പിറ്റേന്ന് രാവിലെ ഫർഷാദ് തന്റെ മുറിയിൽ ഇരിക്കുകയായിരുന്നു അപ്പോഴാണ് അപ്പച്ചൻ കയറി വരുന്നത് അവൻ അപ്പച്ചനെ കണ്ടപ്പോൾ ഒന്നെണീറ്റ് നിന്നു നേരെ ഇരുന്നു അപ്പച്ചൻ അവനോടായി തുടർന്ന്
ഡാ ജോസൂട്ടി നിനക്ക് ഇനി ഒരു കല്യാണം ഒക്കെ ആയിക്കൂടെ
ഞാൻ അമ്മച്ചിയോടു പറഞ്ഞിരുന്നല്ലോ അമ്മച്ചിക്ക് ഇഷ്ടപ്പെട്ട കുട്ടിയെ നോക്കിക്കോളാ അമ്മച്ചി പറയുന്ന ആരെവേണെങ്കിലുംഞാൻ കെട്ടും
എടാ അമ്മച്ചിയല്ല നിനക്ക് പെൺകുട്ടിയെ കണ്ടുപിടിക്കേണ്ടത് നീ തന്നെ വേണം കണ്ടുപിടിക്കാൻ
അപ്പച്ചാ അതിൽ എനിക്ക് യോജിപ്പില്ല എന്റെ അമ്മച്ചിക്ക് ഞാൻ വാക്കുകൊടുത്തു കഴിഞ്ഞു പിന്നെ അമ്മച്ചി എനിക്ക് വേണ്ടി ഏറ്റവും നല്ലത് തന്നെയേ കണ്ടുപിടിക്ക് അതെനിക്ക് ഉറപ്പാ
നിനക്ക് അത്രയ്ക്ക് ഉറപ്പാണെങ്കിൽ ഞാൻ പിന്നെ ഒന്നും പറയുന്നില്ല അപ്പോൾ നിന്റെ അമ്മച്ചി കാണിച്ചു തരുന്ന ഏതു പെണ്ണിനേയും നീ കെട്ടും അതിൽ മാറ്റം ഒന്നും ഇല്ല അല്ലെ
ആ അതെ
എടിയേ ഇങ്ങു പോര് ചെക്കൻ സമ്മതിച്ചു അല്ലപിന്നെ നിന്റെ അമ്മച്ചിയുടെ ഒരു കാര്യം നീ അന്നുപറഞ്ഞത് സത്യം ആണോ എന്നറിയാൻ എന്നെ ഇങ്ങോട്ട് വിട്ട് അപ്പുറത്ത് ഒളിച്ചോറിക്ക നിന്റെ അമ്മച്ചി ഇവളെവിടെ എടി മതി ഇങ്ങോട്ട് വാ
അമ്മച്ചി പതുക്കെ അകത്തേക്ക് വന്നു ഒളിച്ചു നിന്നതിന്റെ ജാള്യത ഉണ്ട് അപ്പച്ചനെ ദഹിപ്പിച്ചോന്ന് നോക്കി
എടി നീ എന്നാത്തിനാ എന്നെ നോക്കി ദഹിപ്പിക്കുന്നെ നീ ആ കൊച്ചിനെ കുറിച്ച് പറ നീ കാണിച്ചു കൊടുക്കുന്നവളെ തന്നെ നമ്മുടെ മോൻ കെട്ടും
ഫർഷാദ് ആവേശത്തോടെ ആ മുഖത്തേക്ക് നോക്കി തന്റെ അമ്മച്ചി തനിക്കായി കണ്ടെത്തിയവൾ ആരെന്നറിയാൻ
ഞാൻ മാത്രമല്ല നിന്റെ പെങ്ങളും കൂടി കണ്ടുപിടിച്ച കുട്ടിയ നല്ല കുട്ടിയാണ് വിദ്യാഭ്യാസം സംസ്കാരം സൽസ്വഭാവം പിന്നെ കാണാനും കൊള്ളാം എനിക്ക് എന്തുകൊണ്ടും നന്നായി ബോധിച്ചു ഇനി നീ കൂടി കണ്ടു ബോധിക്കണം
അതെന്തിനാ അമ്മച്ചി അതിന്റെ ആവശ്യം ഉണ്ടോ അമ്മച്ചിക്ക് ഇഷ്ടപ്പെട്ടെങ്കിൽ എനിക്കൊരു എതിരും ഇല്ല
അങ്ങനെ പറഞ്ഞാൽ എങ്ങനാടാ നിനക്ക് കൂടി ഇഷ്ടപെട്ടെ പറ്റു നിനക്ക് അറിയുന്ന കുട്ടിയാ ഞാൻ ചോദിച്ചപ്പോൾ അവൾക്കും കുടുംബത്തിനും സമ്മതം അതാ നിന്നോട് പറയാം എന്ന് വച്ചതു
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper