കുഞ്ഞമ്മ ചിരിച്ചു : നിനക്ക് വഴിയേ പറഞ്ഞു തരാം
ഞാൻ : ഇനി എന്നാ കുഞ്ഞമ്മേ
കുഞ്ഞമ്മ: ഇനി പകലെ നടക്കു നോക്കട്ടെ ഞാൻ പറയാം. ഇപ്പോ വന്നത് പറയാൻ മറന്നു. പെൺപിള്ളേർ എല്ലാം സ്വാതിടെ കൂട്ടുകാരെ കൂട്ടി വീട്ടിലോട്ട് പോയിട്ടുണ്ട് നീ അവർക്ക് കഴിക്കാൻ എന്തെങ്കിലും വാങ്ങി കൊടുക്ക്.
ഞാൻ : വീട് തിരിച്ചു വക്കോ എല്ലാം കൂടെ
കുഞ്ഞമ്മ: അതാ നിന്നോട് ചെല്ലാൻ പറഞ്ഞെ
ഞാൻ അവിടുന്ന് കവർ വാങ്ങി ടി ഷർട്ട് ഇട്ട് പാന്റ് കവറിൽ തന്നെ വച്ചു നേരെ വണ്ടിയെടുത്ത് വീട്ടിലേക്ക് വിട്ടു. തറവാട്ടിൽ ആരേം കണ്ടില്ല അപ്പോഴാണ് എന്റെ വീട്ടിൽ നിന്ന് ശ്രീകുട്ടി ഇറങ്ങി വന്നത്.
ഞാൻ : അവിടാണോ എല്ലാം
ശ്രീക്കുട്ടി : അതെ എല്ലാരും മുകളിലെ വരാന്തയിൽ ഉണ്ട് ഞാൻ വെള്ളം എടുക്കാൻ വന്നതാ. ചേട്ടൻ അങ്ങോട്ട് പൊക്കോ
കുരുത്തക്കേട് എല്ലാരെക്കാളും കൂടുതൽ ആണെങ്കിലും എന്നോട് ആകെ ബഹുമാനം ഉള്ള ഒരുത്തി ഇവളാണ്. എന്നെ എടാ പോടാ എന്നൊന്നും വിളിക്കില്ല. കാര്യമായി എന്തെങ്കിലും പറഞ്ഞാൽ മനസിലാകും, അനുസരിക്കും.
ഞാൻ വണ്ടി എന്റെ വീടിന്റെ മുന്നിലേക്ക് എടുത്തു. ഞാൻ ഉള്ളിൽ പോയി മുണ്ട് മാറി പാന്റ് ഇട്ടു മുകളിലേക്ക് കയറി. അവിടെ നേരത്തെ കണ്ട 3 പേര് കൂടാതെ വേറെ 4 പേര് കൂടി ഉണ്ടാരുന്നു. ആവണി ഡ്രസ്സ് മാറി ഒരു ടോപ്പും പാന്റും ആക്കിയിരുന്നു
എന്നെ കണ്ടപ്പോൾ
ആവണി : ഇറങ്ങിയോ ആകാശത്ത് നിന്ന്
ഞാൻ: എന്തേ ഇറങ്ങേണ്ടരുന്നോ
ആവണി : നിന്റെ ഫോൺ എവടാ വിളിച്ചാൽ എടുതുടെ
Super
കിടിലം ഉത്സവം തന്നെ…..
????