ഉണ്ടകണ്ണി 12 [കിരൺ കുമാർ] 1254

 

“ഒ പിന്നെ ഞങ്ൾക്ക് എന്ത് പ്ലാൻ ”

 

അക്ഷര കരച്ചിൽ ഒക്കെ നിർത്തി പഴേ ആളായി മാറിയത് കിരൺ ശ്രദ്ധിച്ചു

 

“പിന്നെ… അക്ഷ…”

 

“എന്തേനു ”

 

“ഇന്നലെ നിന്നെ ഞാൻ വിളിച്ചത് ഒരു കാര്യം പറയാൻ ആയിരുന്നു”

 

“ഓഹോ അത് എനിക്ക് മനസിലായില്ലായിരുന്നു കേട്ടോ ”

 

“അതല്ല ഞാൻ പറയട്ടെ”

 

“എല്ലാം പറയാം ആദ്യം നീ വന്നേ”

 

അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ക്യാന്റീനിലേക്ക് കയറി

 

“ചേട്ടോ 2 ഊണ് ”

 

ടേബിളിൽ ഇരുന്നപ്പോൾ തന്നെ അക്ഷര വിളിച്ചു പറഞ്ഞു

 

“എന്താ നിനക്ക് പറയാനുള്ളത് ”

 

“അത്…” ..

 

“ഹ പറ കോപ്പേ … നമ്മൾ തമ്മിൽ എന്തിനാ ഈ ഫോമാലിറ്റി ഒക്കെ ??”

 

“ഞാൻ പറയാം പക്ഷെ ”

 

“എന്ത് പക്ഷെ?”

 

” ഞാൻ പറയുന്ന കാര്യങ്ങൾ കേട്ട ഇപോ നീ എങ്ങനെ ആണോ ഇരിക്കുന്നത് എന്നോട് പെരുമാറുന്നത് , അത് പോലെ തന്നെ ആയിരിക്കണം മുന്നോട്ടും ,ok ആണോ? ”

 

” ഇതെന്ത് … നീ  എന്താ ഈ പറഞ്ഞു വരുന്നത്??”  അവൾ സംശയത്തോടെ അവനെ നോക്കി

 

” നീ പറ സമ്മതം ആണോ? എങ്കിൽ ഞാൻ പറയാം”

 

“ആ സമ്മതം നീ എന്ത് പറഞ്ഞാലും ഞാൻ നിന്നെ ഇപോകാണുന്ന പോലെ കാണൂ പെരുമാറൂ… പോരെ ”

 

അവൾ അവന്റെ കൈ പിടിച്ചു സത്യം ചെയ്തു .

 

കിരൺ അവളോട്  ഇന്നലെ അമ്മ പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞു .

 

” കണ്ടോ കണ്ടോ… ഞാൻ പറഞ്ഞില്ലേ നീ ഫീൽ ആവും ന്ന് ഇപോ ദേ കണ്ണും നിറഞ്ഞിരിക്കുന്നു..”

 

കിരൺ എല്ലാം കേട്ടിട്ട് കണ്ണും നിറച്ചിരിക്കുന്ന അവളുടെ കണ്ണു തുടച്ചുകൊണ്ടു പറഞ്ഞു

 

അവൾ ഒന്നുമിണ്ടിയില്ല

 

115 Comments

Add a Comment
  1. അക്ഷരയുടെ വേഷം ചെയ്യാൻ പറ്റിയ മലയാളം നടി ആരാണ്?

    1. പ്രയാഗ മാർട്ടിൻ

  2. Bro any updates

Leave a Reply

Your email address will not be published. Required fields are marked *