ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

അവർ രണ്ടാളും ഒന്നും പറയാനാകാതെ പാർക്കിൽ ഉള്ള കുട്ടികളെ നോക്കിയിരുന്നു രണ്ടാൾക്കും ഒരുപാട് സംസാരിക്കണം എന്നുണ്ട് പക്ഷെ ഒന്നും പറ്റുന്നില്ല പെട്ടെന്ന് എന്തോ തന്റെ കണ്ണിനു നേരെ വന്നപ്പോൾ ആണ് അവൻ ചിന്തയിൽ നിന്നും പേടിച്ചു ഉണർന്നത് നോക്കുമ്പോൾ പഞ്ഞിമിട്ടായി വിൽക്കുന്ന പയ്യനാണ് ഹെന്നയുമായി വരുമ്പോൾ താൻ സ്ഥിരമായി വാങ്ങാറുള്ളതാണ് അതാണ്‌ പയ്യൻ അവന്റെ അടുത്ത് വന്നത്
പഞ്ഞി മിട്ടായി വേണോ അവൻ ഫാത്തിമയോടായി ചോദിച്ചു അവൾ വേണ്ടെന്നു തായേ നോക്കി തലയാട്ടി പയ്യന് വിഷമമാവേണ്ടെന്നു കരുതി അവൻ ഒന്നുവാങ്ങി എന്നിട്ട് പണം കൊടുത്തു അവനെ വിട്ടു പതിയെ അതുപൊളിച്ചു അവൻ കഴിച്ചു തുടങ്ങി പെട്ടെന്ന് തല ഉയർത്തി നോക്കിയ ഫാത്തിമ കാണുന്നത് കുട്ടികളെപോലെ പഞ്ഞി മിട്ടായി തിന്നുന്ന ഫർഷാദിനെ ആണ് അവന്റെ മുഖത്തും താടിയിലും എല്ലാം മിട്ടായി പരന്നിട്ടുണ്ട് അവൾക്കു അതു കണ്ടു ചിരി വന്നു അവൾ അതൊരു പുഞ്ചിരിയിൽ ഒതുക്കി
എന്തൈ മിട്ടായി വേണോ അവൻ കവർ ഉയർത്തി കാണിച്ചു
അവൾ വേണ്ടെന്നു തലയാട്ടി ഇത്തവണ പക്ഷെ ആ മുഖത്തു ഒരു പുഞ്ചിരി വന്നു
കുറച്ചു നേരം കൂടി അവര് അവിടെ ഇരുന്നു പക്ഷെ ഒന്നും സംസാരിക്കാൻ രണ്ടാൾക്കും പറ്റുന്നില്ല ഫർഷാദ് നിന്നു വിയർത്തു ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരം ഒരനുഭവം അവൻ മൊത്തം വിയർത്തു കുളിച്ചു പക്ഷെ അവ്നെവച്ചു നോക്കുമ്പോൾ ഫാത്തിമ പിന്നേം ബദ്ധമായിരുന്നു സാരി ഇട്ടതുകൊണ്ടുള്ള ശരീരം വിയർപ്പു മാത്രം അവൾക്കുണ്ടായിരുന്നുള്ളു
എന്നാൽ പോകാം അല്ലെ ഫർഷാദ് എണീറ്റു
അവൾ ഒരത്ഭുദത്തോടെ ഫർഷാദിനെ നോക്കി എന്നിട്ട് കൂടെ എണീറ്റു എന്നിട്ട് അവനെ അനുഗമിച്ചു വണ്ടിയിൽ കയറി അവൻ വണ്ടി മുന്നോട്ടു പായിച്ചു കുറച്ചു ദൂരം ചെന്നപ്പോ അവൻ വണ്ടി ഒതുക്കി ഒരൽപ്പം വിക്കി വിക്കി അവൻ തുടങ്ങി
കണ്ടോ ഫാത്തിമ ഇതാണ് ഞാൻ എന്റെ ജീവിതത്തിൽ ഞാൻ ആകെ സ്ത്രീകളുമായി ഇടപഴകിയിട്ടുള്ളത് അമ്മച്ചിയോടും ആരിഫയോടും ത്രേസ്യാമ്മച്ചിയോടും മാത്രമാണ് ഒരു പെൺകുട്ടിയുടെ സ്വഭാവം എന്താണെന്നോ അവളെ എങ്ങനെ സന്തോഷമായി വെക്കാമെന്നോ എനിക്ക് അറിയില്ല അതിനു അവസരം കിട്ടിയിട്ടുമില്ല പക്ഷെ ഇപ്പോൾ എന്റർ മനസ്സു നിന്നെ ആഗ്രഹിക്കുന്നു എന്റെ ഭാര്യയായി നല്ല പാതിയായി ഈ കല്യാണത്തിന് നിനക്ക് പൂർണ്ണസമ്മതമാണെകിൽ മാത്രം സമ്മതിച്ചാൽ മതി ഇതിന്റെ പേരിൽ ഒരിക്കലും നിന്റെ ഉപ്പയുടെ ചികിത്സയോ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *