 [ജർമനിക്കാരൻ] [ഒന്നാം ഉത്സവം] 1233

 

ഞാൻ കലിപ്പിട്ടു : ഇതിനുള്ളത് ഞാൻ തരാം

 

ജയൻ കൊച്ചച്ചൻ കളിയാക്കി : ഏതാ റമ്മോ വിസ്കിയോ

 

ഞാൻ : അത് ഞാൻ ഇവിടന്ന് ഇറങ്ങട്ടെ എന്നിട്ട്

 

അപ്പോഴേക്കും വീട്ടിൽ ഉള്ളവർ അമ്പലത്തിനകത്തു നിന്നും അങ്ങോട്ട് വന്നു. എന്നെ ആനപ്പുറത് കണ്ട് അമ്മമാർ അന്തം വിട്ട് നിന്നു. സ്മിത ചേച്ചി ഫോൺ എടുത്ത് എന്റെ ഫോട്ടോ എടുക്കാൻ തുടങ്ങി. സ്വാതിയും ശ്രീകുട്ടിയും അനുമോളും നിന്ന് എന്തോ പറഞ്ഞു ചിരിക്കുന്നു. ആവണി ആകെ പേടിച്ച പോലെ നെഞ്ചിൽ കൈവച്ചു നില്കുന്നു 

 

അമ്പിളി കുഞ്ഞമ്മ ആനയുടെ സൈഡിലേക്ക് വന്നു 

 

അമ്പിളി കുഞ്ഞമ്മ : ഡാ ഇങ്ങോട്ട് ഇറങ്ങടാ

 

ഞാൻ : കെട്ടിയോനോട് പറ 

 

അമ്പിളി കുഞ്ഞമ്മ കൊച്ചച്ഛനുമായി തർക്കത്തിലായി

 

ആവണിയും കുഞ്ഞമ്മയോടൊപ്പം ചേർന്നു കൊച്ചച്ചൻ അടുക്കുന്ന മട്ടില്ല. കുഞ്ഞമ്മ പോയിട്ടും ആവണി അവിടെ അമ്പലത്തിന്റെ ചുമരിൽ ചാരി നിന്നു.ആവണി എന്നെ നോക്കി അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ടെൻഷൻ ഞാൻ കണ്ടു ഞാൻ എന്റെ കയ്യിലുണ്ടായിരുന്ന തുണികവർ അവൾക്കിട്ട് കൊടുത്തു. അവളത് കയ്യിൽ പിടിച്ചു

 

അവൾ : നീ ഇങ്ങോട്ട് ഇറങ്ങ് ഞാൻ തരാം 

 

ഞാൻ അവളോട് കുഴപ്പമില്ല എന്ന് കാണിച്ചു

 

അവൾ : എന്നെ കണ്ണുരുട്ടി

 

ഷിബു : എടി ആ കണ്ണ് എടുത്തകത്തിട് ഇവന് ഒന്നും വരില്ല ഞാൻ നോക്കിക്കോളാം.

 

അവൾ : നീ പോടാ

 

ഞാൻ : ആവണി നീ അങ്ങോട്ട് പൊക്കോ 

 

അവൾ കുറച്ചു കൂടി മാറി എന്നെ നോക്കി നിന്നു. പാവം നല്ല ടെൻഷൻ ഉള്ളതായി തോന്നി. എനിക്ക് കണ്ടിട്ട് ചിരി വന്നെങ്കിലും പുറത്ത് ഗൗരവം കാണിച്ചു. അവളെ ഞാൻ കണ്ണുരുട്ടി. അവൾ പോടാ എന്ന് പറഞ്ഞു അവിടെ തന്നെ നിന്നു. അവളുടെ മുലച്ചാൽ വ്യക്തമായി കാണാൻ പറ്റി അത് ആസ്വദിക്കാൻ തുടങ്ങിയപ്പോൾ ആണ് ആനപ്പുറത്ത് ഞാൻ മാത്രമല്ല എന്നാ ബോധം ഉണ്ടായത്. അവളോട് കൈ കൊണ്ട് ആക്ഷൻ കാണിച്ചു നേരെ ആക്കാൻ പറഞ്ഞു . അവൾക്ക് ആദ്യം മനസിലായില്ലെങ്കിലും പിന്നീട് മനസിലായി. അവൾ സ്മിത ചേച്ചിയുടെ അടുത്തോട്ടു പോയി. അപ്പോഴേക്കും മുത്തു കുടയും അലവട്ടവും വെൺചാമരവും ആലവട്ടവും എല്ലാം ആനപ്പുറത് കയറ്റി. ഞാൻ കുട നിവർത്തി കുറച്ച് കഷ്ടപെട്ടെങ്കിലും കുട നിവർന്നു. ഒരു തരത്തിൽ ഷിബു സഹായിച്ചു എന്ന് പറയുന്നതാകും ശരി.എല്ലാവരും സെറ്റാകുമ്പോഴേക്കും അകത്ത് നിന്ന് മേളം കേട്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഭഗവതിയുടെ തിടമ്പ് വച്ചു അണിയിച്ചൊരുക്കിയ കോലം കൊണ്ട് വന്നു. കോലം ആനക്ക് മുകളിൽ കയറി ആളുകൾ കൈ കൂപ്പി നിന്നു പെണ്ണുങ്ങൾ കുരവയിട്ടു കുരവയുടെ ശബ്ദവും ആളുകളുടെ നാമജപവും ഒപ്പം കതിന മുഴങ്ങിയതും കൂടി ആയപ്പോൾ ശങ്കരൻകുട്ടി രണ്ടടി പിറകിൽ വച്ചു. പാപ്പാൻ നിയന്ത്രിച്ചു നിർത്തി. മുകളിൽ ഇരുന്ന ഞങ്ങൾക്ക് അത് വലുതായി തോന്നിയില്ലെങ്കിലും താഴെ ഉള്ളവർ ഒന്ന് പരിഭ്രമിച്ചു. ഞാൻ ആവണിയേ ഒക്കെ നോക്കിയപ്പോൾ അവൾ രണ്ട് കയ്യും നെഞ്ചിൽ വച്ചു എന്നെ നോക്കി നിക്കുന്നു സ്വാതിയും അതെ. സ്മിത ചേച്ചിയും ശ്രീകുട്ടിയും ചിരിച്ചു നില്കുകയാണ്. ഞാൻ അവരെ നോക്കി ചിരിച്ചു. ആവണി എന്നോട് ദേഷ്യം കാണിച്ചു കവർ കൊണ്ട് അടിക്കുന്ന പോലെ കാണിച്ചു. പുറകിൽ ഷിബുവും ചിരിച്ചു. കുറച്ച് നേരത്തിനു ശേഷം മൂന്ന് തവണ ശംഖ്‌ വിളിച്ചു മേളം തുടങ്ങി. എല്ലാവരും ഉത്സവത്തിന്റെ ആദ്യ ശീവേലിയിലേക്ക് മുഴുകി. ഞാൻ നോക്കുമ്പോൾ സ്മിത ചേച്ചി അവരെ മൂന്നിനേയും വിളിച്ചു അമ്പലത്തിന്റെ തിണ്ണയിൽകയറി നിന്നു. ശങ്കരൻകുട്ടിയടക്കം ആദ്യത്തെ മൂന്ന് ആനകൾ ക്ഷേത്രം വലം വക്കാൻ മുന്നോട്ട് നീങ്ങി മൂന്ന് പ്രതീക്ഷണത്തിന് ശേഷം ക്ഷേത്രതിന് തെക്ക് ഭാഗത്തായി മതിൽ കെട്ടിനകത്ത് തന്നെ തയ്യാറാക്കിയ ആനപ്പന്തലിൽ ആനകൾ നിരന്നു ശീവേലിയുടെ പ്രധാന മേളം തുടങ്ങി. ആനപ്പുറത്ത് പോസ്റ്റടിച്ച പോലെ ഞാൻ ഇരുന്നു പുറകിൽ മേളം മാറുന്നതനുസരിച്ച് ഷിബുവും സുധി ചേട്ടനും അലവട്ടവും ചാമരവും വീശന്നുണ്ടായിരുന്നു. എന്റെ ബോറടി മനസിലായിട്ടെന്നോണം ശങ്കരൻകുട്ടി ഇടക്ക് വലത്തോട്ടും ഇടക്ക് ഇടത്തോട്ടും തല തിരച്ചു എനിക്ക് കാഴ്ചകൾ കാട്ടി തന്നു.

45 Comments

Add a Comment
  1. ×‿×രാവണൻ✭

    Super

  2. പൊന്നു.?

    കിടിലം ഉത്സവം തന്നെ…..

    ????

Leave a Reply

Your email address will not be published. Required fields are marked *