ഇപ്പോൾ നീ ഒരു കാര്യം ചെയ്യു അവളെയും കൂട്ടികൊണ്ടുപോയി പുറത്തൊക്കെ ഒന്നുപോയിവാ എന്നിട്ട് സ്വസ്ഥമായി ഒന്ന് സംസാരിക്കു പരസ്പരം കാര്യങ്ങൾ തുറന്നു ചോദിക്കു എന്നിട്ടുവാ
ഫർഷാദ് ഒരൽപ്പം ആലോചിച്ചു അമ്മച്ചി പറയുന്നത് തനിക്കു നല്ലതേ വറുത്തു എന്നറിയാം പക്ഷെ അവളെ തനിക്കു ഭാര്യയായി കാണാൻ പറ്റുമോ അവളെ ഇന്നുവരെ മറ്റൊരു കണ്ണുകൊണ്ടു കണ്ടിട്ടില്ല അവളെ എന്നല്ലേ മറ്റൊരു പെണ്ണിനേയും അവൻ ആ ഒരർത്ഥത്തിൽ നോക്കിയിട്ടില്ല എന്നുള്ളത് അവന്റെ തന്നെ സ്വകാര്യ അഹംകാരം ആണ് ആ അവളെ തന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ അതു ചിലപ്പോൾ ഒരു പരാജയ ദാമ്പത്യം ആവുമോ എന്നവൻ ഭയപ്പെട്ടു എന്തായാലും അവളെയും കൊണ്ടൊന്നു പുറത്തുപോയി വരാം അവളുടെ മനസ്സ് കൂടി അറിയാമല്ലോ
ഫർഷാദ് പുറത്തു കാത്തിരുന്നു ആരെയും കാണുന്നില്ല ഇവൾക്ക് ഇത്രയും ഒരുങ്ങാൻ ഇതെന്താ ഉള്ളത് ഇവിടെ അടുത്തുപോകാൻ അല്ലെ ഉള്ളു അവൻ കാറിൽ അക്ഷമനായി ഇരുന്നു കുറച്ചു കഴിഞ്ഞപ്പോൾ ആരിഫ ഫാത്തിമയെ ആനയിച്ചു കൊണ്ടുവരുന്നത് കണ്ടു അവളെ ഒരു റെഡ് കളർ സാരി ഉടുപ്പിച്ചിരിക്കുന്നു അവൾ അതിൽ അതിസുന്ദരിയാണ് കറുത്ത തട്ടം അവൾ ചുറ്റിയിരിക്കുന്നു അവളെ അന്നാദ്യമായി അവൻ ആഗ്രഹിച്ചു തന്റെ ഭാര്യയായി അവൻ ഒരു പെൺകുട്ടിയെ നോക്കി കണ്ടു അവൾ കാറിൽ കയറിയിട്ടും അവൻ ആലോചനയിൽ ആണ് ആരിഫ തട്ടിവിളിച്ചപ്പോൾ ആണ് അവൻ ഉണർന്നത്
അതെ ഈ വായിക്കു അങ്ങ് പോയേക്കരുത് ഇങ്ങു വന്നേക്കണം കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല വെറുതെ നാട്ടുകാരെക്കൊണ്ട് പരായിപോയിക്കരുത്
നീ പോടീ എന്ന് പറഞ്ഞു അവൻ വണ്ടി പായിച്ചു വീട്ടിൽ എല്ലാരും അവരെ സന്തോഷത്തോടെ യാത്രയാക്കി അവൻ കാർ തനിക്ക് ഏറ്റവും ഇഷ്ടപെട്ട അവിടടുത്തുള്ള ചിൽഡ്രൻസ് പാർക്കിലേക്കു വിട്ടു അവിടെ അവൻ മിക്കപ്പോഴും ഹെന്നയുമൊത്തു പോകാറുണ്ട് അവനു വളരെ ഇഷ്ടമായിരുന്നു ആ സ്ഥലം യാത്രയിൽ ഉടനീളം ഇരുവരും മൗനമായിരുന്നു ഫാത്തിമപുറത്തേക്കു തന്നെ നോക്കിയിരുന്നു അവൻ ആകട്ടെ ഇത്രയും നാൾ താനെന്താണ് ഇവളുടെ സൗദര്യത്തെ താൻ കാണാതെ പോയതെന്ന് കരുതിയുള്ള ആലോചനയിൽ ആയിരുന്നു
പെട്ടെന്ന് തന്നെ പാർക്ക് എത്തി അവൻ വണ്ടിയിൽ നിന്നും ഇറങ്ങി അവൻ മുന്നിലും അവൾ പിറകിലുമായി നടന്നു അവൾ സാരിയൊക്കെ സൂക്ഷിച്ചു പതുക്കെ പതുക്കെ ആണ് നടന്നു വരുന്നത് അവൾക്ക് സാരി ഒരു ബുദ്ധിമുട്ട് ആയിത്തോന്നി അവനു പക്ഷെ അമ്മച്ചിയൊക്കെ എപ്പോഴും സാരിയാണ് അതിന്റെ ഒരു ബുദ്ധിമുട്ടും പക്ഷെ അമ്മചിക്കില്ല അതെന്താ ആ ആർക്കറിയാം അവൻ ചിന്തകളിൽ നിന്നും മോചിതൻ ആയി അവളെവിടെ എന്ന് നോക്കുമ്പോൾ ഫാത്തിമ അവനരികിൽ ഇരുന്നു കഴിഞ്ഞിരുന്നു
കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???
Poli
വളരെ നന്നായിട്ടുണ്ട്
കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം
Super
Thank you mk
അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..
Thanks നന്ദൻ ബ്രോ
ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦
Thanks ismail
ഭംഗി ആയിട്ടുണ്ടു
നിത്യ കാമുകാ
സുൽത്താൻ അഹമ്മദ് ബ്രോ
താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
പിന്നല്ല love you bro
ഉമ്മ
സുൽത്താൻ
എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.
കിട്ടിയെടോ
Super Bro.
Ithu Pole Iniyum Varanam
Thanks bro
ഇനിയും വരാൻ ശ്രമിക്കാം
ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു
അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ് പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
സ്നേഹത്തോടെ അഹമ്മദ്
ഹലോ ബ്രോ
കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം
ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
ഞാൻ അഹമ്മദ് തന്നെ ആണ്
കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്
I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം
Supet&duper
Thaks മച്ചാ
Super duper