ആ ഇനി ആരെങ്കിലും ഇഷ്ടപെട്ട എന്നോട് പറഞ്ഞേക്കണം കേട്ടോടാ
പിന്നെ എന്റെ ആത്മാംചിയോടല്ലാതെ പിന്നെ ഞാൻ ആരോടാ പറയാ
ആ ചായ എടുത്തുവച്ചിട്ടയുണ്ട് നീ വന്നു കുടി
അതും പറഞ്ഞു അമ്മക്കിപ്പോയി അവൻ പിന്നയും ആലോചനയിൽ മുഴുകി പക്ഷെ അന്നുമുഴുവൻ അവനു ഉത്തരം കിട്ടിയില്ല
പിറ്റേന്ന് വൈകിട്ട് അവൻ ടൗണിൽ നിൽക്കുകയായിരുന്നു അപ്പോഴാണ് വലിയ ശബ്ദത്തോടെ ഒരു ബൈക്ക് അതിലെ പോയത് അമ്മച്ചിക്ക് ബൈക്ക് കണ്ടപ്പോൾ മുതൽ അതു ഓടിക്കുന്നവന്റെ കുറിച്ചുള്ള ആദിയാണ് അതു ആ മുഖത്തും കാണാൻ ഉണ്ട് അവനു പക്ഷെ ആബിദിനെ ആണ് ഓർമ വന്നത് പെട്ടെന്ന് അവനു ബൾബ് കത്തി ആബിദ് അവൻ പെട്ടന്ന് കാറിൽ കയറി അമ്മച്ചി വേഗം കയറു
എന്താടാ ചെക്കാ
പെട്ടെന്ന് കയറു പോയിട്ട് പണി ഉണ്ട് ഇന്നലെ കണ്ട കുട്ടിയെ കിട്ടി വാ നമുക്ക് പോയി നോക്കാം
അമ്മച്ചി പെട്ടെന്ന് വണ്ടിയിൽ കയറി
ആരാടാ ആ കൊച്ചു
ഉറപ്പായിട്ടില്ല അമ്മച്ചി നമുക്ക് പോയി നോക്കാം
നീ ഇതെങ്ങോട്ടാ പോണത്
നമ്മുടെ പണിക്കാർടെ കോർട്ടർസറിലേക്കു
പണിക്കർ എല്ലാർക്കും കമ്പനി വക കോർട്ടേഴ്‌സ് ഉണ്ട് കുടുംബമായി അവിടെ താമസിക്കാം കുടുംബത്തിന്റെ അംഗസംഖ്യ അനുസരിച്ചു കോർട്ടേഴ്‌സികൾ നൽകും കുട്ടികൾ ഉണ്ടെങ്കിൽ പഠിപ്പും പുസ്തകങ്ങളും കമ്പനി നൽകും അതെത്ര വലിയ പാദനമായാലും ഇതൊക്കെ അമ്മച്ചിയുടെ നിയമങ്ങൾ ആണ്
അവർ പെട്ടെന്ന് തന്നെ അവിടെ എത്തി
എടാ നിനക്ക് അവള് ഏതു കോർട്ടേഴ്സിൽ ആണെന്ന് അറിയോ അറിയാതെ എങ്ങോട്ട് പോവാ
അതിനല്ലേ അമ്മച്ചി ത്രേസ്യാമ്മച്ചി ഞാൻ അവരുടെ അടുത്തുപോയി ചോദിക്കാം
ഇതിലേതാ അമ്മച്ചി ത്രേസ്യാമ്മച്ചിയുടെ വീടു
39ആം നമ്പർ ആണ് നിൽക്കു എന്തായാലും ഞാനും വരാം എനിക്ക് അവളെ കാണേണ്ട കാര്യം ഉണ്ട്
അവൻ അമ്മച്ചിയെ കാക്കാതെ മുന്നോട്ട് നടന്നു 39നോക്കി പെട്ടെന്ന് തന്നെ നമ്പർ 39കണ്ണിൽ ഉടക്കി അവൻ കയറി ബെല്ലടിച്ചു അപ്പോയെക്കും അമ്മച്ചി അവിടെ എത്തിയിരുന്നു
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper