ഉണ്ട ചോറിനുള്ള നന്ദി 2 [Ahmed] 343

നിന്റെ ജോലിയോ പോകില്ല അതെല്ലാം നല്ലരീതിയിൽ തന്നെ നടക്കും എന്നോടൊത്തു ജീവിക്കാൻ നിനക്ക് പൂർണ്ണസമ്മതമാണെക മാത്രം നീ കല്യാണത്തിന് സമ്മതിച്ചാൽ മതി അതെന്റെ അമ്മച്ചിയോടു പറഞ്ഞോ അവൻ അത്രയും ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു എന്നിട്ട് വണ്ടി മുന്നോട്ട് പായിച്ചു
എനിക്ക് സമ്മതമാണ് ഫാത്തിമ പതുക്കെ പറഞ്ഞു
അവൻ പെട്ടെന്ന് വണ്ടി sudden ബ്രേക്ക്‌ ഇട്ടു നിർത്തി എന്തോ തെറ്റിക്കേറ്റപോലെ അവളുടെ മുഖത്തേക്ക് നോക്കി അവളാകട്ടെ നാണം കൊണ്ടു തലതായതിപ്പോയി അവൻ പിന്നെ ചിരിച്ചുകൊണ്ട് വണ്ടി മുന്നോട്ടു പായിച്ചു വീട്ടിലെത്തും വരെ പിന്നെ ആ കാറിൽ നിശബ്ദത മാത്രം ഫാത്തിമ തല ഉയർത്താതെ അങ്ങനെ ഇരുന്നു ഫർഷാദ് ആകട്ടെ മുഖത്തു ഒരു ചിരിയോടെ ആ വണ്ടി ഒടിച്ചു
വീടിന്റെ ഗേറ്റ് കടക്കുമ്പോൾ തന്നെ എല്ലാരും അവരെ കാത്തിരിക്കുന്നു പുൽമേട്ടിൽ ഇട്ടിട്ടുള്ള ബെഞ്ചിൽ അവർ ഇരിക്കുന്നു ഹെന്ന കുറെ കളിപ്പാട്ടങ്ങളുമായി നിലത്തിരുന്നു കളിക്കുകയാണ് വണ്ടി നിർത്തിയതും ഫാത്തിമ വീട്ടിലേക്കു പെട്ടെന്ന് കയറിപ്പോയി കളഞ്ഞു ഫർഷാദ് ഒറ്റയ്ക്കു പുറത്തു പെട്ടുപോയി ഇനി രക്ഷയില്ല അവൻ എല്ലാരുടെയും ഇടയിൽ പെട്ടുപോയി
പ്രശ്നം അതൊന്നുമല്ല അമ്മച്ചിയോടു പെങ്ങളാണ് എന്നൊക്ക വെച്ചുകാച്ചിയിട്ട് ഇതിപ്പോ എന്തുപറയും അവളാണെങ്കിൽ പോയി കളയുകയും ചെയ്തു ആരോ ഡോർ തുറന്നു അകത്തു കയറുന്ന ശബ്ദം കേട്ടു നോക്കിയപ്പോൾ ആരിഫയാണ് അവളുടെ മുഖത്തു ഉളുപ്പുണ്ടോ എന്നുള്ള രീതിയിൽ ഒരു നോട്ടവും ഫർഷാദേ നീ തീർന്നെടാ തീർന്നു അവന്റെ മനസ്സ് അവനോടു തന്നെ പറഞ്ഞു ആരിഫ തുടങ്ങി
എന്തൊക്ക ബഹളമായിരുന്നു പെങ്ങളായി കൊണ്ടുപോയി അങ്ങനെ കാണാൻ പറ്റൂല ന്നട്ട് ഛെ മോശം മോശം അവള് കത്തിക്കയറി
അവൻ തല തായ്തി ഇരുന്നു ശേഷം തുടർന്ന്
അതുപിന്നെ എന്റെ അമ്മച്ചിയുടെ ഇഷ്ടം അതനികിൽ പിന്നെ അങ്ങനെ നടത്താൻ പറ്റിയില്ലെങ്കിൽ എന്നെപിന്നെ എന്തിനാ പറ്റുക
എന്തോ എങ്ങനെ നാണമില്ലല്ലോ ഇങ്ങനെ ഓന്തിനെ പോലെ നിറം മാറാൻ പെണ്ണിനെ കണ്ടു കിളി പോയി ഇരിക്ക എന്നിട്ട് ഓരോരോ ഡയലോഗ്
എടി എന്റെ കൊച്ചിനെ ഇങ്ങോട്ട് വിട്ടേ അമ്മച്ചി അവിടെ രക്ഷക ആയി പ്രത്യക്ഷപെട്ടു അവനെ അവന്റെ അമ്മച്ചിയുടെ ആഗ്രഹം സഫലമാക്കാൻ വന്നോന അമ്മച്ചി അതുപറഞ്ഞു വാതിൽ തുറന്നു അവനോട് ഇറങ്ങാനായി കൈ കാണിച്ചു
അങ്ങനെ പറഞ്ഞു കൊട് അമ്മച്ചി എന്ന് പറഞ്ഞുകൊണ്ടു ഫർഷാദ് പുറത്തിറങ്ങി എന്നിട്ട് അമ്മച്ചിയുടെ കവിളിൽ ഉമ്മവെച്ചു എന്നിട്ട് അമ്മച്ചിയുടെ തോളിൽ കയ്യിട്ടു കൊണ്ട് അകത്തേക്ക് പോയി
റൂമിൽ എത്ര ഇരിന്നിട്ടും ഫർഷാദിന് ഇരിക്കപ്പൊറുതി കിട്ടുന്നില്ല ഫാത്തിമയെ ഒന്നുപോയി കണ്ടാലോ അവൾ ഇപ്പൊ അടുക്കളയിൽ എങ്ങാനും കാണു പക്ഷെ എന്തുപറഞ്ഞു അങ്ങോട്ട് പോകും ആരെങ്കിലും കണ്ടാലോ കണ്ടാൽ തന്നെ എന്താ താൻ കെട്ടാൻ പോകുന്ന പെണ്കുട്ടിയല്ലേ

The Author

Ahammed

എല്ലാ മനുഷ്യരിലും നന്മ ഉണ്ട് ചിലർ അത് സാഹചര്യം കൊണ്ട് മറക്കുന്നു മറ്റുചിലർ സ്വാര്ഥതാല്പര്യങ്ങൾക്കുവേണ്ടിയും

87 Comments

Add a Comment
  1. കൊള്ളാം, സൂപ്പർ, ഇതു സിനിമ ആക്കിയാലോ….. ???

  2. സുഹറ ബീവി

    വളരെ നന്നായിട്ടുണ്ട്

    1. കഥ ഇഷ്ടപ്പെട്ടതിൽ സന്തോഷം

  3. നന്ദൻ

    അഹമ്മദ് ബ്രോ…. നന്നായിട്ടുണ്ട്..

    1. Thanks നന്ദൻ ബ്രോ

  4. ഒരുസിനിമക്ക്ഉള്ളകഥയുണ്ടല്ലോ നല്ലതീ൦

  5. ഭംഗി ആയിട്ടുണ്ടു
    നിത്യ കാമുകാ
    സുൽത്താൻ അഹമ്മദ് ബ്രോ

    1. താനിവിടെയും എത്തിയോടായ് പോയി അപരാജിതൻ ബാക്കി എഴുതാൻ നോക്കെടാ
      പിന്നല്ല love you bro

      1. ഉമ്മ

        സുൽത്താൻ

      2. എഴുതി പോസ്റ്റിയിട്ടുണ്ടടോ…സുൽത്താൻ.

        1. കിട്ടിയെടോ

  6. Super Bro.

    Ithu Pole Iniyum Varanam

    1. Thanks bro
      ഇനിയും വരാൻ ശ്രമിക്കാം

  7. മരങ്ങോടന്‍

    ഇതില്‍ അപരാജിതന്റ്റെ കോപി അല്ലേ ..
    അവിടെ നല്ല സ്മൂത്ത് ആയി അങ്ങനെ ഒരു കഥ പോകുമ്പോള്‍ അതിലെ പല തീമുകളും ഇതില്‍ ഉണ്ടല്ലോ .. ഒരു അഭിപ്രായം പറഞ്ഞു എന്നു മാത്രം.. പക്ഷേ ഇതും അപരാജിതനും കൂടെ കമ്പയര്‍ ചെയ്താല്‍ അപരാജിതന്‍ ആണ് എവര്‍ടൈം ബെസ്റ്റ്..
    വായിക്കുന്നവരെ പിടിച്ചിരുത്തുന്നു.
    നിങ്ങള്‍ നന്നായി എഴുതുന്നുണ്ട് , പക്ഷേ നിങ്ങളുടെ ശൈലി സെയിം തന്നെ ആണ് , അ ശൈലിയില്‍ നിന്നു നിങ്ങള്ക്ക് മാറാന്‍ സാധിക്കുന്നില്ല .. നിങ്ങളുടെ 3 കഥകളും ഏറെകുറെ ഒരേ പാറ്റേണ്‍ തന്നെ ഫോളോ ചെയ്യുന്നു

    1. അപരാജിതനുമായി ഇതൊക്കെ ആരെങ്കിലും സാമ്യപ്പെടുത്തുമോ ബ്രോ പിന്നെ അപരാജിതനുമായി സാമ്യം ഉണ്ടെന്നു ഞാൻ തീർച്ചയായും അംഗീകരിക്കുന്നു അതു മറ്റാരോ കമന്റിൽ പറയുകയും ഉണ്ടായി
      ഒരേ ശൈലിയിൽ തന്നെ ആണ് എന്റെ കഥകൾ എന്ന് വൈകിയാണെങ്കിലും ഞാൻ മനസ്സിലാക്കുന്നു
      പിന്നെ അപരാജിതൻ എക്കാലത്തെയും ബെസ്റ്റ് തന്നെ ആണ് എനിക്കൊന്നു ഒരിക്കലും അതുപോലൊരു കഥ സാധ്യമല്ല
      ഈ കഥ അപരാജിതൻ 1st part വന്ന ശേഷം ആണ് ഞാൻ എഴുതിത്തുടങ്ങിയത് പക്ഷെ അതിന്റെ സെക്കന്റ്‌ പാർട്ടിന് മുൻപ് തന്നെ ഞാൻ കഥയുടെ 30പേജുകളിൽ അതികം എഴുതി കഴിഞ്ഞിരുന്നു എന്നുള്ളത് സത്യമാണ് ഞാൻ അതു വായിച്ചു അതുപോലെ ഒരിക്കലും എഴുതാൻ ശ്രമിച്ചിട്ടുമില്ല എഴുതാൻ പറ്റുകയുമില്ല കഥ
      സ്നേഹത്തോടെ അഹമ്മദ്

  8. ഹലോ ബ്രോ
    കഥ ആദ്യ ഭാഗം അല്പം സീന്‍ ആയിരുന്നു
    പക്ഷേ രണ്ടാം ഭാഗം പോളി കിണന്‍ കാച്ചിയത് ആണ്
    നിങ്ങള്‍ തന്നെ ആണോ അപരാജിതന്‍ എഴുത്തുന്ന ഹര്‍ഷന്‍ ചങ്ക്…ഒരു സംശയം

    1. ഹർഷനോ ഞാനോ ആ വരികളുടെ മാന്ത്രികത ഉണ്ടോടോ എന്റെ ഈ വരികൾക്കുണ്ടോ
      ഇങ്ങനെ ഒക്കെ പറഞ്ഞു ആ പാവം ഹര്ഷന് കൂടി ചീത്തപ്പേര് ഉണ്ടാകേണ്ട
      ഞാൻ അഹമ്മദ് തന്നെ ആണ്

  9. കഥ അടിപൊളി ആണ്… പക്ഷേ ഒരു കാര്യം പറഞ്ഞോട്ടെ, കുറ്റപ്പെടുത്തൽ അല്ലാട്ടോ… തിരൂർ മലപ്പുറം ആണ്.. കോഴിക്കോട് അല്ല… മാളിയേക്കൽ തറവാട് തിരൂരിൽ ഉണ്ട്

    1. I ഇനി ഇപ്പോൾ കുറ്റപെടുത്തിയാലും കുഴപ്പമില്ല എഴുതിവന്നപ്പോൾ മലപ്പുറം കോഴിക്കോട് ആയിപോയി പക്ഷെ അങ്ങനെ ഒരു തറവാട് ശെരിക്കും ഉണ്ടെന്നത് എനിക്ക് അറിയില്ലായിരുന്നു അതു മാത്രമാണ് സങ്കടം

  10. Supet&duper

    1. Thaks മച്ചാ

  11. Super duper

Leave a Reply

Your email address will not be published. Required fields are marked *